For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യയ്ക്ക് പറ്റിയ അമളി! രേഷ്മ ധീരവനിതയാണ്! അവളിലൂടെ എല്ലാവര്‍ക്കും നീതി കിട്ടിയെന്നും ദിയ സന

  |

  ബിഗ് ബോസ് സീസണ്‍ വണ്ണില്‍ മത്സരിച്ചതോടെയാണ് ദിയ പ്രേക്ഷകര്‍ക്ക് സന സുപരിചിതയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയ ബിഗ് ബോസ് സീസണ്‍ 2മായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ചും എത്തിയിരുന്നു. രജിത് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചതിനെത്തുടര്‍ന്ന് ഒരുവിഭാഗം താരത്തിനെതിരെ തിരിഞ്ഞിരുന്നു. ബിഗ് ബോസ് മുന്‍മത്സരാര്‍ത്ഥിയെന്ന നിലയില്‍ സീസണ്‍ 2നെ വിലയിരുത്തി താനെത്തിയിരുന്നുവെന്ന് ദിയയും പറഞ്ഞിരുന്നു.

  എല്ലാവരും വീട്ടില്‍ സേഫായി ഇരിക്കുന്ന ഈ സാഹചര്യത്തില്‍ ചാനലുകളൊക്കെ മുന്‍പുള്ള ഷോയും പരിപാടികളുമൊക്കെ കാണിക്കുകയാണ്. ആളുകള്‍ വീട്ടിലിരുന്ന് ടിവി കണ്ടൊക്കെയാണ് സമയം ചെലവഴിക്കുന്നത്. റിവ്യൂ പറഞ്ഞതുമായി ബന്ധപ്പെട്ട് കുറേ അക്രമം സഹിക്കേണ്ടി വന്നു. മകനേയും ഉമ്മയേയും വരെ പറഞ്ഞു. കൊവിഡല്ലേ, വേറേയെന്തെങ്കിലും പറഞ്ഞൂടേയെന്നൊക്കെ ചിലര്‍ ചോദിച്ചേക്കും. ബിഗ് ബോസില്‍ ജീവിച്ചവര്‍ക്കേ അവിടത്തെ കാര്യങ്ങള്‍ അറിയുള്ളൂ. അതൊരു വല്ലാത്ത അനുഭവമാണ്. ഈ സീസണിലെ മത്സരാര്‍ത്ഥികളിലൊരാളെക്കുറിച്ച് താന്‍ വിശകലനം നടത്തിയിരുന്നു. തെറിയഭിഷേകമായിരുന്നു ചിലര്‍ നടത്തിയത്. പോലീസില്‍ പരാതി കൊടുത്തിരുന്നു, ചിലരെയൊക്കെ പിടിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ലൈവ് വീഡിയോയിലൂടെയായിരുന്നു ദിയ സന വിശേഷങ്ങള്‍ പങ്കുവെച്ചത്.

   അതൊരു ഗെയിം പ്ലാറ്റ്ഫോമാണ്

  അതൊരു ഗെയിം പ്ലാറ്റ്ഫോമാണ്

  ഇപ്പോ 100 ദിനത്തിലേക്ക് എത്തേണ്ടിയിരുന്നതാണ്. ഈയൊരു അവസരത്തില്‍ ബിഗ് ബോസിലുണ്ടായിരുന്നുവരെക്കുറിച്ച് പറഞ്ഞാല്‍ കൊള്ളാമെന്നുണ്ടെന്ന മുഖവുരയോടെയാണ് ദിയ സന തുടങ്ങിയത്. സോമദാസും രാജിനി ചാണ്ടിയുമൊക്കെ നേരത്തെ പോയവരാണ്. രാജിനി ചാണ്ടിയുടെ വരവ് നല്ലതായിരുന്നു. കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്നായിരുന്നു പരീക്കുട്ടി പുറത്തേക്ക് പോനന്നത്. പരീക്കുട്ടി ആര്യയെ വിമര്‍ശിച്ചത് കണ്ടു. അത്ര വലിയ കാര്യമായൊന്നും അത് എടുക്കേണ്ടതില്ല. അതൊരു ഗെയിം പ്ലാറ്റ്‌ഫോമാണ്. അങ്ങനെ കണ്ടാല്‍ മതി.

