For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അഞ്ജാത കൂട്ടുകാരനെ തിരക്കി അ‍ഞ്ജലി', ഉത്തരം പറയാതെ വട്ടം കറക്കി ശിവൻ

  |

  സാന്ത്വനം എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ മികച്ച ആരാധക പിന്തുണയോടെയാണ് മുന്നേറുന്നത്. ഒരു കഥാപാത്രത്തിനെ മാത്രമല്ല സീരിയലിലെ ഏല്ലാ കഥാപാത്രങ്ങളേയും ആരാധകർ ഒരുപോലെ ഇഷ്ടപ്പെടുന്നുവെന്നത് സാന്ത്വനം സീരിയലിന്റെ മാത്രം പ്രത്യേകതയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി സീരിയൽ സഞ്ചരിച്ചിരുനന്ത് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയായിരുന്നു. സീരിയൽ കാണുന്ന പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് കൂട്ടുകുടുംബമായി ജീവിക്കുന്ന സാന്ത്വനത്തിലെ അം​ഗങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളുമാണ്. ഓരോ ദിവസം കഴിയുന്തോറും സീരിയലിന്റെ ആരാധകരുടെ എണ്ണം വർധിക്കുകയാണ്.

  Also Read: 'വീട്ടിൽ ചോദിച്ചപ്പോൾ അമ്മ ചൂലെടുത്തു, പിന്നെ ഒന്നും നോക്കിയില്ല ഒളിച്ചോടി'; പാഷാണം ഷാജി

  അഞ്ജലിയുടെ അച്ഛൻ ശങ്കരന്റെ വിഷമങ്ങൾക്ക് ഒരു പരിതി വരെ പരിഹാരമായതോടെ സാന്ത്വനം വീട്ടിലേക്ക് പഴയ സന്തോഷങ്ങൾ തിരിച്ചെത്തുകയാണ്. ശങ്കരന്റെ വീട് തമ്പി കൈക്കലാക്കിയപ്പോൾ മുതൽ ശിവൻ അത് തിരികെ വാങ്ങാനുള്ള ഓട്ടത്തിലായിരുന്നു. ജയന്തിയുടെ ഏഷണിയാണ് തമ്പിയുടെ നീക്കത്തിന് പിന്നിലെങ്കിലും പണം നൽകാതെ വീട് തിരികെ വാങ്ങാൻ ശങ്കരന് സാധിക്കുമായിരുന്നില്ല. ഇപ്പോൾ ശിവൻ നൽകിയ അഞ്ജലിയുടെ സ്വർണ്ണവും ശിവന്റെ പരിചയക്കാരോട് വാങ്ങായി പണവും ഉപയോ​ഗിച്ചാണ് ശങ്കരൻ തമ്പിയുടെ കണക്ക് തീർത്തത്.

  Also Read: ശരണ്യയുടെ വസ്തുക്കൾ അർഹതപ്പെട്ടവർക്ക് കൈമാറി സീമ, കൈയ്യടിച്ച് സോഷ്യൽമീഡിയ

  വീടുവിട്ട് ഇറങ്ങേണ്ടി വന്നപ്പോൾ മുതൽ കണ്ണീരുമായി ശിവന്റെ സംരക്ഷണയിൽ മറ്റ് മാർ​ഗങ്ങളില്ലാതെ കഴിഞ്ഞിരുന്നപ്പോഴാണ് ശങ്കരന് ശിവന്റെ സഹായം ലഭിച്ചത്. ഇപ്പോൾ സീരിയലിന്റെ പുതിയ പ്രമോ പുറത്തിറങ്ങിയിരിക്കുകയാണ്. ശിവന്റെ ഏത് കൂട്ടുകാരനെ സഹായിക്കാൻ വേണ്ടിയാണ് തന്റെ സ്വർണ്ണം കൊണ്ടുപോയത് എന്നറിയാനുള്ള ശ്രമത്തിലാണ് അഞ്ജലി. ഇത് സംബന്ധിച്ച് ശിവനോട് വിവരങ്ങൾ തിരക്കുന്ന അഞ്ജലിയാണ് പുതിയ പ്രമോയിൽ ഉള്ളത്. എന്നാൽ കൃത്യമായി മറുപടി പറയാതെ അഞ്ജലിയോട് കുസൃതി കാണിക്കുന്ന ശിവനേയും കാണാം.

