For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരങ്ങൾക്കും സാധാരണക്കാർക്കും ഒരുപോലെ പങ്കെടുക്കാം; കിടിലൻ ഗെയിം ഷോ യുമായി ഗോവിന്ദ് പത്മസൂര്യയുടെ എന്‍ട്രി

  |

  അവതാരകനില്‍ നിന്നും നടനായി ഇപ്പോള്‍ യൂട്യൂബ് വീഡിയോസിലും സജീവമായി നില്‍ക്കുകയായിരുന്നു ജിപി എന്ന ഗോവിന്ദ് പത്മസൂര്യ. സീ കേരളം ചാനലില്‍ വിധികര്‍ത്താവിന്റെ വേഷത്തിലെത്തിയും ജിപി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ കാലത്തിന് ശേഷം ജിപി അവതാരകന്റെ വേഷത്തിലെത്തുന്ന ഷോ ആരംഭിച്ചിരിക്കുകയാണ്.

  നിഴലും ഒപ്പമുണ്ട്, വേറിട്ട ഫോട്ടോഷൂട്ട് നടത്തി ആകൻഷ ഷർമ്മ, നടിയുടെ കിടിലൻ ഫോട്ടോസ് കാണാം

  മലയാളത്തില്‍ ഇതുവരെ സജീവമല്ലായിരുന്ന രസകരമായൊരു ഷോ യുമായിട്ടാണ് ജിപി എത്തിയിരിക്കുന്നത്. ബസിംഗ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ വിശേഷങ്ങള്‍ ഫേസ്ബുക്കില്‍ ലൈവിലെത്തിയും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

  മലയാളം ടെലിവിഷനിലെ ഒട്ടുമിക്ക എല്ലാ തരത്തിലുമുള്ള ഷോകളും ഞാന്‍ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. അത് കൊണ്ടാണ് കുറച്ച് കാലമായി അതില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തു സിനിമയിലേക്ക് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഈ ഷോയുമായി ഇതിന്റെ ടീം എന്നെ സമീപിച്ചപ്പോള്‍ സത്യത്തില്‍ ഈ ഷോയുടെ പ്രത്യേകമായൊരു ആശയത്തിലേക്ക് ഞാന്‍ വളരെ ആകൃഷ്ടനായി. എന്റെ ഷോ കണ്ടു കൊണ്ടിരിക്കുന്നവര്‍ക്ക് എന്തെങ്കിലും മെച്ചം അതില്‍ നിന്ന് ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.

  ബസിംഗ എന്ന ഷോ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ഒരു സഹായമാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്റര്‍ടൈന്‍മെന്റ്, എന്‍ഗേജ്‌മെന്റ്, ടേക്ക് എവെ എന്നിങ്ങനെ എല്ലാം ചേര്‍ന്നതാണ് ഈ ഷോ. കാണികള്‍ക്കിടയില്‍ ഈ ഷോ ഉണ്ടാക്കാന്‍ പോകുന്ന ജിജ്ഞാസ ഓര്‍ത്തു ഞാനും ആകാംക്ഷയിലാണെന്നും ഗോവിന്ദ് പത്മസൂര്യ പറയുന്നു. വീട്ടിലുള്ളവര്‍ക്കും സാധാരണ പ്രേക്ഷകര്‍ക്കുടമക്കം തിരഞ്ഞെടുക്കുന്ന ആളുകള്‍ക്കുമെല്ലാം തത്സമയം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കും എന്നതാണ് ശ്രദ്ധേയമായ കാര്യം.

  സീ കേരളത്തിലാണ് ഷോ നടക്കുന്നത്. ഒരുപാട് കാലത്തിന് ശേഷമാണ് താനൊരു ടിവി ഷോ ഹോസ്റ്റ് ചെയ്യുന്നതെന്ന് ഫേസ്ബുക്ക് ലൈവിലെത്തി ജിപി പറഞ്ഞിരുന്നു. ഞാന്‍ എവിടെയും കേള്‍ക്കാത്ത പ്രത്യേകതയാണ് ഈ പരിപാടിയ്ക്കുള്ളത്. ഇന്ത്യയിലെ ആദ്യത്തെ ലൈവ് ഇന്ററാക്ടീവ് ടെലിവിഷന്‍ വെഡിങ് ഷോ ആണ്. ഇത് കണ്ട് കൊണ്ടിരിക്കുന്ന ആര്‍ക്കും ലൈവ് ആയി പരിപാടിയുടെ ഭാഗമാവാന്‍ സാധിക്കും. അതിന് ബസിംഗ എന്ന ആപ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതിയെന്ന് ജിപി വ്യക്തമാക്കിയിരുന്നു.

  ഒത്തിരി സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു; അമ്മയുടെ അപ്രതീക്ഷിത വേര്‍പാടിനെ കുറിച്ച് സീരിയല്‍ നടി പ്രതീക്ഷ പ്രദീപ്

  ലേല രൂപത്തിലുള്ള ഗെയിം ഷോയ്ക്കൊപ്പം ഇത് കളിക്കുവായുള്ള ഒരു ആപ്പും ചാനല്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ പുതിയ ലൈവ് ബിഡിങ് ഗെയിം ഷോയില്‍ പങ്കെടുക്കുന്നത് വഴി, കുറഞ്ഞ വിലയില്‍ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ അതിവേഗം സ്വന്തമാക്കാന്‍ പ്രേക്ഷകര്‍ക്ക് സാധ്യമാകും. ബസിംഗയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച്, പ്രേക്ഷകര്‍ക്ക് അവരവരുടെ വീടുകളില്‍ ഇരുന്നുകൊണ്ട് തന്നെ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കായുള്ള ബിഡിങില്‍ പങ്കെടുക്കാം. ശനി, ഞായര്‍ ദിവസങ്ങളില്‍ ആറ് മണി മുതല്‍ ഏഴ് വരെയാണ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്.

  ഒരു ഇടവേളയ്ക്കു ശേഷം ജി പി അവതാരകന്റെ കുപ്പായം അണിയുന്നു എന്ന പ്രത്യേകതയോടെയാണ് ഷോ എത്തുന്നത്. വീട്ടിലിരുന്ന് വീട് വരെ സ്വന്തമാക്കാം എന്ന ടാഗ് ലൈനും ഇതിനുള്ളതായി ജിപി പറയുന്നു. ഒപ്പം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കായി ബസിംഗയുടെ ഗെയിം ഷോയിലെ ലേലത്തില്‍ പങ്കെടുക്കുന്ന പൊതു ജനത്തിന് സെലിബ്രിറ്റികള്‍ക്കൊപ്പം നിന്നും മത്സരിക്കാനാവും. ലൈവ് ആയി തന്നെ വിജയിയെ പ്രഖ്യാപിക്കുമെന്ന് അടക്കമുള്ള കാര്യങ്ങളും താരം വ്യക്തമാക്കിയിരിക്കുകയാണ്.

  English summary
  Govind Padmasoorya Opens Up About His Latest Television Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X