Don't Miss!
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Finance
വിപണിയില്‍ തിരിച്ചടി; സെന്‍സെക്സില്‍ 652 പോയിന്റ് ഇടിവ്; നിഫ്റ്റി 17,800-ന് താഴെ
- News
3700 അടി ഉയരത്തില്‍ വിമാനത്തിലെ പൈലറ്റ് ഉറങ്ങി; ജീവന് കയ്യില്പിടിച്ച് യാത്രക്കാര്‍; പിന്നെ നടന്നത്
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Automobiles
റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ക
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
ബാലുവും നീലുവും മക്കളും വീണ്ടും എത്തുന്നു; ഉപ്പും മുളകും രണ്ടാം ഭാഗം, ഡേറ്റ് പുറത്ത്, ലച്ചുവുമുണ്ട്...
ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഉപ്പും മുളകും പരമ്പര മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ നിന്ന് അപ്രത്യക്ഷമായത്. പ്രെമോ വീഡിയോയ്ക്ക് പോലും ആകാംക്ഷയോടെ കാത്തിരുന്ന ആരാധകരോടാണ് ഇടവേളയെ കുറിച്ച് അന്ന് ചാനല്‍ അധികൃതര്‍ പറയുന്നത്. ഉടന്‍ തിരികെ എത്തുമെന്ന ഉറപ്പ് നല്കിയിട്ടാണ് 2021 ജനുവരി 15 ന് സീരിയല്‍ നിര്‍ത്തിയത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ബാലുവും നീലുവും പിളേളരും മടങ്ങി എത്തിയില്ല. പകരം പുതിയ പരീക്ഷണങ്ങളായിരുന്നു പ്രേക്ഷകര്‍ക്കായി കാത്തുവെച്ചത്. എന്നാല്‍ ഉപ്പും മുളകും സൃഷ്ടിച്ച ഓളത്തിന് മുകളിലെത്താന്‍ ഇവയ്ക്കൊന്നും സാധിച്ചില്ല.
Also Read:ഏറെ വേദന സഹിച്ചാണ് ഡോക്ടര്‍ ഇവിടെ നിന്നത്, അത് ആലോചിക്കുമ്പോഴാണ് കൂടുതല്‍ വിഷമം
ഒരു വര്‍ഷത്തിനിടെ വിവിധ ചാനലുകളില്‍ പുതിയ പരീക്ഷണങ്ങള്‍ നിരവധി നടന്നു. എന്നാല്‍ ഇതിനൊന്നും ജനങ്ങളുടെ മനസ്സില്‍ നിന്ന് ഉപ്പും മുളകിനെ പറിച്ചു നടാന്‍ കഴിഞ്ഞില്ല. അതിന് ഉദാഹരണമാണ് യൂട്യൂബില്‍ കാഴ്ചക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്ന സീരിയലിന്റെ എപ്പിസോഡുകള്‍. ഇതില്‍ ഏറെ രസകരം ഉപ്പും മുളകും തുടങ്ങുന്ന കാലത്ത് ജനിച്ചിട്ടില്ലാത്ത കുട്ടികള്‍ പോലും ഇന്ന് സീരിയലിന്റെ കടുത്ത ആരാധകരാണ്.
Also Read:പ്രസവത്തിനായി അമ്മയും മകളും ഒന്നിച്ച് ലേബര്‍ റൂമിലേയ്ക്ക്; സംഭവബഹുലമായി 'അമ്മ മകള്‍'...

ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ സ്വീകരണ മുറിയിലേയ്ക്ക് ഉപ്പും മുളകും ടീം എത്തുകയാണ്. ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടിയിലൂടെയാണ് ചാനല്‍ മേധാവി ശ്രീകണ്ഠന് നായര്‍ ഇക്കാര്യം അറിയിച്ചത്. ബിജു സോപാനവും ഉപ്പും മുളകും ടീമും അതിഥിയായി എത്തിയ എത്തിയ എപ്പിസോഡിലാണ് ഈ സന്തോഷ വിവരം പങ്കുവെച്ചത്. ജൂണ്‍ 13 മുതലാണ് സീരിയല്‍ സംപ്രേക്ഷണ ചെയ്യുക.

