For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ദ്രന്‍ എവിടെയായിരുന്നു! സീതയ്ക്ക് മുന്നില്‍ രഹസ്യങ്ങളുടെ ചുരുളഴിയുന്നു! വീഡിയോ കാണൂ!

|

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായ സീതയിലേക്ക് നായകനായ ഇന്ദ്രന്‍ തിരികയെത്തിയിരിക്കുകയാണ്. അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തെത്തുടര്‍ന്ന് ഇന്ദ്രന്‍ മരിച്ചുവെന്നായിരുന്നു എല്ലാവരും കരുതിയത്. അബോധാവസ്ഥയിലുള്ള സീതയില്‍ നിന്നും എല്ലാവരും മരണവിവരം മറച്ചുവെക്കുകയായിരുന്നു. ഇന്ദ്രന്റെ മൃതശരീരം കാണിച്ചിരുന്നില്ല. നാളുകള്‍ കഴിഞ്ഞ് പൂര്‍വ്വസ്ഥിതിലായപ്പോഴും ഇന്ദ്രന്‍ മരിച്ചുവെന്ന് സീത വിശ്വസിച്ചിരുന്നില്ല. പരമ്പരയിലേക്ക് ഇന്ദ്രനെ തിരികയെത്തിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പുതന്നതോടെയാണ് ആരാധകര്‍ക്ക് സന്തോഷമായത്. എങ്ങനെയായിരിക്കും ആ വരവെന്നറിയാനായി ഉറ്റുനോക്കുകയായിരുന്നു എല്ലാവരും. അക്രമികള്‍ക്ക് മുന്നില്‍ നിന്നും സീതയെ അതിസാഹസികമായി രക്ഷിച്ചത് ഇന്ദ്രനായിരുന്നു.

അക്രമികള്‍ക്ക് പിന്നാലെ പോയ ഇന്ദ്രനെ കാണാന്‍ സീതയ്ക്ക് കഴിഞ്ഞിരുന്നില്ല. വീട്ടിലെത്തി തന്റെ സംശയങ്ങള്‍ അര്‍ച്ചനയുമായി പങ്കുവെച്ചപ്പോഴും ഇന്ദ്രന്‍ മരിച്ചിട്ടില്ലെന്നായിരുന്നു സീത പറഞ്ഞത്. അച്ഛനോട് ചോദിച്ചപ്പോഴാവട്ടെ മോള്‍ക്ക് ആശ്വസമാവുന്ന കാര്യം മാത്രമേ കേള്‍ക്കേണ്ടി വരൂയെന്ന സൂചനയാണ് നല്‍കിയത്. കാത്തിരിപ്പിന് വിരാമമിട്ട് സീതയ്ക്കരികിലേക്കെത്തിയിരിക്കുകയാണ് ഇന്ദ്രന്‍. താഴേക്ക് പോയ സീത തിരികെ മുറിയിലെത്തിയപ്പോഴാണ് ഇന്ദ്രനെ കണ്ടത്. ഇത് സത്യമാണോ അതോ മിഥ്യയോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. സത്യം തന്നെയാണെന്നും അങ്ങനെയൊന്നും താന്‍ മരിക്കില്ലെന്നുമായിരുന്നു ഇന്ദ്രന്റെ ഡയലോഗ്. നെഞ്ചില്‍ സീതയെന്ന് കണ്ടതോടെയാണ് ഇത് തന്റെ ഇന്ദ്രേട്ടനാണെന്ന് സീത വിശ്വസിച്ചത്.

Seetha

മരിച്ചുപോയി എന്ന് എല്ലാവരേയും വിശ്വസിപ്പിച്ചതുകൊണ്ട് എന്ത് നേടിയെന്നായിരുന്നു സീതയുടെ ചോദ്യം. ഇപ്പോ തന്റേയും നിന്റേയും ജീവന്‍ തിരിച്ചുകിട്ടിയില്ലേ, ശത്രുക്കളെ നേരിടുന്നതിനായി അങ്ങനെയൊരു മറ ആവശ്യമുണ്ടായിരുന്നു. താന്‍ ജീവിച്ചിരുന്നുവെന്ന കാര്യം എല്ലാവരില്‍ നിന്നും മറച്ചുവെച്ചിരുന്നുവെന്നില്ലെന്നും അമ്മാവനും ശശികുമാര്‍ ഡോക്ടറിനും വിനയന്‍ സാറിനും താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയുമായിരുന്നു എന്നായിരുന്നു ഇന്ദ്രന്‍ പറഞ്ഞത്. അന്ന് ആശുപത്രിയില്‍ നിന്നും എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുളള രഹസ്യം സീതയ്ക്ക് മുന്നില്‍ തുറക്കുകയാണ്. പ്രമോ വീഡിയോ കാണാം.

English summary
Indran meets seetha and shares the incidents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more