Don't Miss!
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- News ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ...
- Automobiles എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ഗെയിം ഓഫ് ത്രോണ്‍സിനും രക്ഷയില്ല... ഏഴാം സീസണ് ക്ലൈമാക്സും ചേര്‍ന്നു?
ടെലിവിഷന്‍ പരമ്പരകളില്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രീതിനേടിയ ഗെയിം ഓഫ് ത്രോണ്‍സിനെ ഹാക്കര്‍മാര്‍ പൊക്കി. ഗെയിം ഓഫ് ത്രോണ്‍സിന്റെ ഏഴാം സീസണിലെ അവസാന എപ്പിസോഡാണ് സംപ്രേക്ഷണം ചെയ്യാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഹാര്ക്കാര്മാര് ചോര്‍ത്തിയത്. എച്ച്ബിഓ ചാനലില്‍ നിന്ന് 1.5 ടെറാബൈറ്റ് ഡാറ്റയാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. പ്രേക്ഷകരെ ആകാംഷഭരിതരാക്കി നിര്‍ത്തിയിരിക്കുന്ന പരമ്പരയുടെ അവസാന എപ്പിസോഡിന്റെ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് ഹാക്കര്‍മാരുടെ ഭീഷണി.
400 കോടിയുടെ 2.0, എന്തിരന്റെ രഹസ്യങ്ങള്‍ വൈറലാകുന്നു! യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത്!
ദിലീപ് ജയിലിലായപ്പോള്‍ ശുക്രനുദിച്ചത് ആസിഫിന്... ബോക്സ് ഓഫീസില്‍ ആസിഫ് അലി തരംഗം?
എന്നാല്‍ മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടി പരമ്പര ഹാക്ക് ചെയ്തതായി ഹാക്കര്‍മാര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്ന എച്ച്ബിഒ ചാനല്‍ ഇതിനോട് പ്രതികരിച്ചത്. ഹാക്കര്‍മാരുടെ ഈ നാടകത്തില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഹാക്ക് ചെയ്ത എപ്പിസോഡിന്റെ വിശദ വിവരങ്ങള്‍ പുറത്ത് വിടാതിരിക്കാനായി 6.5 മില്യണ്‍ ബിറ്റ് കോയിനാണ് ചാനലില്‍ നിന്നും ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ചാനലുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും ഈ വിവരങ്ങളും പുറത്ത് വിട്ട് ചാനലിനെ പ്രതിരോധത്തിലാക്കുമെന്നും ഹാക്കര്‍മാര്‍ ഭീഷണിപ്പെടുത്തുന്നു.