  രജിത് ആര്‍മിയുടെ പ്രവര്‍ത്തികള്‍

  രജിത് ആര്‍മിയുടെ പ്രവര്‍ത്തികള്‍

  ആക്രമിക്കാനും കടിച്ച് കുരയ്ക്കാനുമൊക്കെയായിരുന്നു പലരും വന്നത്. രജിത് കുമാറിന്റെ ഫാന്‍സായിരുന്നു ഇങ്ങനെ ചെയ്തത്. സ്ത്രീകളേയായിരുന്നു പലരും അറ്റാക്ക് ചെയ്തത്. ഒരുകൂട്ടം ആര്‍മികള്‍ അവരുടെ കുടുംബത്തെ വരെ ആക്രമിക്കുകയായിരുന്നു. ഏഷ്യാനെറ്റിലെ മറ്റൊരു പരിപാടിയില്‍ വന്ന് രജിത് സംസാരിക്കുന്നത് കണ്ടു, എന്തൊരു ഊളയാണ് അയാളെന്നും ദിയ പറയുന്നു. എന്താണ് അദ്ദേഹം കാണിക്കാന്‍ സ്രമിക്കുന്നത്. ആള്‍ ദൈവമാവാനുള്ള ശ്രമത്തിലാണോ അയാള്‍.

  പേളിയുമായി പ്രശ്നമില്ല

  പേളിയുമായി പ്രശ്നമില്ല

  വര്‍ഷങ്ങളായി തനിക്കെതിരെയുള്ള അക്രമം തുടങ്ങിയിട്ട്. ബിഗ് ബോസില്‍ വന്നപ്പോള്‍ തുടങ്ങിയതല്ല ഇത്. നമ്മളെ വിമര്‍ശിക്കുന്നതിനും അപ്പുറത്ത് അറ്റാക്ക് ചെയ്യുമ്പോളാണ് പ്രതികരിക്കുന്നത്. എന്താണ് ഒരു ഷോയുടെ ഭാഗമായിട്ട് പലരും കാണിച്ചത്. ആര്യ ആരേലും തലയ്ക്കടിച്ച് കൊന്നോ, സ്ത്രീകളെ അക്രമിക്കുന്ന രീതി കണ്ടാല്‍ ഇവരെയൊക്കെ ആരേയെങ്കിലും കൊന്നോയെന്ന് തോന്നുമല്ലോ. ഇതൊക്കെ കാണുമ്പോള്‍ ഞങ്ങളിവിടെ ചിരിച്ചുകൊണ്ടിരിക്കുകയാണ്. പേളിയുമായി ഒരു പ്രശ്നവുമില്ല. അതൊക്കെ നിങ്ങളുണ്ടാക്കിയതാണെന്നും ദിയ പറയുന്നു.

  ബിഗ് ബോസ് സീസണ്‍ 2 അവലോകനം

  ബിഗ് ബോസ് സീസണ്‍ 2 അവലോകനം

  വീണയെ താന്‍ ഫൈനലിസ്റ്റായി പ്രതീക്ഷിച്ചിരുന്നു. 63ാമത്തെ ദിവസമായിരുന്നു വീണ പുറത്തേക്ക് പോയത്. രഘുവിന്റെ തുടക്കത്തിലുള്ള ആറ്റിറ്റ്യൂഡ് ഇഷ്ടമായിരുന്നു. ഇടയ്ക്ക് രഘു മറിഞ്ഞ് കളിച്ചത് പോലെ തോന്നി. ജസ്ല എന്റെ നല്ല അനിയത്തിക്കുട്ടിയെപ്പോലെയാണ്.അവള്‍ ജീവിതത്തില്‍ അനുഭവിച്ച കുറേ കാര്യങ്ങളുണ്ട്. പൊളിറ്റിക്കലി വിയോജിപ്പുകളുണ്ടാവാം. ജസ്ലയെ ഒരുപാട് പ്രതീക്ഷിച്ചിരുന്നു, അത്ര പറ്റിയില്ല അവള്‍ക്ക്. ഗെയിംക ളിക്കാന്‍ പറ്റിയ ആളല്ല ജസ്ലയെന്നും ദിയ പറയുന്നു.

