For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പദ്മയ്ക്ക് കൂട്ടായി കുഞ്ഞുവാവ എത്തി, രണ്ടാമത്തെ കണ്‍മണി പിറന്ന സന്തോഷം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

  |

  നടിയായും അവതാരകയായും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അശ്വതി ശ്രീകാന്ത്. നിരവധി ജനപ്രിയ പരിപാടികളിലൂടെയാണ് അശ്വതി എല്ലാവരുടെയും പ്രിയങ്കരിയായത്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരം എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അടുത്തിടെ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചാണ് അശ്വതി സമൂഹ മാധ്യമങ്ങളില്‍ കൂടുതലായി എത്തിയത്. രണ്ടാമത്തെ കുഞ്ഞിനായുളള കാത്തിരിപ്പിലായിരുന്നു നടിയും കുടുംബം. ഗര്‍ഭിണിയായ സമയത്തും ചക്കപ്പഴം സീരിയലില്‍ അഭിനയിച്ച് നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.

  ഗ്ലാമറസായി നടി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  തുടര്‍ന്ന് ഡേറ്റ് അടുത്തപ്പോഴാണ് അശ്വതി പരമ്പരയില്‍ നിന്നും ഇടവേളയെടുത്തത്. നടിയുടെ ബേബി ഷവര്‍ ചിത്രങ്ങളും വീഡിയോസുമെല്ലാം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുളള താരം കൂടിയാണ് അശ്വതി ശ്രീകാന്ത്. അതേസമയം കാത്തിരിപ്പിനൊടുവില്‍ അശ്വതി ശ്രീകാന്തിന് പെണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്.

  നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുന്നത്. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് അശ്വതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് അശ്വതി തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം എന്നും അശ്വതി ഇന്‍സ്റ്റയില്‍ കുറിച്ചു.

  സെപ്റ്റംബര്‍ മാസത്തില്‍ കുഞ്ഞ് പിറക്കുമെന്ന് കരുതിയെങ്കിലും അതിലും മുന്‍പ് ആള് എത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ എപ്പോഴും പങ്കുവെക്കാറുളള താരമാണ് അശ്വതി ശ്രീകാന്ത്. അടുത്തിടെ തന്‌റെ യൂടൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കുവെച്ച് അശ്വതി ശ്രീകാന്ത് എത്തിയിരുന്നു. തന്‌റെ വളക്കാപ്പ് ചടങ്ങിന്‌റെ വീഡിയോ എല്ലാം യൂടൂബ് ചാനലിലാണ് നടി പങ്കുവെച്ചത്.

  ചക്കപ്പഴത്തില്‍ ആശ ഉത്തമന്‍ എന്ന കഥാപാത്രമായി കൈയ്യടി നേടിയിരുന്നു അശ്വതി. കുഞ്ഞെല്‍ദോ എന്ന സിനിമയില്‍ അഭിനയിച്ച ശേഷമായിരുന്നു നടി ചക്കപ്പഴം പരമ്പരയിലും എത്തിയത്. ഗര്‍ഭിണിയായ സമയത്ത് നടി ഇടവേള എടുക്കുമെന്ന് പ്രേക്ഷകര്‍ കരുതിയെങ്കിലും നടി ആ സമയത്തും അഭിനയിക്കാന്‍ എത്തി. ചക്കപ്പഴം ലൊക്കേഷനിലും അശ്വതിയുടെ ബേബി ഷവര്‍ ആഘോഷിച്ചിരുന്നു.

  അഭിനേത്രി, അവതാരക എന്നതിലുപരി എഴുത്തുകാരി കൂടിയാണ് നടി. അശ്വതി എഴുതിയ പുസ്തകം മുന്‍പ് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ കുഞ്ഞെല്‍ദോ എന്ന ചിത്രത്തില്‍ ഒരു പാട്ടിന് ഗാനരചന നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു. സാമൂഹിക വിഷയങ്ങളിലും മറ്റും തന്‌റെ അഭിപ്രായങ്ങളും നിലപാടുകളും അറിയിക്കാറുണ്ട് അശ്വതി. കോമഡി സൂപ്പര്‍നെറ്റ്‌സ്, നായികാ നായകന്‍ പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് നടി ശ്രദ്ധേയയായത്.

  യഥാര്‍ത്ഥ പേര് ആരെങ്കിലും വിളിച്ചാല്‍ ​യഷ് നല്‍കാറുളള മറുപടി, തുറന്നുപറഞ്ഞ് കെജിഎഫ് താരം

  സുരാജ് വെഞ്ഞാറമൂടിനൊപ്പം അവതരിപ്പിച്ച കോമഡി സൂപ്പര്‍നെറ്റിലൂടെയാണ് നടി മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്. പിന്നാലെ മറ്റ് നിരവധി ടിവി പരിപാടികളിലും സ്‌റ്റേജ് ഷോകളിലും അവതാരകയായി അശ്വതി ശ്രീകാന്ത് എത്തി. ലൈഫ് അണ്‍എഡിറ്റഡ് എന്ന യൂടൂബ് ചാനലുമായാണ് അടുത്തിടെ അശ്വതി ശ്രീകാന്ത് എത്തിയത്. പത്ത് വീഡിയോകള്‍ ഇതുവരെ ചാനലില്‍ പുറത്തിറങ്ങി.

  മമ്മൂട്ടി ചിത്രത്തില്‍ ദിലീപിന് ഡയലോഗ് ലഭിച്ചത് അങ്ങനെ, അനുഭവം പറഞ്ഞ് ഷിബു ചക്രവര്‍ത്തി

  മികച്ച പ്രതികരണങ്ങളാണ് അശ്വതിയുടെ യൂടൂബ് ചാനലിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. തന്‌റെ ഇന്‍ബോക്‌സില്‍ എത്തുന്ന ഒരുപാട് ചോദ്യങ്ങള്‍ക്കുളള മറുപടിയാവാനുളള ഒരു ശ്രമമാണ് ഈ ചാനലെന്ന് നടി പറഞ്ഞിരുന്നു. എന്‌റെ ജീവിതത്തിലെ നിങ്ങള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്ന ചില കാര്യങ്ങള്‍ അണ്‍എഡിറ്റഡ് ആയി തന്നെ പങ്കുവെക്കാന്‍ ഒരിടം എന്നും നടി ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

  ആരാധകരുടെ ചോദ്യങ്ങൾക്ക് അശ്വതിയുടെ തകർപ്പൻ മറുപടി | FilmiBeat Malayalam

  അശ്വതിയുടെ പോസ്റ്റ്

  Read more about: aswathy sreekanth
  English summary
  Flowers TV Chakkapazham Serial Fame Aswathy Sreekanth Blessed With A Baby Girl
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X