For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോള്‍സ് റോയ്‌സിന്റെ പിന്‍സീറ്റിലിരുത്തി കൊണ്ടുവരാനിരുന്നു, ഇപ്പോള്‍ ഞാനാരാണെന്ന് അറിയില്ല; റിതുവിനെതിരെ ജിയ

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു റിതു മന്ത്ര. ഫിനാലെ വരെ എത്താന്‍ റിതുവിന് സാധിച്ചിരുന്നു. റിതുവിനെ അറിയുന്ന ആരാധകര്‍ക്കെല്ലാം സുപരിചിതമായ പേരാണ് ജിയ ഇറാനി. താനും റിതുവും പ്രണയത്തിലാണെന്ന് നേരത്തെ ജിയ ഇറാനി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിഗ് ബോസ് ഷോ അവസാനിച്ചതിന് പിന്നാലെ ഇരുവര്‍ക്കുമിടയിലെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുകയായിരുന്നു.

  ബോള്‍ഡ് ലുക്കില്‍ സ്രിന്ദ; മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  ഇപ്പോഴിതാ റിതുവിനെതിരെ ജിയ രംഗത്ത് എത്തിയിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ജിയ മനസ് തുറന്നത്. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം റിതു തന്റെ ഫോണ്‍ കോള്‍ എടുത്തില്ലെന്നാണ് ജിയ പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ജിയ പറയുന്നു. വിശദമായി വായിക്കാം.

  ''റിതുവുമായുള്ള ബന്ധം തുടങ്ങുന്നത് 2017 അവസാനത്തോടെയും 2018 ന്റെ തുടക്കത്തിലുമൊക്കെ ആയിട്ടാണ്. ഒരുമിച്ചൊരു മ്യൂസിക് വീഡിയോ ചെയ്തിരുന്നു. നാല് ദിവസം ഇതിനായി ഒരുമിച്ചുണ്ടായിരുന്നു. ചിത്രീകരണത്തിനിടെ റിതുവിനൊരു ആക്‌സിഡന്റ് പറ്റിയപ്പോള്‍ രക്ഷിച്ചത് ഞാനായിരുന്നു. ഭക്ഷണം വാരി കൊടുക്കുകയൊക്കെ ചെയ്തു. അന്നൊരു സ്പാര്‍ക്ക് വന്നു. ആ സൗഹൃദം പിന്നീട് വളരുകയും പ്രണയത്തിലേക്ക് എത്തുകയായിരുന്നു. 2021 ജനുവരി 27 ന് വരെയുണ്ടായിരുന്നു. അത് കഴിഞ്ഞ് ഫെബ്രുവരി 13-ാം തിയ്യതി ബിഗ് ബോസില്‍ കയറുന്നത് വരെ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. അത് കഴിഞ്ഞ് ഇറങ്ങി വന്നപ്പോഴേക്കും എന്നെ കോണ്ടാക്ട് ചെയ്തിട്ടില്ല'' ജിയ പറയുന്നു.

  ''വളരെ സ്‌പെഷ്യല്‍ റിലേഷന്‍ഷിപ്പായിരുന്നു. ഡിവോഴ്‌സ് സമയത്ത് ഞാന്‍ മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നു. ആ സമയത്ത് എന്റെ രണ്ടാം ജന്മത്തിന് കാരണമായത് റിതുവായിരുന്നു. എന്റെ കൂടെയിരുന്ന് എന്റെ കാര്യങ്ങളൊക്കെ ചെയ്ത് തന്നിരുന്നു. ഇന്നത്തെ നിലയില്‍ നില്‍ക്കാനുള്ള ഊര്‍ജ്ജം എനിക്ക് തന്നത് റിതുവായിരുന്നു. മാജിക്കല്‍ ആയിരുന്നു ആ ബന്ധം. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് യാത്രകള്‍ ചെയ്യുമായിരുന്നു. ഞങ്ങളുടെ ചിന്തകള്‍ തമ്മില്‍ ഭയങ്കര കണക്ഷനായിരുന്നു. രാവിലെ തുടങ്ങുന്നത് പോലും വീഡിയോ കോളിലായിരുന്നു. പക്ഷെ ബിഗ് ബോസില്‍ പോയി വന്നതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അതിപ്പോഴും ഒരു നിഗൂഢതയായി തുടരുന്നു'' ജിയ പറയുന്നു.