  ആര്യയ്ക്ക് പറ്റിയ അബദ്ധം

  ആര്യയ്ക്ക് പറ്റിയ അബദ്ധം

  ആര്യ സൂപ്പറായിട്ട് ഗെയിം കളിച്ചു, എന്നാല്‍ കുറേ അമളികളും പറ്റിയിട്ടുണ്ട്. അത് ആര്യയെ മാനസികമായി അപമാനിക്കാന്‍ പലരും ആയുധമാക്കി. ആര്യയുടെ ഗെയിം കളിച്ച രീതി ഇഷ്ടമായില്ല. പേഴ്‌സണ്‍ണല്‍ ഇഷ്യൂസ് എടുത്തിടുന്നത് ഇഷ്ടമായില്ല. ഷാജുച്ചേട്ടനും ഫുക്രുവുമാണ് അപ്പുറത്തും ഇപ്പുറത്തവുമായി ഫൈനലില്‍ നില്‍ക്കേണ്ടത് എന്നാണ് താന്‍ കരുതുന്നത്.സീസണ്‍ 2ലെ വിന്നല്‍ ഫുക്രു തന്നെയാണ്. എന്നെ സംബന്ധിച്ച് സീസണ്‍ 2ലെ വിജയി അവനാണ്. പക്വതക്കുറവിന്റെ പ്രശ്നങ്ങളുണ്ടാവും എന്നാലും ഈ സീസണിലെ വിജയി അവനാണ്.

  രജിത്തിനെക്കുറിച്ച് ആര്യയുടെ തുറന്നുപറച്ചില്‍ വൈറല്‍ | FilmiBeat Malayalm
  രേഷ്മയുടെ നിലപാട്

  രേഷ്മയുടെ നിലപാട്

  സുജോ സാന്‍ഡ്ര പ്രത്യേകിച്ചൊന്നും ഫീല്‍ ചെയ്തിട്ടില്ല. ഇന്‍സല്‍ട്ട് അനുഭവിക്കേണ്ടി വന്ന പെണ്‍കുട്ടിയായി തോന്നിയത് സാന്‍ഡ്രയെയാണ്. സഫര്‍ ചെയ്ത് സ്ട്രഗിള്‍ ചെയ്ത പോലെ തോന്നി. ഒരുതരത്തിലും ഗെയം കളിക്കാന്‍ പറ്റിയ മത്സരാര്‍ത്ഥിയായിരുന്നില്ല രേഷ്മ. എന്നാല്‍ രേഷ്മയെടുത്ത സ്റ്റാന്‍ഡ്, അവള്‍ വീരപരിവേഷത്തോടെയാണ് പുറത്തുവന്നത്.
  രജിത് കുമാര്‍ സൈക്കോയാണ്. അയാള്‍ക്കെതിരെ രേഷ്മ സ്വീകരിച്ച നിലപാട് കാരണം അവിടെയുള്ള മറ്റുള്ളവര്‍ക്കാണ് നീതി കിട്ടിയത്. രജിക് കുമാറിനെ പിന്തുണക്കുന്നവര്‍ മറ്റുള്ളവര്‍ എന്തുകൊണ്ടാണ് അദ്ദേഹത്തെ എതിര്‍ക്കുന്നത് എന്നതും മനസ്സിലാക്കണെന്നും ദിയ സന പറയുന്നു. അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്തവരെയെല്ലാം അദ്ദേഹം വിളിച്ചു താങ്ക്യൂ പഞ്ഞിരുന്നു, അത് ഞാനറിഞ്ഞെന്നും ദിയ സന പറയുന്നു.

  English summary
  Diya Sana about Big Boss Season 2 conteastants perfomance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X