For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ മതത്തിനൊപ്പം ജീസസിലും വിശ്വസിക്കുന്നുണ്ട്, ഒരുപാട് അനുഭവങ്ങൾ ഉണ്ട്, വെളിപ്പെടുത്തി എംജി ശ്രീകുമാർ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായകനാണ് എംജി. 1983 ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ കൂലി എന്ന ചിത്രത്തിലൂടെയാണ് എംജി ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്. പിന്നീട് നടന്റ ശബ്ദത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ പിറക്കുകയായിരുന്നു. എംജിയുടെ പഴയ ഗാനങ്ങൾ ഇന്നും പ്രേക്ഷകർ പാടി നടക്കുന്നുണ്ട്.

  Mg Sreekumar

  ഗായകൻ എന്നതിൽ ഉപരി മികച്ച അവതാരകൻ കൂടിയാണ് അദ്ദേഹം. എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന ടോക്ക് ഷോകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗായകനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ലേഖയ്ക്കും നിരവധി ആരാധകരുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട് ഇവർക്ക്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് യുട്യൂബ് ചാനലിനുള്ളത്.

  അഞ്ജുവിന് ശിവേട്ടൻ വാങ്ങിയ പിറന്നാൾ സമ്മാനം ഇതാണ്, സ്നേഹപൂർവ്വം നൽകി, സാന്ത്വനം എപ്പിസോഡ്

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് എംജി ശ്രീകുമാറിന്റേയും ലേഖയുടേയും ഒരു പഴയ അഭിമുഖമാണ്. ഗായിക റിമി ടോമി അവതരിപ്പിച്ചിരുന്ന പരിപാടിയായിരുന്നു ഒന്നും ഒന്നും മൂന്ന്. ഇതിൽ ഒരിക്കൽ അതിഥിയായി എംജിയും ഭാര്യയും എത്തിയിരുന്നു. പ്രചരിക്കുന്ന തെറ്റിദ്ധാരണയെ കുറിച്ചും തന്റെ വിശ്വാസത്തെ കുറിച്ചുമൊക്കെ ഇവർ സംസാരിക്കുന്നു. ഞാൻ ജീസസിൽ വിശ്വസിക്കുന്നു എന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.

  ലേഖ അധികം മിണ്ടാത്തെ കുറിച്ച് എംജി ശ്രീകുമാർ ഷോയിൽ പറയുന്നുണ്ട്. ''ആളുകൾക്ക് തോന്നും വളരെ ജാഡക്കാരിയായ ഒന്നും സംസാരിക്കാത്ത പ്രകൃതം ആണ് ചേച്ചിയുടേത് എന്ന്. എന്നാൽ ഒരിക്കലും അങ്ങനെയല്ല, ചേച്ചി എല്ലാവരോടും വളരെ സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും ഇടപെടുന്ന പ്രകൃതമാണ്. പക്ഷേ സാർ എന്തെങ്കിലും പരിപാടിക്ക് വരുമ്പോൾ ആരോടും മിണ്ടരുത് എന്ന് പറഞ്ഞിട്ടാണോ ഷോയ്ക്ക് കൊണ്ടുവരുന്നതെന്ന സംശയം തനിക്ക് ഉണ്ടെന്നും റിമി പറയുന്നു. ലേഖ മിതഭാഷിയാണെന്നാണ് എംജി മറുപടിയായി പറയുന്നത്. ''എന്നാൽ താൻ എല്ലായിടത്തും കൊണ്ട് പോകുന്നില്ലേ, പക്ഷേ സംസാരിക്കാത്തത് അവൾ മിതഭാഷിയാണ് എന്ന മറുപടിയാണ് ശ്രീകുമാർ ലേഖയെ കുറിച്ച് പറയുന്നത്. ശരിയാണോ എന്നുള്ള ചോദ്യത്തിന് റിമിയോട് സംസാരിക്കും അല്ലാതെ ഒരുപാട് സംസാരിക്കില്ല എന്ന മറുപടിയാണ് ലേഖ നൽകിയത്. മാത്രമല്ല ഒരു പാട്ട് തുടങ്ങുമ്പോൾ അത് ശരിയാണോ എന്ന്സ്റ്റേ ജിന്റെ താഴെയിരിക്കുന്ന ലേഖയോട് ചോദിച്ചിട്ടാകും മുൻപോട്ട് പോവുക എന്നും റിമിയുടെ ചോദ്യത്തിന് മറുപടിയായി എംജി പറയുന്നു.