  എന്തിനാണ് ഇത്ര ഇന്റിമേറ്റായിട്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുവെന്ന് തന്നോട് പലരും ചോദിച്ചിരുന്നുവെന്നും റിതുവിനെ ഡീഗ്രേഡ് ചെയ്യാനാണോ എന്നും ചോദിച്ചിരുന്നുവെന്നും ജിയ പറയുന്നുണ്ട്. ഇതിനുള്ള മറുപടിയും ജിയ നല്‍കുന്നുണ്ട്. ഡീഗ്രേഡ് ചെയ്യാന്‍ ആണെങ്കില്‍ എന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യേണ്ടതില്ലല്ലോ. റിതു എന്റെ ശത്രുവല്ലല്ലോ എന്നാണ് ജിയ ചോദിക്കുന്നത്.

  ഫെബ്രുവരി 13 വരെ റിതു ചെന്നൈയില്‍ ക്വാറന്റീനില്‍ ആയിരുന്നു. ഈ സമയത്ത് വാലന്റൈന്‍സ് ഡേയ്ക്കുള്ള സമ്മാനം 12-ാം തിയ്യതി തന്നെ എത്തിച്ചുവെന്നാണ് ജിയ പറയുന്നത്. 13-ാം തിയ്യതി രാത്രി ബിഗ് ബോസിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വിളിച്ചത് വരെ എന്റെ ഫോണിലുണ്ട്. എന്നെ ഒരു കുട്ടിയെ പോലെ നോക്കിയ ആളാണ്. പക്ഷെ ഈ റിതുവിന് പുറത്തേക്ക് വന്നപ്പോള്‍ എന്നെ മനസിലാകുന്നില്ല. ഞാന്‍ ആരാണെന്ന് അറിയില്ല. ഞാന്‍ റിതുവിന് എല്ലാ ദിവസവും മെസേജ് അയക്കുമായിരുന്നു. അന്നന്ന് നടക്കുന്ന എല്ലാ കാര്യവും. റിതുവിന് കിട്ടില്ലെന്ന് അറിയാം. പക്ഷെ റിതു തിരികെ വരുമ്പോള്‍ കാണിച്ച് കൊടുക്കാലോ എന്നാണ് കരുതിയിരുന്നതെന്നാണ് ജിയ പറയുന്നത്.

  Also Read: 'ഒരു നായയും ആ സിനിമ കണ്ടില്ല'; സഞ്ജയ് ലീലാ ബന്‍സാലിയെ കടന്നാക്രമിച്ച് സല്‍മാന്‍, പ്രതിരോധിച്ച് ഹൃത്വിക്

  കാമുകനുമായുള്ള വഴക്ക് തീർന്നു ? ക്ലൈമാക്സിൽ വമ്പൻ ട്വിസ്റ്റുമായി ഋതു

  ''പിന്നീട് ബിഗ് ബോസ് കൊറോണയായത് കാരണം നിര്‍ത്തുകയാണെന്ന് അറിഞ്ഞു. ഉച്ചയ്ക്ക് മെസേജ് ഡെലിവറി ആയതായി മനസിലായി. ഞാന്‍ വിളിച്ചു, പക്ഷെ എടുത്തില്ല. പിന്നേയും വിളിച്ചു, അന്നത്തെ ദിവസം ഏകദേശം 316 തവണ വിളിച്ചു. ഫോണ്‍ എടുത്തില്ല. മെസേജിന് മറുപടിയില്ല. റിതു വരുമ്പോള്‍ റോള്‍സ് റോയ്‌സില്‍ പിന്‍സീറ്റിലിരുത്തി കൊണ്ടു വരണമെന്നായിരുന്നു. എല്ലാം സെറ്റ് ചെയ്ത് വച്ചിരിക്കുകയായിരുന്നു. പക്ഷെ ഫോണ്‍ എടുത്തില്ല. ഇറങ്ങി രണ്ടാമത്തെ ദിവസം എന്നെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു, വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തു''. കാരണങ്ങളൊന്നുമില്ലെന്നും ജിയ കൂട്ടിച്ചേര്‍ക്കുന്നു.

