For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പുവിന്റെ സങ്കടത്തില്‍ നെഞ്ചുരുകി ഡാഡിയും മമ്മിയും; സാന്ത്വനത്തില്‍ വന്ന തമ്പിയെ ഇറക്കിവിട്ട് ഹരി

  |

  ടി.വി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കുടുംബകഥ പറയുന്ന സാന്ത്വനത്തിലെ കഥാപാത്രങ്ങളും ഏവര്‍ക്കും പ്രിയങ്കരാണ്. വളരെ ലളിതമായ ആഖ്യാനത്തില്‍ സാധാരണ കഥ പറയുന്ന സീരിയലിന് റെക്കോര്‍ഡ് പ്രേക്ഷകരാണ് ഉള്ളത്. കാഴ്ചക്കാരില്‍ കൂടുതലും യുവജനങ്ങളാണെന്നതും ഏറെ ശ്രദ്ധേയമാണ്.

  കഴിഞ്ഞ ആഴ്ച മുതല്‍ സാന്ത്വനം പ്രേക്ഷകര്‍ സങ്കടത്തിലാണ്. തങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന് സംഭവിച്ച ദുരന്തത്തിന്റെ ആഘാതത്തിലാണ് പലരും. കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയില്‍ സാന്ത്വനം കുടുംബമാകെ ഇപ്പോള്‍ നിരാശയിലാണ്. തന്റെ കുഞ്ഞിന് വേണ്ടി വാങ്ങിയ ഉടുപ്പുകള്‍ നേഞ്ചോടു ചേര്‍ത്തു കരഞ്ഞ അപ്പുവിനെ സമാധാനിപ്പിക്കാന്‍ അഞ്ജുവും ദേവിയേട്ടത്തിയുമൊക്കെ പാടുപെടുകയാണ്. ഒടുവില്‍ അഞ്ജുവിന്റെ അച്ഛനാണ് അപ്പുവിനെ ഒരുവിധത്തില്‍ സമാധാനിപ്പിക്കുന്നത്.

  ഇതേസമയം അമരാവതിയില്‍ അപ്പുവിന്റെ ഡാഡിയും മമ്മിയും ഏറെ സങ്കടത്തിലാണ്. മകള്‍ക്ക് സംഭവിച്ച ദുരന്തത്തിന് കാരണക്കാര്‍ തങ്ങളാണല്ലോ എന്ന കുറ്റബോധം അവരെ വല്ലാതെ അലട്ടുന്നുണ്ട്. അപ്പുവിനെ ആശുപത്രിയില്‍ വെച്ചാണ് അവര്‍ അവസാനമായി കണ്ടത്. മകളുടെ അടുത്ത് പോകാന്‍ താത്പര്യം പ്രകടിപ്പിച്ച അപ്പുവിന്റെ മമ്മി ഇക്കാര്യം തമ്പിയോട് പറയുന്നു. അവളെയും സാന്ത്വനം കുടുംബത്തിലെ മറ്റുള്ളവരേയും എങ്ങനെ നേരിടും എന്നോര്‍ത്താണ് തമ്പിയുടെ ടെന്‍ഷന്‍.

  എന്നാല്‍ രണ്ടും കല്‍പ്പിച്ച് മകളെ കാണാന്‍ പോകാന്‍ തന്നെ ഇരുവരും തീരുമാനിക്കുന്നു. ഒടുവില്‍ തമ്പിയും ഭാര്യയും സാന്ത്വനത്തിലെത്തുന്നു. ഡാഡിയെക്കണ്ട് അപ്പുവിന്റെ സങ്കടം കൂടിയതേ ഉള്ളൂ. എന്താ എന്നെക്കാണാന്‍ വരാതിരുന്നത് എന്ന ചോദ്യത്തിന് മുന്നില്‍ തമ്പിയുടെ മനസ്സ് ഇടറിപ്പോയി. നിന്നൈ കാണാനുള്ള ശക്തിയില്ലാത്ത കൊണ്ടാണ് ഇതുവരെ വരാതിരുന്നതെന്ന് തമ്പി പറയുന്നു. ഇതുപറഞ്ഞ രണ്ടു പേരും ഒന്നിച്ചു കരയുകയാണ്. അപ്പുവിന്റെയും ഡാഡിയുടെയും സങ്കടം കണ്ട് ദേവിയേട്ടത്തിയും മമ്മിയുമൊക്കെ കരയുകയാണ്.

