For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എക്സ്ചേ‍ഞ്ച് ഓഫറുണ്ടായിരുന്നേൽ മാറ്റി എടുത്തേനേയെന്ന് ശ്രീജിത്ത്', തന്നെ ചതിച്ചതാണെന്ന് റബേക്ക!

  |

  കസ്തൂരിമാൻ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് റബേക്ക സന്തോഷ്. മോഡലിങിലും സജീവമായ റബേക്ക അടുത്തിടെയാണ് വിവാഹിതയായത്. സംവിധായകൻ ശ്രീജിത്ത് വിജയനെയാണ് റബേക്ക വിവാഹം ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് ആയിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ശേഷം നവംബറിലാണ് ഇരുവരും വിവാഹിതരായത്. സോഷ്യൽമീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു ശ്രീജിത്തിന്റേയും റബേക്കയുടേയും. പത്ത് വർഷമായി സിനിമാ സീരിയൽ രം​ഗത്ത് റബേക്ക സജീവമാണ്.

  Also Read: 'വേർപിരിയാനല്ല... ഒന്നായത്', ​ഗോസിപ്പുകൾ കാറ്റിൽ പറത്തി നിക്ക്-പ്രിയങ്ക ദാമ്പത്യത്തിന് മൂന്ന് വയസ്

  അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ എറണാകുളത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു റബേക്കയും ശ്രീജിത്തും വിവാഹിതരായത്. സലിംകുമാർ അടക്കമുള്ള താരങ്ങൾ വിവാഹ ചടങ്ങിൽ സന്നിഹിതരായിരുന്നു. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടേയും വിവാഹ ചിത്രങ്ങളെല്ലാം തന്നെ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞിരുന്നു. നേരത്തെ ഇരുവരുടെയും ആഘോഷങ്ങൾക്കിടെ സുഹൃത്തുക്കളായ നടിമാർക്ക് റബേക്ക പണി കൊടുത്തതും വൈറലായിരുന്നു.

  Also Read: 'മറ്റൊരാളും എന്നെപ്പോലെ കഷ്ടപ്പെടുന്നുണ്ടാകില്ല... അന്നും ഇന്നും ദുഖമാണ്'; കെപിഎസി ലളിത

  ഇപ്പോൾ ശ്രീജിത്ത് റബേക്കയുടെ ഒരു പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ഒരു കാർ യാത്രയ്ക്കിടെ പകർത്തിയ രസകരമായ വീഡിയോയാണ് ശ്രീജിത്തും റബേക്കയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ക്രിസ്മസിന് എക്സ്ചേഞ്ച് ഓഫറുണ്ടോ എന്ന് റബേക്കയോട് ശ്രീജിത്ത് ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അറിയില്ല അന്വേഷിക്കണം എന്നായിരുന്നു റബേക്കയുടെ മറുപടി. ഫോണിൽ കളിച്ചുകൊണ്ടിരിക്കുന്ന റബേക്കയോട് വീണ്ടും വീണ്ടും ശ്രീജിത്ത് എക്സ്ചേ‍ഞ്ച് ഓഫറുകളെ കുറിച്ച് ചോദിക്കുമ്പോൾ അവസാനം റബേക്ക എന്ത് മാറ്റിയെടുക്കാനാണ് ഓഫറുകളെ കുറിച്ച് തിരക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്. 'നിന്നെ മാറ്റിയെടുക്കാനാണ്' എന്നാണ് ശ്രീജിത്ത് പൊട്ടിച്ചിരിച്ചുകൊണ്ട് റബേക്കയ്ക്ക് മറുപടി നൽകുന്നത്.

  സി​ഗ്നലിലാണ് കാർ നിർത്തിയിരിക്കുന്നത് എന്നത് കൊണ്ട് മാത്രം ഇപ്പോൾ മറുപടി ഒന്നും നൽകുന്നില്ലെന്നാണ് ശ്രീജിത്തിന്റെ ഉത്തരം കേട്ട ശേഷം റബേക്ക പറഞ്ഞത്. തന്നെ 'ചതിച്ചതാ'ണ് എന്ന് കുറിച്ചുകൊണ്ടാണ് റീലായി വീഡിയോ സോഷ്യൽമീഡിയയിൽ റബേക്ക പങ്കുവെച്ചിരിക്കുന്നത്. ചിരി പടർത്തുന്ന വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. കല്യാണം കഴിഞ്ഞ് പിറ്റേദിവസം ഉറക്കത്തിൽ നിന്നും എണിക്കാതെ മടിപിടിച്ച് കിടക്കുന്ന റബേക്കയുടെ രസകരമായ മറ്റൊരു വീഡിയോയും നേരത്തെ ശ്രീജിത്ത് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. എട്ട് മണിക്ക് ശേഷവും കിടന്നുറങ്ങുന്ന റബേക്കയെ ശ്രീജിത്ത് തട്ടി വിളിക്കുന്ന വീഡിയോ ആണ് അന്ന് പങ്കുവച്ചിരിക്കുന്നത്.

  റെബേക്ക സന്തോഷ് വിവാഹ വീഡിയോ കാണാം | FilmiBeat Malayalam

  രാവിലെ എട്ട് മണിയായി എഴുന്നേൽക്ക് കണ്ണാ... എന്ന് പറഞ്ഞ് ശ്രീജിത്ത് റബേക്കയെ തട്ടി വിളിക്കുന്നത് വീഡിയോയിൽ കാണാം. കല്യാണം കഴിഞ്ഞാൽ രാവിലെ കുളിച്ച് ഈറനായി ഒരു കാപ്പി ആയിട്ട് ഒക്കെ വരുന്നതാണ് കേരളീയ സംസ്കാരം എന്നും ശ്രീജിത്ത് റബേക്കയോട് പരിഹാസേന പറയുന്നുണ്ട്. അതിനൊക്കെ ഉറക്കപ്പീച്ചിലാണ് താരം മറുപടി പറയുന്നത്.ലനീല കരയോടുകൂടിയ ഓഫ് വൈറ്റ് വിവാഹ സാരിയില്‍ സാരിക്കിണങ്ങുന്ന ആഭരണങ്ങളോടുകൂടി മനോഹരിയായാണ് റബേക്ക വിവാഹ ചടങ്ങുകൾക്കെത്തിയത്. ക്രീം കളര്‍ സില്‍ക് ഷര്‍ട്ടിനൊപ്പം, കസവ് കരയുള്ള മുണ്ടായിരുന്നു ശ്രീജിത്തിന്‍റെ വേഷം. താലിയുടെ കൂടെ രണ്ടുപേരും പരസ്പരം തുളസിമാലയും അണിഞ്ഞു. സീരിയല്‍ താരങ്ങളായ അന്‍ഷിദ, ബിപിന്‍ ജോസ് തുടങ്ങിയവരും സലീം കുമാര്‍, നമിതാ പ്രമോദ് തുടങ്ങിയ സിനാമാ താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. സൂര്യ ടി വിയിലെ കളിവീട് എന്ന പരമ്പരയിലാണ് റബേക്ക നിലവില്‍ വേഷമിടുന്നത്. മാര്‍ഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. കൂടാതെ സണ്ണി ലിയോണിയെ പ്രധാന കഥാപാത്രമാക്കിയുള്ള ഷീറോ എന്ന സിനിമയുടെ പണിപ്പുരയിലുമാണ് ശ്രീജിത്ത്.

  Read more about: serial malayalam
  English summary
  director Sreejith Vijayan shared a funny video of his wife and actress Rebecca Santhosh, goes viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X