twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ രംഗത്ത് കരഞ്ഞത് ഗ്ലിസറിനില്ലാതെയാണ്; ദീപ്തി ഐപിഎസ് പറയുന്നു

    By Aswini P
    |

    ദീപ്തി ഐ പി എസ്സിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. സീരിയല്‍ വിരോധികള്‍ക്ക് പോലും സുപരിചിതയാണ് പരസ്പരം സീരിയലിലെ ദീപ്തി ഐ പി എസ്. സ്വീകരണമുറയില്‍ എന്നുമെത്തുന്ന ദീപ്തി തന്റെ 'റീല്‍ - ആന്റ് റിയല്‍' ലൈഫിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി.

    സംഗീത മോഹനാണ് റെയജ്‌ന്റെയും അവന്തികയുടെയും തലവര മാറ്റിയത്, ഇപ്പോ 'ആത്മസഖി'യുടെ സമയം മാറ്റുന്നു!സംഗീത മോഹനാണ് റെയജ്‌ന്റെയും അവന്തികയുടെയും തലവര മാറ്റിയത്, ഇപ്പോ 'ആത്മസഖി'യുടെ സമയം മാറ്റുന്നു!

    സിനിമാ താരങ്ങളെ അപേക്ഷിച്ച് സീരിയല്‍ താരങ്ങള്‍ക്ക് കുറച്ചുകൂടെ സ്വീകരണം ലഭിയ്ക്കുന്നു എന്ന് ദീപ്തി പറയുന്നു. ദീപ്തി ഐപിഎസ്സുമായി ഗായത്രി അരുണ്‍ എന്ന തനിക്കുള്ള ഒരേ ഒരു സാമ്യത്തെ കുറിച്ചും ദീപ്തി സംസാരിച്ചു. ഗായത്രിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

    സ്വപ്‌നം കാണാത്ത നേട്ടം

    സ്വപ്‌നം കാണാത്ത നേട്ടം

    ജീവിതത്തില്‍ സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത ഒരു വേഷമാണ് സീരിയലില്‍ എനിക്ക് കിട്ടിയത്. ഐ പി എസ് കഥാപാത്രം!! അത്രയേറെ ആസ്വദിച്ചാണ് ആ വേഷം ചെയ്യുന്നത്.

    സാധാരണ സീരിയല്‍ നായിക അല്ല

    സാധാരണ സീരിയല്‍ നായിക അല്ല

    സാധാരണ ഒരു സീരിയല്‍ നായികാ വേഷമല്ല ദീപ്തി. കരഞ്ഞ് കണ്ണ് കലങ്ങി തളര്‍ന്നിരിക്കുന്ന കണ്ണീര്‍ നായികയല്ല. സാഹസികമായ അഭിനയങ്ങളൊക്കെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഐപിഎസ് ട്രെയിനിങ് ഒക്കെ ലഭിച്ചത് ഈ കഥാപാത്രത്തിലൂടെയാണ്.

    ഗ്ലിസറിനില്ലാതെ കരഞ്ഞു

    ഗ്ലിസറിനില്ലാതെ കരഞ്ഞു

    ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ അത്രയേറെ ഞാന്‍ ഉള്‍ക്കൊണ്ട് കഴിഞ്ഞിരിയ്ക്കുന്നു. ഒരു രംഗത്ത് ഗ്ലിസറിനില്ലാതെ കരഞ്ഞിട്ടുണ്ട്. കിഡ്‌നി കൊടുത്തത് ഞാനാണെന്ന് പദ്മാവതി അമ്മ മനസ്സിലാക്കുന്ന രംഗമൊക്കെ സ്വാഭാവികമായി അഭിനയിച്ചതാണ്.

    സീരിയലില്‍ നായികമാരാണ് ഹീറോ

    സീരിയലില്‍ നായികമാരാണ് ഹീറോ

    സിനിമയെ അപേക്ഷിച്ച് സീരിയലില്‍ നായികമാരാണ് ഹീറോ. സിനിമയില്‍ നായകന്മാര്‍ ചെയ്യുന്ന പല സാഹസിക അഭിനയ മുഹൂര്‍ത്തങ്ങളും പൊതുവെ നായികമാര്‍ക്കാണ് ഉണ്ടാവുന്നത്. നായികാ പ്രാധാന്യമുള്ള കഥകളാണ് സീരിയലിലുണ്ടാവുന്നത്.

    സിനിമയെക്കാള്‍ റീച്ച്

    സിനിമയെക്കാള്‍ റീച്ച്

    സിനിമയില്‍ കിട്ടുന്നതിനെക്കാള്‍ റീച്ച് ഒരു സീരിയല്‍ നായികയ്ക്ക് കിട്ടും. അവരുടെ സ്വീകരണ മുറിയില്‍ എന്നുമെത്തുന്ന നമുക്ക് വീട്ടിലെ കുട്ടി എന്ന ഇമേജാണ് തരുന്നത്. എവിടെയെങ്കിലും കാണുമ്പോള്‍ കെട്ടിപ്പിടിക്കലും ഉമ്മവയ്ക്കലുമൊക്കെയുണ്ടാവും.

     ദീപ്തിയും ഗായത്രിയും

    ദീപ്തിയും ഗായത്രിയും

    ദീപ്തി ഐ പി എസ് എന്ന കഥാപാത്രവുമായി ഗായത്രി അരുണ്‍ എന്ന എനിക്ക് വലിയ സാമ്യമൊന്നുമില്ല. ഒരു സാമ്യം എനിക്ക് തോന്നിയത്, ദീപ്തി കുടുംബത്തിന്റെ മുഴുവന്‍ പിന്തുണയോടെയാണ് ജോലി ചെയ്യുന്നത്. എനിക്കും എന്റെ ജോലിയില്‍ കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്- ഗായത്രി പറഞ്ഞു

    അലി ഇമ്രാനെ സേതുരാമയ്യരാക്കിയതും കൈ പിന്നില്‍ കെട്ടുന്നതുമൊക്കെ മമ്മൂട്ടിയുടെ സംഭാവന, 30 പിന്നിട്ടു! </a><br><a class=മാമാങ്കം അത്യുഗ്രന്‍ സിനിമയായിരിക്കും, മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് നീരജ് പറഞ്ഞത്? " title="അലി ഇമ്രാനെ സേതുരാമയ്യരാക്കിയതും കൈ പിന്നില്‍ കെട്ടുന്നതുമൊക്കെ മമ്മൂട്ടിയുടെ സംഭാവന, 30 പിന്നിട്ടു!
    മാമാങ്കം അത്യുഗ്രന്‍ സിനിമയായിരിക്കും, മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് നീരജ് പറഞ്ഞത്? " />അലി ഇമ്രാനെ സേതുരാമയ്യരാക്കിയതും കൈ പിന്നില്‍ കെട്ടുന്നതുമൊക്കെ മമ്മൂട്ടിയുടെ സംഭാവന, 30 പിന്നിട്ടു!
    മാമാങ്കം അത്യുഗ്രന്‍ സിനിമയായിരിക്കും, മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് നീരജ് പറഞ്ഞത്?

    English summary
    Heroines are heroes in serial says Gayathri Arun
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X