For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്കൊടുവില്‍ സല്‍മാന്‍ ഖാന്‍ പ്രഖ്യാപിച്ചു! ബിഗ് ബോസ് വിജയി ദീപിക! കാണൂ!

  |

  ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ 12മാത്തെ പതിപ്പിനും തിരശ്ശീലയിട്ടിരിക്കുകയാണിപ്പോള്‍. മലയാള പതിപ്പിനെക്കുറില്ല പറഞ്ഞുവരുന്നത് സല്‍മാന്‍ ഖാന്‍ നയിക്കുന്ന ഹിന്ദി പതിപ്പിന്റെ കാര്യമാണ്. ഡിസംബര്‍ 30നായിരുന്നു പരിപാടിയുടെ ഫിനാലെ അരങ്ങേറിയത്. മലയാളിയായ ശ്രീശാന്ത് പരിപാടിയില്‍ എത്തിയതോടെയാണ് കേരളക്കരയും പരിപാടിയെ സസൂക്ഷ്മം വിലയിരുത്തിയത്. തുടക്കം മുതലേ തന്നെ വിവാദ നായകനായി മാറിയിരുന്നു ഈ താരം. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ഈ താരത്തിന് ലഭിച്ചത്. സഹമത്സരാര്‍ത്ഥികളോടുള്ള പെരുമാറ്റവും ടാസ്‌ക്കിനിടയിലെ രോഷപ്രകടനവുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു ഈ താരം.

  പ്രായം പത്തറുപതായി! ഇവര്‍ക്കെന്തൊരു എനര്‍ജി! മമ്മൂട്ടിക്കും മോഹന്‍ലാലിനും അറഞ്ചം പുറഞ്ചം ട്രോള്‍!

  നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പരിപാടി അവസാനിച്ചിരിക്കുകയാണിപ്പോള്‍. ആരായിരിക്കും അന്തിമ വിജയിയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തുടങ്ങിയിരുന്നു. അഭിനേത്രിയായ ദീപിക കകറാണ് വിജയിയായത്. സെലിബ്രിറ്റി കണ്ടസ്റ്റന്റായാണ് ദീപിക പരിപാടിയിലേക്കെത്തിയത്. അടുക്കളയിലെ പെരുമാറ്റവും മറ്റുള്ളവരുമായി താരം ഇടപഴകുന്നതും സൗഹൃദത്തിന് നല്‍കുന്ന പ്രാധാന്യവുമൊക്കെയായി ദീപിക ആരാധകരുടെ പ്രിയ മത്സരാര്‍ത്ഥിയായി മാറിയിരുന്നു. 30 ലക്ഷം രൂപയും ബിഗ് ബോസ് കിരീടവുമാണ് താരത്തിന് ലഭിച്ചത്. ബിഗ് ബോസ് ഗ്രാന്റ് ഫിനാലെയെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പ്രിയപ്പെട്ട മത്സരാര്‍ത്ഥി

  പ്രിയപ്പെട്ട മത്സരാര്‍ത്ഥി

  ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളിലൊരാളാണ് ദീപിക. സഹമത്സരാര്‍ത്ഥികള്‍ താരത്തെ രൂക്ഷമായി വിമര്‍ശിക്കുമ്പോഴും ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. താരത്തിന് പിന്തുണയുമായി ഫാന്‍സ് ഗ്രൂപ്പുകളും സജീവമായിരുന്നു. അതാത് ദിവസത്തെ പരിപാടി തീരുന്നതിനിടയില്‍ത്തന്നെ ഗ്രൂപ്പുകളില്‍ ചര്‍ച്ചകളും തുടങ്ങാറുണ്ട്. ഫിനാലെയിലേക്ക് അടുക്കുന്നതിനിടയിലും ആരായിരിക്കും ആ ടൈറ്റില്‍ സ്വന്തമാക്കുകയെന്നായിരുന്നു ആരാധകരുടെ ആധി. കാത്തിരിപ്പിന് വിരാമമിട്ട് ഫിനാലെയെത്തിയതും പിന്നാലെ തന്നെ വിജയിയായി ദീപികയെത്തിയതിന്റെയും സന്തോഷത്തിലാണ് ആരാധകരിപ്പോള്‍.

