twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അശ്വമേധം; ജിഎസ് പ്രദീപിന് പുതിയ വെല്ലുവിളികള്‍

    By Gokul
    |

    കൊച്ചി: മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ച റിവേഴ്‌സ് ക്വിസ്സിന്റെ അവതാരകന്‍ ജിഎസ് പ്രദീപ് നീണ്ട ഇടവേളയ്ക്കുശേഷം ഒരിക്കല്‍ക്കൂടി അശ്വമേധവുമായി എത്തുമ്പോള്‍ മുന്നിലുള്ളത് പുതിയ വെല്ലുവിളികള്‍. ഇന്റര്‍നെറ്റ് ലോകം വളര്‍ന്നതോടെ അരയും തലയും മുറുക്കിയെത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം ലഭിക്കുന്ന നിയമങ്ങളാണ് അശ്വമേധത്തിന്റെ പരിഷ്‌കരിച്ച പതിപ്പിലുള്ളത്.

    നേരത്തെ വ്യക്തികളെ മാത്രമാണ് മത്സരാര്‍ത്ഥികള്‍ക്ക് ആലോചിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഇനിമുതല്‍ സ്ഥലം, സംഭവം എന്നിവകൂടി ആലോചിക്കാം എന്നതാണ് പത്തുവര്‍ഷത്തിനുശേഷം അശ്വമേധം വീണ്ടുമെത്തുമ്പോഴുള്ള പ്രധാന സവിശേഷത. അതേസമയം, യാഗം, യജ്ഞം, രാജസൂയം എന്നിങ്ങനെ മൂന്നു ഭാഗങ്ങള്‍ തന്നെയാണു പുതിയ അശ്വമേധത്തിലുമുള്ളത്.

    g-s-pradeep

    നേരത്തെ മത്സരാര്‍ത്ഥി ആലോചിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് സൂചന നല്‍കാന്‍ ജൂറിയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ജൂറിക്ക് പകരം നോബിള്‍ ഗൈഡ്, ഐടി ഗൈഡ് എന്നിങ്ങനെയാണ്. നേരത്തെയുള്ള ജൂറിക്ക് സമാനമാണ് നോബിള്‍ ഗൈഡ്്. വി കെ ശ്രീരാമനും, ഭാഗ്യലക്ഷ്മിയുമായിരിക്കും നോബിള്‍ ഗൈഡ് എന്നാണ് വിവരം.

    ഐടി ഗൈഡില്‍ മത്സരാര്‍ത്ഥിക്ക് സ്വയം തന്റെ ആലോചനയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടാം. ഇതിനായി കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് സംവിധാനവും ഉപയോഗിക്കാം. ഒക്ടോബര്‍ ആറിനാണ് അശ്വമേധത്തിന് തുടക്കം കുറിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9 മണി മുതല്‍ 10വരെ കൈരളി ടിവിയില്‍ പരിപാടി കാണാം. കേരളത്തിലെ മുഴുവന്‍ സ്ഥലങ്ങളിലും ഇതിനായി ഓഡിഷന്‍ സംഘടിപ്പിച്ചകഴിഞ്ഞു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സന്തോഷ് പാലി തന്നയാണ് രണ്ടാം വട്ടവും പരിപാടിയുടെ സംവിധായകന്‍.

    English summary
    Grand master G S Pradeep once again coming with Aswamedham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X