twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗിന്നസ് റെക്കോര്‍ഡിന്റെ പടിവാതിലിൽ ഈ മിമിക്രി താരം, പത്ത് മിനിറ്റിൽ നൂറ്റൊന്ന് താരങ്ങള്‍! വിഡിയോ..

    By Jince K Benny
    |

    മിമിക്രി രംഗത്ത് നിന്ന് ഗിന്നസ് റെക്കോര്‍ഡില്‍ എത്തിയ താരമാണ് ഗിന്നസ് പക്രു എന്ന അജയന്‍. ഇപ്പോഴിതാ അദ്ദേഹത്തെ സാക്ഷിയാക്കി കോമഡി ഉത്സവം വേദിയില്‍ ഗിന്നസ് റെക്കോര്‍ഡിന് അരുകിലേക്ക് സതീഷ് എന്ന കലാകാരന്‍. പത്ത് മിനിറ്റില്‍ സിനിമ, രാഷ്ട്രീയ, സാസ്‌കാരിക രംഗത്തെ 101 പ്രമുഖരുടെ ശബ്ദമാണ് സതീഷ് അവതരിപ്പിച്ചത്.

    മോഹന്‍ലാല്‍ ചെയ്യും പക്ഷെ തനിക്ക് പറ്റില്ല, മണിയന്‍പിള്ള രാജുവിനോട് ശോഭന തറപ്പിച്ച് പറഞ്ഞു!മോഹന്‍ലാല്‍ ചെയ്യും പക്ഷെ തനിക്ക് പറ്റില്ല, മണിയന്‍പിള്ള രാജുവിനോട് ശോഭന തറപ്പിച്ച് പറഞ്ഞു!

    ആറ് സെക്കന്‍ഡ് വീതമാണ് ഓരോ ശബ്ദവും അനുകരിച്ചത്. തിയറ്ററില്‍ സിനിമകള്‍ക്ക് മുന്നോടിയായി പ്രദര്‍ശിപ്പിക്കുന്ന പുകവലി വിരുദ്ധ പരസ്യത്തില്‍ തുടങ്ങി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിലാണ് സതീഷ് തന്റെ പ്രകടനം അവസാനിപ്പിച്ചത്. തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലെ പ്രമുഖരെയാണ് സതീഷ് അനുകരിച്ചത്. യുവതാരങ്ങള്‍ മുതല്‍ പഴയ താരങ്ങള്‍ വരെ ഈ 1001 പേരില്‍ ഉള്‍ക്കൊള്ളുന്നു.

    Satheesh

    രാഷ്ട്രീയത്തില്‍ നിന്ന് കെ കരുണാകരനും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഗീത ലോകത്തെ ഗാനഗന്ധര്‍വന്‍ യേശുദാസും ഓഎന്‍വിയും കുഞ്ഞുണ്ണിയുമെല്ലാം ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. സപ്തമശ്രീ തസ്‌കരഹ എന്ന ചിത്രത്തിലെ അഭിനേതാക്കളെ തൃശൂര്‍ ഭാഷ ശൈലി പഠിപ്പിച്ചത് സതീഷായിരുന്നു. മിമിക്രി രംഗത്ത് നിന്നും മറ്റൊരു ഗിന്നസ് റെക്കോര്‍ഡിനുള്ള സാധ്യതയാണ് സതീഷില്‍ എല്ലാവരും വിലയിരുത്തിയത്. കോമഡി ഉത്സവത്തിലെ മറ്റൊരു വൈറല്‍ എപ്പിസോഡായില്‍ എണ്‍പത്തിനാലാം എപ്പിസോഡ് മാറി.

    മുഴുവൻ എപ്പിസോഡും കാണാം...

    English summary
    Imitating 101 famous personalities voice in ten minutes.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X