  ശ്രീശാന്തുമായുള്ള സൗഹൃദം

  ശ്രീശാന്തുമായുള്ള സൗഹൃദം

  ബിഗ് ബോസിലെത്തിയ ശ്രീശാന്തിന് മത്സരവുമായി ഇഴുകിച്ചേരാന്‍ സമയമേറെ എടുത്തിരുന്നു. രണ്ട് ദിവസം പിന്നിടുന്നതിനിടയില്‍ത്തന്നെ താരം പുറത്തേക്ക് പോണമെന്നാവശ്യപ്പെട്ടിരുന്നു. മറ്റുള്ളവരുടെ പെരുമാറ്റവും ടാസ്‌ക്കുകളില്‍ ജയിക്കാനായി പയറ്റുന്ന കുതന്ത്രങ്ങളുമൊക്കെ താരത്തെ അസ്വസ്ഥനാക്കിയിരുന്നു. മറ്റുള്ളവരുമായി വഴക്കും വാക്ക് തര്‍ക്കവുമൊക്കെയായപ്പോഴും ശ്രീയ്ക്ക് ശക്തമായ പിന്തുണ നല്‍കിയിരുന്നു ദീപിക. ചൂടന്‍ സ്വഭാവത്തില്‍ നിന്നും താരത്തെ ശാന്തനാക്കാനും ദീപിക മുന്നിലുണ്ടാവാറുണ്ട്. ഇവര്‍ക്കിടയിലെ സൗഹൃദത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

  തിരിച്ചുപിടിച്ച് മുന്നേറി

  തിരിച്ചുപിടിച്ച് മുന്നേറി

  പങ്കെടുക്കുന്ന ടാസ്‌ക്കുകളിലെല്ലാം വിജയിച്ച് മുന്നേറിയിരുന്ന മത്സരാര്‍ത്ഥിയായിരുന്നില്ല ദീപിക, എന്നാല്‍ തന്നാല്‍ക്കഴിയാവുന്ന പ്രയത്‌നം നടത്തി മത്സരത്തില്‍ തുടരാനായിരുന്നു താരം ശ്രമിച്ചത്. അവസാന നിമിഷം മത്സരം കൈവിട്ടു പോകുമെന്ന അവസരത്തില്‍ കഠിന പ്രയത്‌നം നടത്തി ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു താരം. വിമര്‍ശകരെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു താരത്തിന്റെ തിരിച്ചുവരവ്.

   ഭര്‍ത്താവെത്തിയപ്പോള്‍

  ഭര്‍ത്താവെത്തിയപ്പോള്‍

  ദിപീക ഫേക്കാണെന്നും മത്സരത്തില്‍ തുടരുന്നതിന് വേണ്ടിയാണ് ഇത്തരം പെരുമാറ്റമെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഫാമിലി വീക്കിലേക്ക് ഭര്‍ത്താവായ ഷുഹൈബെത്തിയപ്പോഴാണ് താരത്തെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും മാറിയത്. ഭര്‍ത്താവുമായുള്ള അടുപ്പവും അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചുമൊക്കെ താരം വാചാലയായിരുന്നു.

  ആരാധകരുടെ സന്തോഷം

  ആരാധകരുടെ സന്തോഷം

  ബിഗ് ഹൗസില്‍ മറ്റുള്ളവരുമായി വഴക്കിടാത്ത, അനാവശ്യ വിഷയങ്ങളില്‍ ഇടപെടാത്ത മത്സരാര്‍ത്ഥികളിലൊരാള്‍ കൂടിയാണ് ദീപിക. മറ്റ് താരങ്ങളെയാണ് കൂടുതല്‍ ഇഷ്ടമെങ്കില്‍ക്കൂടിയും ദീപിക ജയിക്കണമേയെന്നായിരുന്നു ആഗ്രഹിച്ചതെന്നായിരുന്നു ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത്. ശ്രീയും ദീപികയും ഒരുമിച്ചെത്തുന്നതിനായി താനും കാത്തിരിക്കാറുണ്ടെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

  English summary
  Dipika Kakar won the title
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X