  ശിവൻ ആർക്കാണ് സ്വർണ്ണം നൽകിയതെന്ന് അഞ്ജലിക്കും സാന്ത്വനം വീട്ടിലെ മറ്റാർക്കും അറിയില്ല. നേരത്തെ അ‍ഞ്ജലിയുടെ സ്വർണ്ണം കൂട്ടുകാരന് നൽകിയതിൽ വലിയ എതിർപ്പ് ചേട്ടനിൽ ബാലനിൽ നിന്ന് പോലും ശിവനുണ്ടായിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ശിവനെ കടയിൽ നിന്ന് ബാലൻ ഇറക്കി വിടുന്ന സംഭവം വരെ ഉണ്ടായി. ഇതിനെല്ലാം ശേഷം ആരു ശിവനോട് ആർക്കാണ് സ്വർണ്ണം നൽകിയത് എന്ന് തിരക്കിയിരുന്നില്ല. കണ്ണന്റെ ചില ചോദ്യങ്ങളും സംശയങ്ങളും അഞ്ജലിയെ കൂടുതൽ കുഴപ്പത്തിലാക്കിയതോടെയാണ് ശിവനോട് അഞ്ജലി സ്വർണ്ണം ആർക്കാണ് നൽകിയത് എന്ന് വീണ്ടും തിരക്കുന്നത്. ശിവന് ഒരുപാട് ആരാധികമാരുണ്ടെന്നും ചിലപ്പോൾ അവരെ ആരെയെങ്കിലും ശിവൻ സഹായിച്ചതായിരിക്കുമോ എന്നുള്ള തരത്തിലാണ് കണ്ണൻ അഞ്ജലിയോട് സംസാരിച്ചത്. കണ്ണന്റേത് വെറും ഊഹാപോഹങ്ങൾ ആണെന്ന് മനസിലാക്കാതെയാണ് അഞ്ജലി ഇതേ കുറിച്ച് ശിവനോട് ചോദിക്കുന്നത്. എന്നാൽ അഞ്ജലിക്ക് ശിവൻ കൃത്യമായ മറുപടി നൽകുന്നില്ല.

  പുനീതിനൊപ്പം അഭിനയിച്ച ലാലേട്ടൻ, ഇത് താങ്ങാനാകുന്നില്ല

  കഴിഞ്ഞ ദിവസം തന്റെ അച്ഛനെ താൻ ​ഗർഭിണിയാണെന്ന് അറിയിക്കാത്തതിലെ സങ്കടം അപ്പു സാന്ത്വനം കുടുംബത്തിലെ അം​ഗങ്ങളോട് പറഞ്ഞിരുന്നു. പലപ്പോഴായി തീരുമാനങ്ങൾ സ്വന്തമായി എടുക്കാൻ തങ്ങൾക്ക് അവകാശമില്ലേയെന്ന് അപ്പു ദേവിയോട് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ അപ്പുവിന്റെ വിഷമം മനസിലാക്കിയ ദേവി അപ്പുവിന്റെ അച്ഛൻ തമ്പിയെ ചെന്ന് കണ്ട് വിവരം പറയുന്നതിനെ കുറിച്ച് ബാലനോട് സംസാരിക്കുന്നുണ്ട്. സാന്ത്വനത്തിലെ അം​ഗങ്ങളെ ശത്രുക്കലെ പോലെ കണ്ടിരുന്ന തമ്പിയുടെ മനസ് അലിഞ്ഞ് തുടങ്ങുന്നതായാണ് പുതിയ പ്രമോകൾ സൂചിപ്പിക്കുന്നത്. കാരണം പലിശ തുക രണ്ട് ലക്ഷം വാങ്ങാതെയാണ് ശങ്കരന്റെ വീടും സ്ഥലവും തമ്പി തിരികെ നൽകിയത്. തമ്പിയുടെ ഈ പെരുമാറ്റങ്ങൾ ശുഭ സൂചന നൽകുന്നുണ്ടെന്നാണ് പുതിയ പ്രമോ കണ്ട പ്രേക്ഷകർ കുറിച്ചത്. വീട് തിരിച്ചുകിട്ടിയതാനാൽ ശങ്കരനും സാവിത്രിക്കും പഴയ ജീവിതം ഇനി തിരികെ ലഭിക്കും.

  Read more about: asianet serial malayalam
  English summary
  'finally, Anjali asks Shivan about his friend', santhwanam serial upcoming episode promo out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X