»   » തീവ്രവാദി വരുന്നത് പോലെയാണ് മമ്മൂട്ടിയുടെ വരവ്, മോഹന്‍ലാലിനെപ്പോലൊരു നടന്‍ ഇനിയുണ്ടാവില്ലെന്നും ഗീത!

തീവ്രവാദി വരുന്നത് പോലെയാണ് മമ്മൂട്ടിയുടെ വരവ്, മോഹന്‍ലാലിനെപ്പോലൊരു നടന്‍ ഇനിയുണ്ടാവില്ലെന്നും ഗീത!

Posted By: Nimisha V
Subscribe to Filmibeat Malayalam
മമ്മൂട്ടിയുടെ വരവ് തീവ്രവാദി വരുന്നത് പോലെ, വെളിപ്പെടുത്തലുമായി നടി | filmibeat Malayalam

എണ്‍പതുകളില്‍ സിനിമയില്‍ തുടക്കം കുറിച്ച് രണ്ടായിരം വരെ നിറഞ്ഞു നിന്നിരുന്ന അഭിനേത്രികളുടെ ലിസ്റ്റെടുക്കുമ്പോള്‍ ആ കൂട്ടത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പറ്റാത്തൊരു പേരുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം മത്സരിച്ച് അഭിനയിച്ച ഗീതയാണ് ആ താരം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും താരം അഭിനയിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം അമ്മ വേഷത്തിലൂടെ ഗീത സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു.

സെറ്റിൽ വെച്ച് മാന്യമായി പെരുമാറുന്നവരുടെ തനിനിറം രാത്രിയിൽ പുറത്തു വരുന്നുവെന്ന് അഭിനേത്രികൾ

ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാണെന്ന് ഗീത നേരത്തെ തന്നെ തെളിയിച്ചതാണ്. നായകനൊപ്പം തുല്യ പ്രാധാന്യമായ വേഷത്തിലാണ് പലപ്പോഴും താരം എത്താറുള്ളത്. മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. വിഷു സ്‌പെഷല്‍ കോമഡി സ്റ്റാര്‍ എപ്പിസോഡില്‍ ഗീതയായിരുന്നു മുഖ്യാതിഥിയായി എത്തിയത്.

മലയാളികളുടെ പ്രിയപ്പെട്ട താരം

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഗീത. വൈശാലി, വാത്സല്യം, പൈതൃകം തുടങ്ങി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. മോഹന്‍ലാല്‍ എംടി വാസുദേവന്‍ നായര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പഞ്ചാഗ്നിയിലൂടെയാണ് ഗീത തുടക്കം കുറിച്ചത്.

ഏത് തരം കഥാപാത്രത്തെയും തന്റേതാക്കി മാറ്റും

കഥാപാത്രത്തിന്റെ പൂര്‍ത്തീകരണത്തിനായി അങ്ങേയറ്റം പരിശ്രമം നടത്തുന്ന താരമാണ് ഗീത. താരം അഭിനയിച്ച ഗാനരംഗങ്ങളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. പഞ്ചാഗ്നിയിലെയും വൈശാലിയിലെയും ഗാനങ്ങള്‍ അത്ര പെട്ടെന്നൊന്നും മലയാളി മറക്കില്ലല്ലോ.

മമ്മൂട്ടിയുമായി ഒരുമിച്ച് അഭിനയിച്ചപ്പോള്‍

മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ താരം ഒരുമിച്ച് അഭിനയിച്ചിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള അനുഭവത്തെക്കുറിച്ച് ജഗദീഷാണ് ചോദിച്ചത്. അന്നൊക്കെ മമ്മൂട്ടി ഭയങ്കര ഗൗരവത്തിലാണ് വരുന്നത്. സെറ്റിലേക്ക് വരുമ്പോഴും അദ്ദേഹം സീരിയസ് ഭാവത്തിലായിരിക്കും റൗഡികളൊക്കെ വരുന്ന പ്രതീതിയാണ് അപ്പോള്‍ അനുഭവപ്പെടുന്നതെന്നും ഗീത പറയുന്നു.

ഭാവം മാറുന്നതിനെക്കുറിച്ച് പറയാന്‍ കഴിയില്ല

അദ്ദേഹം ചിലപ്പോള്‍ ഗുഡ് മോണിങ് പറയും. അദ്ദേഹത്തിന് എപ്പോഴാണ് ദേഷ്യം വരുന്നതെന്ന് പറയാന്‍ കഴിയില്ല. ഇപ്പോ അതൊക്കെ മാറി ജോളി ടൈപ്പായെന്നാണ് കേള്‍ക്കുന്നത്.നല്ല ആര്‍ടിസ്റ്റും സുന്ദരനായ വ്യക്തിയുമാണ് അദ്ദേഹമെന്നും ഗീത വ്യക്തമാക്കി. പൊതുവെ ഗൗരവക്കാരനാണെന്ന് പറയുമെങ്കിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവര്‍ പിന്നീട് തെറ്റിദ്ധാരണയായിരുന്നു അതെന്നും വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിനെക്കുറിച്ച് ചോദിച്ചപ്പോള്‍

ഗീതയുടെ ആദ്യ സിനിമയിലെ നായകന്‍ മോഹന്‍ലാലായിരുന്നു. മോഹന്‍ലാലിനെപ്പോലെ വേറൊരു താരമുണ്ടാവുകയില്ല. നല്ലൊരു ആര്‍ടിസ്റ്റ് മാത്രമല്ല മനുഷ്യ സ്‌നേഹി കൂടിയാണ് അദ്ദേഹമെന്നും ഗീത പറയുന്നു. പരിപാടിയിലെ പ്രസക്ത ഭാഗങ്ങള്‍ യൂട്യബിലൂടെ പ്രചരിക്കുന്നുണ്ട്.

English summary
Geetha about Mohnalal and Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X