For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകും അടുത്ത ഘട്ടത്തിലേക്ക്; അച്ചായനും കുടുംബവുമായി താരങ്ങള്‍, ഇത്തവണ ജൂഹി റുസ്തഗിയും കൂടെയുണ്ട്

  |

  കണ്ണീര്‍ സീരിയലുകള്‍ക്കിടയിലേക്ക് വന്ന് സൂപ്പര്‍ഹിറ്റായി മാറിയ പരമ്പരയായിരുന്നു ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഷോ അഞ്ച് വര്‍ഷത്തോളം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ വന്നതോട് കൂടിയാണ് ഉപ്പും മുളകും പിന്നിലേക്ക് മാറി തുടങ്ങിയത്. ഒടുവില്‍ ഔദ്യോഗികമായ സ്ഥീരികരണം പോലുമില്ലാതെ പരമ്പര അവസാനിച്ചു. കേന്ദ്രകഥാപാത്രങ്ങളായ ബാലുവും നീലുവും രംഗത്ത് വന്നാണ് ഉപ്പും മുളകും ഇനി ഉണ്ടാവില്ലെന്നുള്ള കാര്യം ആരാധകരെ അറിയിച്ചത്.

  അതേ സമയം ഈ താരങ്ങളെല്ലാവരും ഒത്തൊരുമിച്ച് തന്നെ മറ്റൊരു ഷോ യിലേക്ക് വന്നു. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന എരിവും പുളിയും എന്ന ഓണത്തിനോട് അനുബന്ധിച്ച് നടത്തിയ പ്രോഗ്രാമിലാണ് താരങ്ങളെല്ലാം വീണ്ടും ഒരുമിച്ച് എത്തിയത്. ഇപ്പോഴിതാ വീണ്ടും ഇതേ കുടുംബം ഒന്നിക്കുന്നതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നത്.

  ഉപ്പും മുളകും അവസാനിച്ചെങ്കിലും അതിനൊരു രണ്ടാം ഭാഗം വരുമോ എന്ന ചോദ്യവുമായിട്ടാണ് ആരാധകര്‍ എത്താറുള്ളത്. അടുത്തിടെ ബീച്ചിന്റെ സൈഡില്‍ നിന്നും ഷൂട്ട് ചെയ്യുന്ന താരങ്ങളുടെ ഫോട്ടോസ് പ്രചരിച്ചതോടെ ഈ സംശയം വീണ്ടും സജീവമായി. എന്നാല്‍ ഉപ്പും മുളകിനും രണ്ടാം ഭാഗം വരുന്നുണ്ടെന്നാണ് മറ്റ് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫളാവേഴ്‌സ് ചാനലില്‍ ആയിരിക്കില്ല, പകരം എരിവും പുളിയുടെയും ഭാഗമായി തന്നെയാവും ഷോ വരുന്നതെന്നാണ് അറിയുന്നത്. താരങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കുമെല്ലാം വലിയ മാറ്റമുണ്ടാവും.

  uppum-mulakum

  ഇത്തവണ ഒരു അച്ചായാനും അച്ചായത്തിയുമായിട്ടാണ് ബാലുവും നീലുവും എത്തുന്നത്. മക്കളും അതിന് അനുസരിച്ച് ആയിരിക്കും. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് താരങ്ങളുടെ പേജുകളിലൂടെ വൈറലാവുന്നത്. പാറുക്കുട്ടിയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് നിഷ സാരംഗ് കൂടുതലായും പങ്കുവെച്ചിട്ടുള്ളത്. മുടിയനും ശിവാനിയും ചേര്‍ന്ന് ഡാന്‍സ് വീഡിയോയുമായി എത്തുന്നുണ്ട്. പുതിയ സീരിയലിലേക്ക് വരുമ്പോള്‍ കേശു പൊടി മീശക്കാരനായിട്ടാണ് അഭിനയിക്കുന്നത്. ഇവരെ കൂടാതെ മലയാളികള്‍ കാത്തിരിക്കുന്നത് ലെച്ചുവിനെ അവതരിപ്പിച്ച ജൂഹി റുസ്തഗി ഉണ്ടാവുമോ എന്നാണ്.

  ഉപ്പും മുളകിലെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ജൂഹി വളരെ പെട്ടെന്നാണ് ഷോ നിര്‍ത്തി പോയത്. കഴിഞ്ഞ വര്‍ഷം തന്നെ ജൂഹി പിന്മാറിയതോട് കൂടിയാണ് സീരിയലും പിന്നിലേക്ക് ആയത്. അടുത്തിടെ നടിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചിരുന്നു. അന്നത്തെ വീഡിയോ കണ്ടതോടെ ജൂഹിയ്ക്ക് എല്ലാവിധ ആശ്വാസ വാക്കുകളുമായിട്ടാണ് ആരാധകര്‍ എത്തിയത്. എന്തായാലും പുതിയ പരമ്പരയില്‍ അഭിനയിക്കാന്‍ ജൂഹിയും ഉണ്ടെന്ന് തന്നെയാണ് ലൊക്കേഷനില്‍ നിന്ന് പ്രചരിക്കുന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. എന്ന് മുതലാണ് പരമ്പര സംപ്രേക്ഷണം ആരംഭിക്കുന്നതെന്നുള്ള കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

  പുതിയ അതിഥി എത്തി, സന്തോഷം പങ്കുവെച്ച് അപര്‍ണയും ജീവയും, ഷിട്ടുമണിയുടെ വലിയൊരു അച്ചീവ്‌മെന്റ് ആണെന്ന് ജീവ

  Recommended Video

  Biju Sopanam Exclusive Interview | FilmiBeat Malayalam

  അതേ സമയം നിഷ സാരംഗും ബിജു സോപനവും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയും മറ്റ് ടെലിവിഷന്‍ പരിപാടികളും നിരവധിയാണ് പുറത്ത് വരാനിരിക്കുന്നത്. കട്ടന്‍ എന്ന പേരിലുള്ള വെബ് സീരിസുമായി ബിജു നേരത്തെ വന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തു. ഇത്തവണ കുടുംബം ഒന്നടങ്കം വരുന്നതിനാല്‍ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായി മാറുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

  English summary
  Juhi Rustagi Is Available For Uppum Mulakum 2, Latest Pictures From The Sets Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X