ബിജു സോപാനത്തിന്റെ സാന്നിധ്യത്തിലായിരുന്നു സന്തോഷ വര്‍ത്തമാനം ശ്രീകണ്ഠന് നായര്‍ പങ്കുവെച്ചത്. ജൂണ്‍ 13ന് സീരിയല്‍ ആരംഭിക്കുമെന്ന് മാത്രമാണ് എസ് കെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. സമയമോ മറ്റ് താരങ്ങളെ കുറിച്ചോ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും എല്ലാ പ്രേക്ഷകര്‍ക്കും കാണാന്‍ പറ്റുന്ന സമയത്താകും ഉപ്പും മുളകും ടെലികസ്റ്റ് ചെയ്യുക എന്നുളള ഉറപ്പ് ശ്രീകണ്ഠന് നായര്‍ നല്‍കിയിട്ടുണ്ട്.
അതേസമയം ഉപ്പും മുളകും സീസണ് 2ല്‍ ലെച്ചുവായി ജൂഹിയും ഉണ്ടാവും. ഒന്നാം ഭാഗത്തിന്റ അവസാന ഘട്ടത്തില്‍ ജൂഹി ഇല്ലായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തി ഉണ്ടാകുമെന്ന് അറയിച്ചിട്ടുണ്ട്. ശിവാനിയും കോശുവും ഉണ്ടാവും.

ബിജു സോപാനത്തിനോടൊപ്പം ഫ്ളവേഴ്സ് ഒരു കോടിയില്‍ നിഷ സാരംഗും ഋഷിയും ജൂഹിയും എത്തിയിരുന്നു. ബിജുവിനെ സഹായിക്കാന്‍ വേണ്ടിട്ടായിരുന്നു ഇവര്‍ വന്നത്. ഒരു ലക്ഷം രൂപയാണ് ഉപ്പും മുളകും ടീമിന് സമ്മാനമായി ലഭിച്ചത്.

സീരിയല്‍ ചരിത്രം മാറ്റി എഴുതിയ പരമ്പരയായിരുന്നു ഉപ്പും മുളകും. അതുവരെ കണ്ണീര് പരമ്പരകളായിരുന്നു പ്രേക്ഷകരുടെ സ്വീകരണ മുറിയിലില്‍ എത്തിയിരുന്നത്. അമ്മായിയമ്മ പോരും ഭര്‍ത്താവിന്റെ അവിഹിതവും എല്ലാത്തിനും കരഞ്ഞ് പ്രതികരിക്കുന്ന നായികയും മൗനം പാലിക്കുന്ന നായകനുമായിരുന്നു അന്നത്തെ സീരിയലിലെ പ്രധാന കഴ്ച. കണ്ണീരില്‍ കുതിര്ന്നിരുന്ന സായന്നത്തിലാണ് ഒരു പരീക്ഷണം പോലെ ബാലുവു നീലവും മക്കളുമായി എത്തുന്നത്.
ഒരു വീട്ടില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ നാടകീയതയില്ലാതെ അതുപോലെ പകര്‍ത്തിയപ്പോള്‍ തലമുറ വ്യത്യാസമില്ലാതെ ഉപ്പും മുളകിനേയും നെഞ്ചിലേറ്റുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ ബാലുവും നീലവും മക്കളും മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളാവുകയായിരുന്നു. ഇവരുടെ സന്തോഷത്തിലും സങ്കടങ്ങളിലും അറിയാതെ പ്രേക്ഷകരും ഭാഗമയി.

2015 ഡിസംബര്‍ 14 നാണ് ഫ്ളവേഴ്സ് ടെലിവിഷന്‍ ചാനലില്‍ ഉപ്പും മുളകും ആരംഭിക്കുന്നത് . 1206 എപ്പിസോഡ് പൂർത്തിയാക്കിയാണ് സീരിയല്‍ അവസാനിക്കുന്നത്. ശക്തമായ തിരക്കഥയുടെ അകമ്പടിയോടെ ഓഡിയന്സിന്റെ പള്‍സ് മനസിലാക്കി കൊണ്ടാണ് ഉപ്പും മുളകും കഥ പറഞ്ഞത്. പ്രേക്ഷകരുടെ മനസ് മനസിലാക്കി കൊണ്ട് സഞ്ചരിച്ച പരമ്പരയായത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ സ് കാത്തിരിക്കുകയാണ് ആരാധകർ.
-
'ഒന്നുമല്ലാത്ത കാലത്ത് ചെയ്ത സഹായങ്ങൾ അല്ലു മറന്നു'; നടന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ; വീടുവിട്ടിറങ്ങി സഹോദരൻ
-
ജാൻവിയുടെ മുൻകാമുകനും സഹോദരി ഖുശിയും പ്രണയത്തിലോ? സംശയമുണർത്തി താരങ്ങളുടെ കമന്റ്
-
ഉണ്ണിമുകുന്ദൻ്റെ സിനിമയിൽ വില്ലനായി റോബിൻ! സിനിമയിൽ വില്ലനായാലും ഞങ്ങളുടെ ഹീറോയാണ് റോബിനെന്ന് ആരാധകർ