For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളിയുടെ അസ്ഥാനത്തുള്ള കരച്ചില്‍ കൊണ്ട് പാരയായത് തനിക്കാണ്; നില ബേബിയെ കാണാന്‍ പോവത്തതിനെ കുറിച്ച് ജിപി

  |

  ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ മുതല്‍ പേളി മാണിയ്ക്കും ശ്രീനിഷ് അരവിന്ദിനും ഒത്തിരി ആരാധകരെ കിട്ടിയിരുന്നു. പേര്‍ളിഷ് ആര്‍മി എന്ന പേരില്‍ അതിപ്പോഴും തുടരുന്നുണ്ട്. ഇതിനിടെ താരദമ്പതിമാര്‍ക്ക് ഒരു കുഞ്ഞ് കൂടി ജനിച്ചതോടെ മകള്‍ നിലയുടെ വിശേഷങ്ങള്‍ അറിയനാണ് ഏവരും കാത്തിരിക്കുന്നത്. പേളിയുടെയും ശ്രീനിഷിന്റെയും അടുത്ത് മാത്രമല്ല ജിപി എന്ന ഗോവിന്ദ് പത്മസൂര്യയും നിലയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട അവസ്ഥയിലാണിപ്പോള്‍.

  അവധി ആഘോഷത്തിലാണ്, നടി നേഹ മാലിക്കിൻ്റെ കിടിലൻ ചിത്രങ്ങൾ കാണാം

  സുഹൃത്തുക്കളായ താരങ്ങളുടെ വീടുകളില്‍ പോയി വ്‌ളോഗ് ചെയ്യാറുള്ള ജിപി പേളിയെയും കുഞ്ഞിനെയും കാണാന്‍ പോകാത്തത് എന്താണെന്ന് ചോദിച്ചാണ് ആരാധകരെത്തിയത്. ലോക്ഡൗണില്‍ പോലും ഇതേ ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നതോടെ പ്രതികരണം അറിയിച്ച് ജിപി തന്നെ എത്തിയിരിക്കുകയാണ്.

  ജിപി ചേട്ടന്‍ നില ബേബിയെ കണ്ടോ? കണ്ടോന്ന് ചോദിച്ചാല്‍ കണ്ടില്ല. പക്ഷേ കണ്ടില്ലേ എന്ന് ചോദിച്ചാല്‍... ചിരിച്ച് കൊണ്ടാണ് ജിപി ഇതിനുള്ള മറുപടി പറഞ്ഞത്. എന്താണ് നിലയെയും പേളി ചേച്ചിയെയും കാണാന്‍ പോവാത്തത് എന്നുള്ള ഒരുപാട് മെസേജുകള്‍ എനിക്ക് വരുന്നുണ്ട്. ലോക്ഡൗണ്‍ ആയിട്ട് പോലും മെസേജുകള്‍ വരുന്നുണ്ട് എന്നുള്ളതാണ് രസകരമായ കാര്യം. തനിക്ക് വന്ന ഒന്ന് രണ്ട് മെസേജുകള്‍ കൂടി വീഡിയോയില്‍ ജിപി വായിച്ചിരുന്നു.

  'ജിപി എന്താണ് പേളിയുടെ നിലയെ കാണാന്‍ പോകാത്തത്. ദിസ് ഈസ് റ്റൂ മച്ച്' എന്നാണ് ഒരു ആരാധിക എഴുതിയ കമന്റ്. അതെനിക്ക് ഇഷ്ടപ്പെട്ടു. എന്ന് വെച്ചാല്‍ കാണാന്‍ പോവാത്തതിന്റെ അമര്‍ഷം വരെ കമന്റുകളില്‍ വന്ന് തുടങ്ങി എന്നതാണ്. ഇതുപോലെയുള്ള ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്. പല മെസേജുകളിലും ഈ അമര്‍ഷം ഞാന്‍ കാണുന്നുണ്ട്. മറ്റൊരു മെസേജ്, കുറേ മാസങ്ങള്‍ കഴിഞ്ഞാണോ പേളി ചേച്ചിയെ കാണാന്‍ പോകുന്നത്. എങ്കില്‍ പേളി ചേച്ചി സന്തോഷം കൊണ്ട് കരയും ഉറപ്പാ. പേളി ചേച്ചിയ്ക്ക് സന്തോഷം വന്നാലും കരയും സങ്കടം വന്നാലും കരയും. ചേച്ചി ഐ ലവ് യു. എന്നാണ് ഫാത്തിമ എന്ന ആരാധിക എഴുതിയത്. പേളി ചേച്ചിയുടെ അസ്ഥാനത്തുള്ള ഈ കരച്ചില്‍ എനിക്കൊരുപാട് തവണ പാരയായി മാറിയിട്ടുണ്ട് എന്നാണ് ജിപിയുടെ മറുപടി.

