twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛൻ മരിച്ചപ്പോൾ കുടുംബഭാരം ഏറ്റെടുത്തു, പിന്നീട് ആത്മീയതയിലെത്തി, കവിരാജ് പറയുന്നു

    |

    മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് കവിരാജ്. സഹനടൻ, വില്ലൻ എന്നിങ്ങനെ എല്ലാം കഥാപാത്രങ്ങളിലും തിളങ്ങി നിൽക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. നടൻ എന്നതിൽ ഉപരി മികച്ച നർത്തകൻ കൂടിയാണ് താരം, എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.

    സിനിമ ജീവിതത്തിൽ നിന്ന് മാറി ഇപ്പോൾ മറ്റൊരു വ്യത്യസ്തമായ ജീവിതം നയിക്കുകയാണ് താരമിപ്പോൾ. മാപ്രാപള്ളി ഭഭ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് താരമിപ്പോൾ. സിനിമയിൽ നിന്ന് ആത്മീയതയിലേയ്ക്ക് പോയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് കവിരാജ്. ഈ അടുത്തിടെ ഒരു ടെലിവഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതം മാറി മറിഞ്ഞ സംഭവത്തെ കുറിച്ച് നടൻ വെളിപ്പെടുത്തിയത്.

      അച്ഛന്റെ  മരണം

    ആലപ്പുഴയിൽ സ്റ്റീൽപാത്ര വ്യാപാരിയായിരുന്നു അച്ഛൻ. സ്വർണ്ണ പണിയും വ്യാപാരമൊക്കെ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം തകർന്നു,.6 മക്കളേയും കൊണ്ട് ഒന്നുമില്ലായ്മയിലേയ്ക്ക് കൂപ്പുകുത്തിയ അച്ഛൻ ക്യാൻസർ ബാധിച്ച് മരിക്കുകയായിരുന്നു. അമ്മയെ കൊണ്ട് താങ്ങാൻ പറ്റാതെ വന്നപ്പോൾ കാവിരാജും സ്വർണ്ണപ്പണി തുടങ്ങുകയായിരുന്നു. പഠനവും ജോലിയും ഒന്നിച്ച് കൊണ്ടു പോകാൻ പറ്റാതെ ആയപ്പോൾ നാട് വിട്ട് കോടമ്പകത്തേയ്ക്ക് പോയി.

    Recommended Video

    Vijay Babu Exclusive Interview | Soofiyum Sujathayum | FilmiBeat Malayalam
     നൃത്തം ജീവിതത്തിൽ വന്നത്

    കോടമ്പകത്ത് നിന്ന് ലഭിച്ച ഒരു സുഹൃത്തിലൂടെയാണ് നൃത്തത്തിലേയ്ക്ക് കടക്കുന്നത്. ഹൈദരബാദിൽ ഒരു ഡാൻസ് സ്കൂളിൽ ചേർന്ന് നൃത്തം പഠിച്ചു. ഒപ്പം ജൂനിയർ ആർട്ടിസ്റ്റുമായും പ്രവർത്തിച്ചു. ഇതിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ടായിരുന്നു കുടുംബം പുലർത്തിയിരുന്നത്. ഇതിനിടെ സഹോദരിയുടെ ഭർത്താവ് മരിച്ചതോടെ ആ കുടുംബത്തേയും ഒപ്പം കൂട്ടേണ്ടി വന്നു. സിനിമയിലും സീരിയലിലും തിളങ്ങി നിന്നിരുന്ന സമയത്താണ് കെല്ലം സ്വദേശിനിയായ അനു തങ്ങളുടെ ജീവിത്തിലേയ്ക്ക് എത്തുന്നത്.

       അമ്മയുടെ മരണം

    അമ്മയുടെ മരണത്തോടെയാണ് ആത്മീയതയിലേയ്ക്ക് കൂടുതൽ അടുത്തത്. മന്ത്രങ്ങളും മറ്റും പഠിച്ച് തുടങ്ങി. അപ്പോൾ മകൻ ജനിച്ച് കുറച്ച് നാളുകൾ മാത്രമാണ് . ഞാൻ ആത്മീയതയിലേയ്ക്ക് പോയതോടെ ഭാര്യ ആശങ്കയിലാവുകയായിരുന്നു. വീട്ടുകാരെത്തി അനുവിനെ കൊണ്ടു പോയതോടെ ഒറ്റപ്പെട്ടു. അങ്ങനെയാണ് ഹിമാലയയാത്ര തുടങ്ങുന്നതും ജീവിതം മാറുന്നതും. ആ യാത്രയിൽ ബദരീനാഥ് ക്ഷേത്രത്തിൽ വെച്ചാണ് പുതിയ ജന്മം എടുക്കുന്നത്. തിരിച്ചെത്തിയ ഉടൻ ഭാര്യയെ തിരിച്ച് വിളിക്കുകയായിരുന്നു.

         സിനിമ വിട്ടിട്ടില്ല

    ഇതിനിടെ ആലപ്പുഴ മുല്ലയ്ക്കൽ ക്ഷേത്രത്തിന് സമീപം വീട് പണിത് അവിടേയ്ക്ക് താമസം മാറുകയായിരുന്നു. അവിടെ മകൻ ശ്രീബാലഗോപാല നാരായണനും എത്തിയതോടെ ജീവിതത്തിൽ സന്താഷം വീണ്ടും തിരികെ കിട്ടുകയായിരുന്നു. ഇപ്പോഴും കലാജീവിതം കൈവിട്ടിട്ടില്ല. നല്ല വേഷങ്ങൾ ലഭിച്ചാൽ അഭിനയത്തിലേക്ക് തിരിച്ചെത്തുമെന്നും കവിരാജ് പറയുന്നു.

    Read more about: serial
    English summary
    Kalyanaraman Actor Kaviraj About His Personnel Life & Movie Journey
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X