  സഹോദരിയെ എന്തിനാണ് ചീത്ത വിളിക്കുന്നത്, രണ്ടുപേരുടെയും ഒരുപോലെ ആയി, അശ്വതിയെ പിന്തുണച്ച് ആരാധകർ

  ഈസ്റ്റർ ദിനസ്പെഷ്യൽ എപ്പിസോഡിലും എംജിയും ഭാര്യയും ഒന്നിച്ചെത്തിയിരുന്നു. ക്രിസ്ത്യയ ഭക്തി ഗാനങ്ങൾ ആലാപിക്കുന്നതിനെ കുറിച്ചും റിമി ചോദിച്ചിരുന്നു. '' സാർ ശരിക്കും ക്രിസ്തുമതത്തിൽ പിറന്നില്ല എന്നേ ഉള്ളൂ. ഇപ്പോൾ ശരിക്കും ക്രിസ്തുമതത്തിൽ ഉളളവർ വരെ ഇങ്ങനെ അന്തം വിട്ടിരിക്കുകയാണ്. സാറിന്റെ ഇപ്പോഴത്തെ രീതി എന്ന് പറഞ്ഞാൽ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ ഡിവോഷണൽ ചെയ്യുന്നതും ഷോ ചെയ്യുന്നതും എന്ന് പറഞ്ഞാൽ എംജി സാർ ആണ്. പലരും പറയുന്നു എം ജി ശ്രീകുമാർ മതം മാറിയെന്ന്. മാറിയോ, അതോ മത തീവ്രവാദിയാണോ. അതോ മത മൈത്രിയാണോ ലക്ഷ്യം എന്നും റിമി ചോദിക്കുന്നുണ്ട്. മതമൈത്രിയാണ് ലക്ഷ്യമെന്നാണ് ഗായകന്റെ മറുപടിയാണ്. ഒരു കാര്യം ഉണ്ട് ഞാൻ ഹിന്ദുവായി ജനിച്ചെങ്കിലും എനിക്ക് എന്റെ വിശ്വാസം വെളിയിൽ പറയാമല്ലോ. എന്റെ വിശ്വാസം ഞാൻ തീർച്ചയായും വെളിയിൽ പ്രകടിപ്പിക്കണമെന്നും എംജി പറയുന്നു.

  ഡയമണ്ടെന്ന് പറഞ്ഞ് കല്ലുകൊടുത്ത് എംജി ശ്രീകുമാറിനെയും പറ്റിച്ചു | FilmiBeat Malayalam

  ഞാൻ ജീസസിൽ വിശ്വസിക്കുന്നുണ്ട് . എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ടെന്നും എംജി പരിപാടിയിൽ പറയുന്നുണ്ട്. എന്റെ അനുഭവങ്ങളിലൂടെ ഞാൻ അദ്ദേഹത്തിൽ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ പാട്ടുകൾ പാടുന്ന അനുഭവം. അങ്ങനെ ഒരുപാടുണ്ട്. അതൊന്നും ഇപ്പോൾ പറഞ്ഞാൽ തീരില്ല. അതൊക്കെ വിശ്വാസമാണ്. ഞാൻ ജനിച്ചു വളർന്ന മതത്തിലും വിശ്വസിക്കുന്നു ഒപ്പം ഇതിലും. അതൊക്കെ ഓരോ പാട്ടുകൾ പാടുമ്പോൾ ഉണ്ടാകുന്ന അനുഭവം ആണ്. എന്നും റിമിയുടെ ചോദ്യത്തിന് മറുപടിയായി എംജി പറയുന്നു,

  Read more about: mg sreekumar
  English summary
  I believe in Jesus Says Singer Mg Sreekumar Throwback Interview Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X