For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  97 കിലോയിൽ നിന്ന് വീണ നായർ ശരീരഭാരം കുറച്ചത് ഇങ്ങനെ, പുതിയ മേക്കോവറിനെ കുറിച്ച് നടി...

  |

  മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് വീണ നായർ. സിനിമയിലും സീരിയലിലും സജീവമായിരുന്നെങ്കിലും വീ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. മോഹൻലാൽ അവതാരകനായി എത്തിയ സീസൺ 2 ലെ ശക്തയായ മത്സരാർഥിയായിരുന്നു വീണ നായർ. ഷോയുടെ പകുതിയോളം ദിവസം വീണ ഹൗസിൽ ഉണ്ടായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഷോ അവസാനിപ്പിച്ചത്.

  ബിഗ് ബോസ് ഷോയിൽ കണ്ട വീണയെ ആയിരുന്നില്ല ഹൗസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കണ്ടത്. ഷോയ്ക്ക് ശേഷം ആകെയാരു മാറ്റത്തോടെയായിരുന്നു വീണ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. ശരീരഭാരം കുറച്ച് ഉഗ്രൻ മേക്കോവറിലുള്ള രൂ പമാറ്റത്തിന് പിന്നിലെ രഹസ്യം പരസ്യമാക്കുകയാണ് നടി. വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴും അധികം വണ്ണം കുറഞ്ഞിട്ടില്ല എന്നാണ് വീണ് പറയുന്നത്.

  വണ്ണം കുറയ്ക്കണമെന്ന് ചിന്തിക്കാൻ തുടങ്ങിയിട്ട് കുറെ കാലാമായി എന്നാണ് വീണ പറയുന്നത്. പക്ഷേ, ഓരോരോ തിരക്കുകളും മറ്റുമായി തീരുമാനം നീണ്ടു പോയി. ബിഗ് ബോസ കഴിഞ്ഞപ്പോൾ തന്റെ ഭാരം 81 കിലോ ആയിരുന്നു. എന്നാൽ ലോക്ക് ഡൗൺ ആയപ്പോൾ ഭക്ഷണക്രമത്തിൽ മാറ്റം വന്നതോടെ വണ്ണം കൂടി തൊണ്ണൂറ്റേഴിലെത്തി. വണ്ണം കുറയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ മേക്കോവര്‍ ആവശ്യമുള്ള ഒരു കഥാപാത്രവും തേടിയെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് ശരീരഭാരം കുറയ്ക്കാൻ തീരുമാനിക്കുന്നത്.ഇനിയും കൃത്യമായ പരിചരണത്തിലൂടെ വണ്ണം കൂടുതൽ കുറയ്ക്കാനാണ് തീരുമാനമെന്നും വീണ പറഞ്ഞു.

  അധികം വണ്ണം കുറഞ്ഞിട്ടില്ലെന്നാണ് വീണ പറയുന്നത്. ഹെയർ സ്റ്റൈൽ കൂടി മാറ്റിയതോടെ കൂടുതൽ മെലിഞ്ഞതായി ഫീല്‍ ചെയ്യുന്നുണ്ട്. പുതിയ ചിത്രം കണ്ട് പലരും മേക്ക് ഓവർ കൊള്ളാം എന്നൊക്കെ മെസേജ് അയക്കുന്നു. ഇനിയും കുറയ്ക്കണം എന്നുണ്ട്. അതിനായി ശ്രമിക്കുമെന്നും നടി പറഞ്ഞു. നിലവിൽ 85 കിലോയാണ് വീണയുടെ ശരീരഭാരം.

  ശരീരഭാരം കുറച്ചതിനെ കുറിച്ചും അഭിമുഖത്തിൽ പറഞ്ഞു. ആയുർവേദ ചികിത്സയിലൂടെയാണ് ഭാരം കുറച്ചത്. 16 ദിവസത്തെ ഒഴിച്ചിലും പിഴിച്ചിലുമായിരുന്നു. കൂടാതെ ബാക്ക് പെയിനിന്റെ ചികിത്സ കൂടി ചെയ്തിരുന്നു. ഭക്ഷണത്തിന് നല്ല നിയന്ത്രണമുണ്ടെന്നും വീണ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.അവിടെ ഭക്ഷണ നിയന്ത്രണം ഉണ്ടായിരുന്നു. ഹെവി ഡയറ്റ് ആയിരുന്നില്ലെന്നും വീണ പറയുന്നു.

  അവിടെ ഫ്രൂട്ട്സ് ആണ് പ്രധാനം. കൊഴുപ്പുള്ള ഒന്നും തരില്ല. തേങ്ങ എല്ലാത്തിലും പൊതുവായി ചേർക്കും. രാവിലെ ആറ് മണിക്ക് നാരങ്ങാവെള്ളത്തിൽ തേൻ ചേർത്ത് തരും. പ്രാതലിന് ഫ്രൂട്ട്സ്. കൂടുതലും പൈനാപ്പിളും തണ്ണിമത്തനും പപ്പായയുമാണ്. അത് വേണ്ടാത്തവർക്ക് മറ്റുള്ളവ നൽകും. ഉച്ചയ്ക്ക് തോരനും അവിയലുമാണ് പ്രധാനം. ഒപ്പം ഫ്രൂട്സ്. ഇടയ്ക്ക് കഞ്ഞി തരും. ചില ദിവസം പരിപ്പും കിച്ചടിയും. തീരെ പറ്റുന്നില്ലെങ്കിൽ വൈകിട്ട് ഒരു ചപ്പാത്തി. വെജ് സൂപ്പ് രണ്ടു നേരം നിർബന്ധം. രാത്രിയിൽ സൂപ്പും അവിയലേ തോരനോ പയറ് വേവിച്ചതോ. ഇതിനൊപ്പം 14 ദിവസവും യോഗ, സ്റ്റീം ബാത്ത്, മസാജ് , മരുന്നുകളും നൽകിയെന്ന് വീണ പറഞ്ഞു.

  ബിഗ്‌ബോസിലെ അവതാരകരുടെ പ്രതിഫലം..കണ്ണുതള്ളിക്കും കണക്കുകൾ

  മറിയം എന്ന സിനിമയ്ക്ക് വേണ്ടിയാണ് വീണയുടെ പുതിയ ഗെറ്റപ്പ്. ദുബായിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അധികരിച്ചാണ് സിനിമ ഒരുങ്ങുന്നത്. ഗഫൂർ ഏലിയാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൗസ് പ്രൊഡക്ഷൻസാണ് നിർമാണം. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് വീണ അവതരിപ്പിക്കുന്നത്.പൂർണമായും ദുബായിലാണ് ചിത്രീകരണം നടക്കുന്നത്.

  Read more about: biggboss
  English summary
  From 97 kg to 85 kg: Bigg Boss Malayalam Fame Veena Nair Shared Her Weight Loss Journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X