  അപ്പുവിന്റെ ഡാഡിയും മമ്മിയും വന്നിട്ടുണ്ടെന്നറിഞ്ഞ ഹരി സാന്ത്വനം വീട്ടിലെത്തുന്നു. എന്നാല്‍ ഹരിക്ക് അവരുടെ വരവ് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. ഞങ്ങളെ ദ്രോഹിക്കാനാണ് ഇനിയും ഇവരുടെ പുറപ്പാടെന്ന് ഹരി വേദനയോടെ പറയുന്നു. തങ്ങള്‍ക്ക് സംഭവിച്ച ദുരന്തത്തിന് പിന്നിലെ കാരണം ഡാഡി തന്നെയാണ് ഹരി തമ്പിയോട് മുഖത്തു നോക്കി പറയുന്നു. ഒടുവില്‍ ഡാഡിയോട് ഇറങ്ങിപ്പോകാന്‍ ദേവിയേട്ടത്തിയോട് പറഞ്ഞാന്‍ ഹരി ദേഷ്യഭാവത്തില്‍ വീട് വിട്ടിറങ്ങുന്നത്.

  തമ്പി ഹരിയെ സമാധാനിപ്പിക്കാനായി പുറകേ ചെന്നെങ്കിലും വകവെക്കാതെ ഹരി തിരികെ കടയിലേക്ക് തന്നെ പോയി. തന്റെ വിഷമം മുഴുവന്‍ തമ്പിയോട് തീര്‍ത്ത ഹരി വളരെ ദേഷ്യപ്പെട്ടാണ് ഇന്ന് തമ്പിയോട് സംസാരിച്ചത്. ഇതുകേട്ട് ഞെട്ടിയിയിരിക്കുകയാണ് തമ്പിയും ഭാര്യയും.

  ഇന്നത്തെ പ്രമോയ്ക്ക് പ്രേക്ഷകര്‍ നല്‍കുന്ന കമന്റുകള്‍ ശ്രദ്ധേയമാണ്. തമ്പിയുടെ സങ്കടം കണ്ട് പ്രേക്ഷകര്‍ക്കും അനുകമ്പ തോന്നുന്നുണ്ട്. ഇത്രയും നാള്‍ പകയും വിദ്വേഷവും കൊണ്ടുനടന്ന തമ്പി മകളുടെ വിഷമം കണ്ട് മനസ്സലിഞ്ഞതില്‍ നൊമ്പരപ്പെടുകയാണ് ഇപ്പോള്‍.

  CBI 5 Movie Review | മമ്മൂക്കക്ക് സിബിഐ 5 മൈലേജ് കുറക്കുമോ ?

  ' ഒന്നും ചെയ്യാതെ തമ്പിയുടെ അവസ്ഥ കാണുമ്പോള്‍ വിഷമം വരുന്നു, സത്യാവസ്ഥ അറിയുന്ന വരെ തമ്പി കുറ്റക്കാരന്‍ ആയിരിക്കും', 'പാവം ദുഷ്ടത്തരം കാണിച്ചിട്ടുണ്ടെങ്കിലും മതി അവരെ വേദനിപ്പിച്ചത്', 'തമ്പിയെ കാണുമ്പോള്‍ പാവം തോന്നുന്നു, പക്ഷെ, കുറച്ച് അനുഭവിക്കട്ടെ', 'തമ്പിക്ക് ഇപ്പോള്‍ നല്ല ശിക്ഷ ലഭിക്കുന്നുണ്ട്, തമ്പി ഇത് അര്‍ഹിക്കുന്നു, ചെയ്ത തെറ്റുകള്‍ അപ്പു ഉള്‍പ്പെടെ എല്ലാവരുടെയും മുന്നില്‍ ഏറ്റു പറഞ്ഞ് മാപ്പു ചോദിക്കണം, എന്നിട്ട് പ്രതികാരം മാറ്റിവെച്ച് നല്ല ഡാഡി ആയി പെരുമാറണം, സാവിത്രി അമ്മായി നന്നായ പോലെ' ഇങ്ങനെ ചില ഉപദേശങ്ങളും ചിലര്‍ നല്‍കുന്നുണ്ട്. തമ്പിക്ക് ഇതല്ല ഇതിനപ്പുറം കിട്ടണം, എല്ലാത്തിനും പ്രധാന കാരണം തമ്പി തന്നെ ആണ്... മറ്റുള്ളവരെ ദ്രോഹിക്കുമ്പോള്‍ അതു കണ്ടു സന്തോഷിച്ചിട്ട് സ്വന്തം വേദന ഇപ്പൊ താങ്ങാന്‍ പറ്റുന്നില്ല അല്ലെ തമ്പി സാറേ.... നിങ്ങള്‍ക്ക് ഇങ്ങനെ തന്നെ വേണം എന്ന കമന്റുകളും പ്രമോയ്ക്ക് ലഭിച്ചിട്ടുണ്ട്.

  സാന്ത്വനത്തിലെ സങ്കടകാലം അവസാനിച്ച് വീണ്ടും പഴയ പോലെ കളിയും ചിരിയും വരണമെന്ന പ്രാര്‍ത്ഥനയിലാണ് ഇപ്പോള്‍ പ്രേഷകര്‍. ആരാധകര്‍ ഒന്നടങ്കം അതിനായുള്ള കാത്തിരുപ്പിലാണ്.

  English summary
  Hari loses his cool when he sees Thambi at Santhwanam, new episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X