  നേരത്തെ പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ റിതു പറഞ്ഞത് തനിക്ക് ഒരാളെ ഇഷ്ടമാണെന്നും എന്നാല്‍ അയാള്‍ക്ക് അത് അറിയില്ലെന്നുമായിരുന്നു. പിന്നീട് ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷം റിതു നല്‍കിയ അഭിമുഖവും ചര്‍ച്ചയായി മാറിയിരുന്നു. ലാലേട്ടന്റെ അടുത്ത് ഞാന്‍ പറഞ്ഞത് സത്യമാണ്. കാരണം എനിക്ക് ഒരാളുടെ അടുത്ത് ഇഷ്ടമുണ്ട്. അത് അയാള്‍ക്ക് അറിയില്ല. അങ്ങനെ നമ്മള്‍ പലരുടെയും അടുത്ത് പറഞ്ഞിട്ടുണ്ടാവും. ലാലേട്ടനോട് നമുക്ക് ഇഷ്ടമുണ്ടാവും. പക്ഷേ തിരിച്ച് ലാലേട്ടന് എല്ലാവരോടും അതേ ഇഷ്ടമുണ്ടാവണമെന്നില്ല. അങ്ങനെ പറഞ്ഞ കാര്യമാണ്. അല്ലാതെ ഭയങ്കര സീരിയസായി പറഞ്ഞതല്ലെന്നായിരുന്നു റിതു പറഞ്ഞത്.

  പിന്നാലെ നിങ്ങള്‍ക്ക് ഒരാളെ ഭയങ്കര ഇഷ്ടമാണെങ്കില്‍ അവരുടെ ഫോട്ടോസ് ഒക്കെ പുറത്തേക്ക് ഇടുമോ എന്നും റിതു ചോദിച്ചിരുന്നു. എല്ലാവരും അങ്ങനെ ചെയ്യില്ല. അതിനര്‍ത്ഥം അവര്‍ പ്രണയത്തില്‍ അല്ലെന്നാണ്. നമുക്ക് ഒരാളെ ഇഷ്ടമുണ്ടെങ്കില്‍ അങ്ങനെയൊന്നും ചെയ്യില്ലെന്നും റിതു പറഞ്ഞിരുന്നു. റിതുവിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു. ഇതോടെ പ്രതികരണവുായി ജിയ തന്നെ രംഗത്ത് എത്തുകയായിരുന്നു. ജിയയുടെ പുതിയ പ്രതികരണങ്ങളോട് റിതു പ്രതികരിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

  ബിഗ് ബോസ് മലയാലം സീസണ്‍ 3യിലെ ഫൈനലിസ്റ്റുകളില്‍ ഒരാളാണ് റിതു മന്ത്ര. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഷോ നിര്‍ത്തി വെക്കേണ്ടി വന്നതോടെ താരങ്ങളെ നാട്ടിലേക്ക് അയക്കുകയായിരുന്നു. പിന്നാലെ വോട്ടിംഗിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. ഡിംപലും റിതുവുമാണ് അവസാന ഘട്ടത്തിലുണ്ടായിരുന്നു വനിതാ മത്സരാര്‍ത്ഥികള്‍. എന്നാല്‍ റിതുവിന് ടോപ് ഫൈവിലെത്താന്‍ സാധിച്ചില്ല. എങ്കിലും ഒരുപാട് ആരാധകരെ സമ്പാദിക്കാന്‍ റിതുവിന് സാധിച്ചിരുന്നു.

  Read more about: bigg boss malayalam season 3
  English summary
  Jiya Irani Lashes Out Against Bigg Boss Malayalam Season 3 Fame Rithu Manthra In Latest Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X