twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശരീര സൗന്ദര്യത്തിനോടുളള താൽപര്യം ഭ്രാന്തിയാക്കി! പിന്നെ സംഭവിച്ചത്, വെളിപ്പെടുത്തി സീരിയൽ നടി

    |

    ശരീര സൗന്ദര്യ സംരക്ഷണത്തിനായി എന്ത് ചെയ്യാനും മടിക്കാത്തവരാണ് ബോളവുഡ് താരങ്ങൾ. കൃത്യമായ ഡയറ്റും എക്സര്ഡസൈസും താരങ്ങൾ ഫോളോ ചെയ്യാറുണ്ട്. കഥാപാത്രങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു ശരീറ ഭാരം വർധിപ്പിക്കുന്നത്. അതും ചുരുക്കം ചില പ്രോജക്ടുകളിൽ മാത്രമാണ് വണ്ണം വെച്ച രൂപത്തിൽ നടിമാർ പ്രത്യേക്ഷപ്പെടുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി നിയ ശർമ്മയുടെ അതിജീവന കഥയാണ്.

    തന്റെ ദുശീലങ്ങൾ ജീവിതത്തിൽ വരുത്തിവെച്ച വിനയെ കുറിച്ചും ഇത് സൃഷ്ടിച്ച സമ്മർദ്ദങ്ങളെ കുറിച്ചുമാണ് നടി വെളിപ്പെടുത്തിയത്. ശരീരഭാരം ജീവിതത്തിൽ സൃഷ്ടിച്ച വെല്ലുവിളിയെ കുറിച്ചാണ് നിയ മനസ്സ് തുറന്നത്. തന്റെ ജീവിതത്തിൽ സംഭവിച്ചത് മറ്റൊരാളുടെ ജീവിതത്തിൽ ആവർത്തിക്കരുത് എന്ന് ആഗ്രഹിക്കുന്നതു കൊണ്ട് താൻ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും നിയ പറയുന്നു.

     ഈറ്റിങ്ങ് ഡിസോർഡേഴ്സ്

    ബോൾഡ് ആന്റ് സെക്സി എന്നാണ് നിയ ശർമയെ അറിയപ്പെടുന്നത്. താരത്തിന്റെ ഹിറ്റ്നസ് വാർത്തകളിൽ ഇടെ പിടിക്കാറുണ്ടായിരുന്നു. ശരീര സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ട്വീഴ്ചയ്ക്കും താരം തയ്യാറായിരുന്നില്ല. ശരീര ഭാരം കുറയ്ക്കുക എന്നത് തന്റെ മനസിലെ ഒരു ഭഭ്രന്തൻ ചിന്തയായി എപ്പോഴും കൂടെയുണ്ടായിരുന്നു. എന്നാൽ ഒടുവിൽ ഇത് തന്നെ നയിച്ചത് ഈറ്റിങ് ഡിസോഡേഴ്സിലേയ്ക്കാണ്.

     പട്ടിണി കിടക്കൻ ആരംഭിച്ചു

    ശരീര ഭാരം കുറയ്ക്കാനും അഴക് വർധിപ്പിക്കാനും വേണ്ടി താൻ പട്ടിണി കിടക്കാൻ തുടങ്ങി. വണ്ണം വയ്ക്കുമെന്ന് ഭയന്ന് രാത്രിയിലേയും ഉച്ചയ്ക്കുമുളള ഭക്ഷണം ഒഴിവാക്കി. ഇതോടു കൂടി ഈ രഹസ്യം തന്റെ സുഹൃത്തുക്കൾ അറിയുകയായിരുന്നു. പ്രോട്ടീൻ ഷെയ്ക്കുകളിൽ മാത്രം അഭയം പ്രാപിച്ചു.

    അലൻസിയാർക്കൊപ്പം കിടിലൻ ഡാൻസുമായി മഞ്ജു! പ്രതി പൂവന്‍കോഴിയിലെ ഗാനം പുറത്ത്അലൻസിയാർക്കൊപ്പം കിടിലൻ ഡാൻസുമായി മഞ്ജു! പ്രതി പൂവന്‍കോഴിയിലെ ഗാനം പുറത്ത്

     എല്ലാം മാറി മറിഞ്ഞു

    ആദ്യം ആരോഗ്യകരമായ ഡയറ്റുകൾ പിന്തുടരുകയായിരുന്നു. പിന്നെ അതെല്ലാം ഒറ്റയടിയ്ക്ക് ലംഘിച്ച് കണ്ണിൽ കാണുന്നത് മുഴുവൻ വാരിവലിച്ച് കഴിക്കുകയായിരുന്നു. ഭക്ഷണത്തിനോടുള്ള ആസക്തി കൂടി ഈറ്റിങ്ങ് ഡിസോഡറും തനിയ്ക്കുണ്ടായിയെന്നും നിയ പറഞ്ഞു. ജിങ്ക് ഫുഡും മറ്റു വാരിവലിച്ചു കഴിക്കാൻ തുടങ്ങി. കുറ്റബോധം തന്നെ വല്ലതെ വേട്ടയാടിയെന്നും താരം കൂട്ടിച്ചേർത്തു.

     തന്നെ  രക്ഷിച്ചത്

    തന്റെ സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളുമായ രവി ഡുബോയും അർജുൻ ബിജ് ലാനിയും ചേർന്നാണ് തന്നെ ഈ ദുശീലത്തിൽ നിന്ന് മാറ്റിയെടുത്തത്. ശരീരത്തിന് ചേരാത്ത ഭക്ഷണ ശൈലി പിന്തുടരുമ്പോഴും മറ്റും അവരാണ് തന്നെ നേർവഴിയ്ക്ക് നടത്തിയിരുന്നതെന്നും നിയ ശർമ കൂട്ടിച്ചേർത്തു.

    മാംസാഹാരം ഉപേക്ഷിച്ച് നയൻസ്! ഇനി കുറച്ച് കാലം വെജിറ്റേറിയൻ, കാരണം ഇതാണ്മാംസാഹാരം ഉപേക്ഷിച്ച് നയൻസ്! ഇനി കുറച്ച് കാലം വെജിറ്റേറിയൻ, കാരണം ഇതാണ്

    Read more about: nia serial നടി
    English summary
    I was obsessed with my weight says acteess nia sharma
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X