For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാവന ചൂടായതോടെ പരിഭ്രാന്തിയിലായെന്ന് ജീവ! സരിഗമപയിലെ ഭയപ്പെടുത്തിയ നിമിഷമായിരുന്നു

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ അവതാരകരിലൊരാളാണ് ജീവ. സീ കേരളം ചാനലിലെ സരിഗമപയില്‍ എത്തിയതോടെയായിരുന്നു ജീവയുടെ പ്രശസ്തിയും കൂടിയത്. എല്ലാവരേയും ഒരുപോലെ ട്രോളുന്ന ജീവയുടെ തമാശകളെല്ലാം പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. വേറിട്ട തരത്തിലുള്ള അവതരണവുമായാണ് ജീവ എത്തിയത്. ഒരു വര്‍ഷത്തിന് മുകളിലായി സംപ്രേഷണം ചെയ്തുവരുന്ന പരിപാടി കഴിഞ്ഞ ദിവസമായിരുന്നു അവസാനിച്ചത്. ആദ്യമായി റിയാലിറ്റി ഷോ ചെയ്യുന്നതിനായി പേടിച്ച് വിറച്ചാണ് പോയത്.

  സരിഗമപ തുടങ്ങിയതിന് ശേഷം പുറത്തൊക്കെ പോയാല്‍ മിക്കവരും സരിഗമപയിലെ ജീവ ചേട്ടനല്ലേയെന്ന് ചോദിച്ച് വരാറുണ്ടായിരുന്നുവെന്ന് താരം പറയുന്നു. സരിഗമപയിലെ വിശേഷങ്ങളെക്കുറിച്ച് പറയുന്ന ജീവയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പരിപാടി അവതരിപ്പിക്കുന്നതിനിടയില്‍ ഒരൊറ്റത്തവണയാണ് താന്‍ നിശ്ചലനായി പോയതെന്ന് ജീവ പറയുന്നു.

  സരിഗമപയില്‍ ഒരൊറ്റത്തവണയാണ് ശരിക്കും പരിഭ്രാന്തനായി മാറിയത്. ഭാവന അതിഥിയായെത്തിയപ്പോഴായിരുന്നു അത് സംഭവിച്ചത്. വേദിയിലെത്തിയ ഭാവന ജീവയോട് പൊട്ടിത്തെറിക്കുകയായിരുന്നു. താന്‍ പോവുകയാണെന്ന് കൂടി പറഞ്ഞതോടെ ജീവ സ്റ്റാക്കുകയായിരുന്നു. താനെന്താണ് മോശമായി പെരുമാറിയതെന്നറിയാതെ കുഴങ്ങി നില്‍ക്കുകയായിരുന്നു ജീവ. ഇനിയും പിടിച്ച് നില്‍ക്കാനാവില്ലെന്ന് പറഞ്ഞ് ഭാവനയായിരുന്നു പ്രാങ്ക് ടാസ്‌ക്കിനെക്കുറിച്ച് പറഞ്ഞത്. ജീവ കരയാന്‍ പോവുകയാണെന്നറിഞ്ഞതോടെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു.

  Jude Anthany Exclusive Interview | Filmibeat malayalam

  Jeeva

  ജീവയുടെ വാക്കുകള്‍ക്ക് കുറികൊള്ളുന്ന മറുപടികളാണ് ഷാന്‍ റഹ്മാന്‍ നല്‍കാറുള്ളത്. താന്‍ എറിയുന്നതെല്ലാം അദ്ദേഹം ഏറ്റുപിടിക്കുന്നുവെന്നുറപ്പുണ്ടായിരുന്നു. വീറും വാശിയുമൊക്കെയായാണ് ഞങ്ങള്‍ ഇരുവരും പോരാടാറുള്ളത്. ഇവരുടെ തമാശകളൊക്കെ എല്ലാവരും ഏറ്റെടുക്കാറുമുണ്ട്. എല്ലാ അലമ്പിനും പ്രാങ്കിനും സര്‍പ്രൈസിനുമൊക്കെ താന്‍ മുന്നിലുണ്ടാവുമെന്നും ജീവ പറഞ്ഞിരുന്നു.

  സര്‍ഗോ ചേട്ടനുമായുള്ള ബന്ധത്തെക്കുറിച്ചും ജീവ പറഞ്ഞിരുന്നു. ഫിനാലെയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കാനായി ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. ശ്രീജിഷാണോ അക്ബറാണോയെന്നായിരുന്നു മിക്കവരും ലൈവില്‍ ചോദിച്ചത്. അടുത്ത ദിവസം സംപ്രേഷണം ചെയ്യാന്‍ പോവുന്ന പരിപാടിയുടെ ക്ലൈമാക്‌സ് പറയാനാണ് നിങ്ങള്‍ പറയുന്നതെന്നായിരുന്നു സര്‍ഗോയുടെ മറുപടി. പരിപാടി സംപ്രേഷണം ചെയ്യുന്ന സമയത്ത് തന്നെ അത് വ്യക്തമാവും. വോട്ടിംഗിലൂടെയായിരുന്നു ഇവരില്‍ ഒരാളെ ഗ്രാന്റ് ഫിനാലെയിലേക്ക് എടുക്കുന്നത്. ശ്രീജിഷിനായിരുന്നു ആറാമനാവാനുള്ള ഭാഗ്യം ലഭിച്ചത്.

  ഒരു നന്ദി പറച്ചിലിന്റെ ആവശ്യം ഇല്ല എന്നറിയാം പക്ഷെ ഇത് എന്റെ സ്നേഹമാണ് . സരിഗമപ എന്ന റിയാലിറ്റി ഷോയെ നെഞ്ചോടു ചേർത്ത ഞങ്ങളെ ഓരോരുത്തരെയും സ്വീകരിച്ച ഓരോ വ്യക്തികളോടുമുള്ള സ്നേഹമാണ് ഈ വാക്കുകൾ . മറ്റു ഷോകളിൽ നിന്ന് സരിഗമപയെ വേറിട്ടു നിർത്താൻ ഞങ്ങൾക്ക് ഊർജ്ജമേകിയത് നിങ്ങളുടെ പ്രോത്സാഹനമാണ് .ആ സ്നേഹം ആ കയ്യടി ആ ആർപ്പുവിളി ഇന്നലെ ഗ്രാൻഡ് ഫിനാലെ കഴിയും വരെ ഞങ്ങൾക്ക് തന്നതിനു ഒരായിരം നന്ദിയെന്ന് പറഞ്ഞും ജീവ എത്തിയിരുന്നു.

  English summary
  Jeeva Joseph about Bhavana's entry and unforgettable moments of SA RE GA MA PA
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X