  നിരന്തരം ഇത്തരത്തിലുള്ള മെസേജുകള്‍ ഈ ലോക്ഡൗണില്‍ പോലും വരുന്നത് കൊണ്ടാണ് ഇങ്ങനൊരു വീഡിയോ ചെയ്യാമെന്ന് തീരുമാനിച്ചത്. നില ജനിച്ച ദിവസം പേളിയുമായി സംസാരിക്കാന്‍ പറ്റിയില്ല. ഞാന്‍ ശ്രീനിയെയാണ് വിളിച്ചത്. ശ്രീനി എന്നോട് ആദ്യം പറഞ്ഞത് കുഞ്ഞ് പേളിയെ പോലെ തന്നെയാണ് കാണാന്‍. അവളുടെ അതേ മുടി തന്നെ ആണെന്നുമാണ്. കാണാന്‍ അവളെ പോലെ ഉണ്ടെങ്കിലും സ്വഭാവം കിട്ടാതെ ഇരുന്നാല്‍ മതിയെന്ന് ഞാന്‍ ശ്രീനിയോട് പറഞ്ഞ് അദ്ദേഹത്തെ സമാധാനിപ്പിച്ചു. അന്ന് മുതല്‍ നിലയെ കാണാന്‍ ഞാന്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.

  ഹോസ്പിറ്റലില്‍ നിന്നും വീട്ടിലെത്തിയ ശേഷം കാണാന്‍ വരുന്നില്ലേ എന്ന് ചോദിച്ച് പേളി വിളിച്ചിരുന്നു. ആ സമയത്ത് ഷൂട്ടിലായിരുന്നത് കൊണ്ട് എത്ര നോക്കിയിട്ടും ഗ്യാപ്പ് കിട്ടിയില്ല. ഒരു ദിവസം ഞാന്‍ വിളിച്ച് പറഞ്ഞ്, നിലയെ കാണാന്‍ വരികയാണെന്ന്. അവളും സന്തോഷത്തിലായി. പക്ഷേ മുന്‍കൂട്ടി പറയാത്തത് കൊണ്ട് അവള്‍ക്ക് കുടുംബത്തോടൊപ്പെ പുറത്ത് പോവേണ്ടി വന്നു. ഒരാഴ്ച കഴിഞ്ഞ് കണ്ടാലോ എന്ന് അവള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ശരീന്നും പറഞ്ഞു. ആ ആഴ്ച കഴിഞ്ഞപ്പോള്‍ തുടങ്ങിയ ലോക്ഡൗണ്‍ ആണ്. ഒരാഴ്ച കഴിഞ്ഞു, രണ്ടാഴ്ച കഴിഞ്ഞു, ഇതെപ്പോ തീരുമെന്ന് അറിയില്ല.

  ഒരു ദിവസം പേളിയുമായി സംസാരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു, പേളി.. നിലയെ കാണുക എന്നത് എന്റെ ആഗ്രഹം മാത്രമല്ല, അതൊരു സാമൂഹ്യ പ്രതിബദ്ധത കൂടിയാണെന്ന്. ഞാന്‍ എന്ത് കൊണ്ട് കാണാന്‍ പോയില്ല എന്നത് വലിയൊരു കുറ്റമായി മാറിയിരിക്കുകയാണ്. എന്നിട്ട് വളരെ അപ്രതീക്ഷിതമായി അവള്‍ ചെയ്തത് എന്താണെന്ന് വെച്ചാല്‍, വാട്‌സാപ്പില്‍ വീഡിയോ കോള്‍ ഓണ്‍ ആക്കി നിലയെ കാണിച്ചിട്ട് ഒരു സ്‌ക്രീന്‍ഷോട്ട് എടുത്തോളാന്‍ പറഞ്ഞു. ഞാനത് ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷമായിരുന്നു. അപ്പോഴെടുത്ത സ്‌ക്രീന്‍ഷോട്ട് ജിപി കാണിച്ചിരുന്നു.

  നിലയെ കാണണം എന്ന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ധൈര്യമില്ല. കാരണം ഞാന്‍ ഒരുപാട് യാത്ര ചെയ്യുന്ന വ്യക്തിയാണ്. കുഞ്ഞുവാവ അല്ലേ, കാര്യങ്ങളൊക്കെ ഒന്ന് സെറ്റ് ആയതിന് ശേഷമേ അങ്ങോട്ട് പോവുകയുള്ളു. നിലയെ കാണാന്‍ പോകാന്‍ തീരുമാനിച്ച അന്ന് വസ്ത്രങ്ങളും കളിപ്പാട്ടവും വാങ്ങിയിരുന്നു. അതിപ്പോ കൊടുക്കാന്‍ പറ്റില്ല, പേളി ലേശം വലുതായാല്‍ അവള്‍ക്കത് കളിക്കാന്‍ കൊടുക്കാം. ഇനിയിപ്പോള്‍ പോകുമ്പോള്‍ എന്ത് സമ്മാനമാണ് നിലയ്ക്ക് കൊടുക്കുക എന്ന കാര്യമാണ് താന്‍ ആലോചിക്കുന്നതെന്നും പറഞ്ഞാണ് ജിപി വീഡിയോ അവസാനിപ്പിക്കുന്നത്.

  പേളി ഉത്തമ കുടുംബിനിയെന്ന് ശ്രീനിഷ്

  ജിപിയുടെ വീഡിയോ കാണാം

  English summary
  Govind Padmasoorya Reveals Why He hasn't Met Pearle Maaney's Daughter Nila
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X