For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ വേഷത്തില്‍ ജിപി, കല്യാണത്തിന് ഞങ്ങള്‍ ഒന്നും വേണ്ടേ എന്ന് ആരാധകര്‍, പരസ്യ ചിത്രം വൈറല്‍

  |

  നടനായും അവതാരകനായും പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ജിപിക്ക് ആരാധകര്‍ കൂടിയത്. ഡാഡി കൂള്‍ എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നായകനായും സഹനടനായുമെല്ലാം സിനിമകളില്‍ എത്തി താരം. സിനിമകള്‍ക്കൊപ്പം മിനിസ്‌ക്രീന്‍ രംഗത്തും സജീവമാണ് ജിപി. 2020ലാണ് നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായ അല്ലു അര്‍ജുന്‍ ചിത്രം അല വൈകുന്ദപുരംലോ പുറത്തിറങ്ങിയത്.

  നടി മീനയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, ഫോട്ടോസ് കാണാം

  സിനിമയിലെ വില്ലന്‍ വേഷം ജിപിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ യൂടൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കുവെച്ച് ജിപി എത്താറുണ്ട്. ഒപ്പം ഇന്‍സ്റ്റഗ്രാമിലൂടെ എറ്റവും പുതിയ ചിത്രങ്ങളും വീഡിയോസും നടന്‍ പങ്കുവെക്കാറുണ്ട്.

  ജിപിയുടെതായി വന്ന ഒരു പരസ്യ ചിത്ര വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കാനന്‍ ക്യാമറയുടെ പരസ്യത്തിലാണ് വരന്റെ വേഷത്തില്‍ ജിപി എത്തുന്നത്. ഒപ്പം നടി മഹിമാ നമ്പ്യാര്‍ വധുവിന്‌റെ റോളിലും എത്തുന്നു. ജിസ് ജോയ് ആണ് പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേജിലൂടെയാണ് വീഡിയോ പുറത്തിറങ്ങിയത്.

  അതേസമയം ജിപിയുടെ പുതിയ വീഡിയോയ്ക്ക് പിന്നാലെ രസകരമായ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. 'ജിപിയുടെ കല്യാണം കഴിഞ്ഞെന്ന് അറിഞ്ഞു, ഉളളതാണോന്ന് അറിയാന്‍ വന്നതാണ്' എന്നാണ് ഒരാള്‍ കുറിച്ചത്. 'കല്യാണത്തിന് അപ്പോ ഞങ്ങള്‍ ഒന്നും വേണ്ടേ?, ക്യാമറ മാത്രം മതിയോ മിസ്റ്റര്‍' എന്ന് മറ്റൊരു ആരാധികയും കുറിച്ചു.

  ആരാധകര്‍ക്കൊപ്പം ജിപിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി താരങ്ങളും എത്തിയിട്ടുണ്ട്. അടുത്തിടെ നടി ദിവ്യ പിളളയ്‌ക്കൊപ്പമുളള ജിപിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അന്ന് ഒരു ചാനല്‍ പരിപാടിക്ക് വേണ്ടി വധുവരന്മാരായി അണിഞ്ഞൊരുങ്ങി ഫോട്ടോക്ക് പോസ് ചെയ്തതാണ് താരങ്ങള്‍. എന്നാല്‍ മിക്കവരും ഇവരുടെ വിവാഹം കഴിഞ്ഞെന്ന് വിചാരിച്ചു. പിന്നീട് ജിപിയും ദിവ്യയും ഇതില്‍ വിശദീകരണവുമായി രംഗത്തെത്തി.

  സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്ത മിസ്റ്റര്‍ ആന്‍ഡ് മിസിസ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളായിരുന്നു ഇരുവരും. ഈ പരിപാടിയുടെ ഒരു എപ്പിസോഡിലാണ് വിവാഹ വേഷത്തില്‍ ജിപിയും ദിവ്യ പിളളയും എത്തിയത്. അതേസമയം യൂടൂബിലാണ് നടന്‍ ഇപ്പോള്‍ കൂടുതല്‍ ആക്ടീവായിരിക്കുന്നത്. റഷ്യയിലേക്ക് പോയ ജിപി അവിടെ നിന്നുളള വിശേഷങ്ങളാണ് ഇപ്പോള്‍ തന്‌റെ ചാനലിലൂടെ പങ്കുവെക്കുന്നത്.

  സിനിമകള്‍ക്ക് പുറമെ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചും ഗോവിന്ദ് പത്മസൂര്യ എപ്പോഴും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. കീ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു താരം. ജീവ നായകനായ സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് നടന്‍ എത്തിയത്. തുടര്‍ന്നാണ് തെലുങ്കില്‍ അവസരം ലഭിച്ചത്. അല്ലു അര്‍ജുന്‍ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയത് ജിപിക്കും കരിയറില്‍ നേട്ടമായി.

  പേളിയും ജിപിയും യൂട്യൂബിലൂടെ ഉണ്ടാക്കുന്ന വരുമാനം; റിപ്പോര്‍ട്ട്

  വീഡിയോ

  English summary
  govind padmasoorya starrer canon advertisement film goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X