For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു സന്തോഷ വാര്‍ത്തയുണ്ട്; കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വരികയാണെന്ന് പറഞ്ഞ് നടി അഞ്ജന

  |

  മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ജീവിതനൗക സീരിയില്‍ അവസാനിച്ചെങ്കിലും സീരിയലിലെ നടി അഞ്ജനയെ ആരും മറന്നിട്ടുണ്ടാവില്ല. ബാലതാരമായി വെള്ളിത്തിരയിലെത്തിയ അഞ്ജന പിന്നീട് സീരിയലിലേക്ക് എത്തുകയായിരുന്നു. തന്റെ ജീവിതത്തില്‍ പുതിയൊരു സന്തോഷം കൂടി വരികയാണെന്ന കാര്യം പറഞ്ഞ് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

  തന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരുന്നുണ്ടെന്നും വൈകാതെ അതാരാണെന്ന് വെളിപ്പെടുത്തുമെന്നുമാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ അഞ്ജന പങ്കുവെച്ചത്. ഇതോടെ നടി വിവാഹിതയാവുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങി.

  നിലമ്പൂരിനടുത്ത് തിരുവാലി എന്ന ഗ്രാമമാണ് എന്റെ സ്വദേശം. അച്ഛനും അമ്മയും ഞങ്ങള്‍ നാല് പെണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം. ഞാന്‍ രണ്ടാമത്തെയാളാണ്. മിനിസ്‌ക്രീനിലേക്ക് യാദൃശ്ചികമായി എത്തിയതാണ്. നാല് മക്കളില്‍ കലാമേഖലയില്‍ ഏറ്റവും പിന്നിലായിരുന്നു ഞാന്‍. ചേച്ചി ക്ലാസിക്കല്‍ ഡാന്‍സറാണ്. അനിയത്തിയാണെങ്കില്‍ കലാതിലകമായിരുന്നു. ഇതുപോലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും ഞാനൊരു നടി ആകുമെന്ന് വീട്ടിലാരും ചിന്തിച്ചില്ല. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജയരാജിന്റെ ഗുല്‍മോഹര്‍ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചു.

  അതോടൊപ്പം ചെറിയ ആല്‍ബങ്ങള്‍, ഷോര്‍ട്ട് ഫിലിംസ് എന്നിവയും ചെയ്തു. പ്ലസ് ടു കഴിഞ്ഞു ഞാന്‍ ചെന്നൈയിലേക്ക് ചേക്കേറി. ചേച്ചി അവിടെയായിരുന്നു. അവിടെ ഓള്‍ ഇന്ത്യ റേഡിയോയില്‍ ആര്‍ജെ ആയി രണ്ട് വര്‍ഷം ജോലി ചെയ്തു. ആ സമയത്താണ് 'കല്യാണവീട്' എന്ന തമിഴ് സീരിയല്‍ നായികയായി അവസരം ലഭിക്കുന്നത്. അങ്ങനെയാണ് മിനിസ്‌ക്രീനിലേക്ക് ചേക്കേറുന്നത്. മൂന്ന് വര്‍ഷം ആ സീരിയലില്‍ അഭിനയിച്ചു. അതിന് ശേഷമാണ് മഴവില്‍ മനോരമയിലെ ജീവിതനൗക ചെയ്യുന്നത്. അതോടെയാണ് പ്രേക്ഷകര്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം ജീവിതനൗക അവസാനിച്ചു. വേറെയൊരു സീരിയലിലേക്ക് ക്ഷണം വന്നിട്ടുണ്ട്.

  അച്ഛന്‍ രാജീവന്‍, അമ്മ പത്മിനി, ചേച്ചി റിയാന രാജ്, ക്ലാസികല്‍ ഡാന്‍സറാണ്. കുടുംബമായി ചെന്നൈയിലാണ്. അനിയത്തി അര്‍ച്ചന എയര്‍ ഹോസ്റ്റസാണ്. ഏറ്റവും ഇളയവള്‍ അയാന എല്‍എല്‍ബിയ്ക്ക് പഠിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ നാല് മക്കളും ഒരോയിടത്താണ്. ചേച്ചി ചെന്നൈയില്‍. ഞാന്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട യാത്രകളില്‍. ഒരു അനിയത്തി ബെംഗ്ലൂരുവില്‍. മറ്റൊരാള്‍ മംഗലാപുരത്ത്. അച്ഛനും അമ്മയും മാത്രമേ മിക്കവാറും വീട്ടില്‍ കാണൂ. പക്ഷേ ഞങ്ങള്‍ എല്ലാവരും മടങ്ങിയെത്തുമ്പോള്‍ വീട് വീണ്ടുമൊരു സ്വര്‍ഗരാജ്യമായി മാറും.

  Actor Vijilesh Karayad Marriage | വിജിലേഷിന്റെ കല്യാണ വീഡിയോ | Oneindia Malayalam

  ജീവിതത്തിലെ വലിയൊരു മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയാണ് ഞാനിപ്പോള്‍. ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി താമസിയാതെ കടന്ന് വരും. കോവിഡ് കാലമായത് കൊണ്ടുള്ള അനിശ്ചിതത്വമുണ്ട്. അതുകൊണ്ട് സമയമാകുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്ന് അഞ്ജന പറയുന്നു.

  Read more about: actress നടി
  English summary
  Jeevitha Nouka Serial Fame Anjana Opens Up About Her New Happiness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X