For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ച് ദിവസമായി ആ അച്ഛൻ മകളെ വിളിച്ചിട്ട്, പിന്നീട് കരയുകയായിരുന്നു,സംഭവം പങ്കുവെച്ച് വിവേക് ഗോപൻ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് വിവേക് ഗോപൻ. മലയാളത്തിൽ വിവിധ പ്രമുഖ ചാനലുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിലൂടെയാണ് വിവേക് ഗോപൻ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. നിലവിൽ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന കാർത്തിക ദീപം എന്ന പരമ്പരയിലാണ് നടൻ അഭിനയിക്കുന്നത്.

  ചക്കപ്പഴത്തിൽ നിന്ന് മാറനുള്ള കാരണം ഇതാണ്, തുറന്ന് പറഞ്ഞ് ശ്രുതി, ബിഗ് ബോസ് അല്ല...

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വിവേക് ഗോപന്‌റെ വാക്കുകളാണ്. സെറ്റിൽ ഭക്ഷണം നൽകുന്ന ആളെ കുറിച്ചാണ് നടൻ പറയുന്നത്. വിവേക് ഗോപന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആയിട്ടുണ്ട്. ഞങ്ങൾക്ക് ആഹാരം വിളമ്പി തരുന്ന ഒരു ചേട്ടനെ പതിവിനേക്കാൾ കൂടുതൽ പരിചയപ്പെട്ടു. എപ്പോഴും ചിരിച്ച മുഖത്തോടെ ഇടപെടുന്ന ചേട്ടനോട് വെറുതേ വിശേഷങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ചേട്ടന്‍റെ ജീവിത കഥ മനസിനെ വല്ലാതെ വേദനിപ്പിച്ചുവെന്നാണ് താരം പറയുന്നത്.

  സാമന്തയുടെ ഐറ്റം ഡാൻസിനുള്ള നാഗചൈതന്യയുടെ പ്രതികരണം, നടൻ പറ‍ഞ്ഞ സിംഗിൾ ലൈഫ് സൂപ്പറെന്ന് ആരാധകർ

  നടന്റെ വാക്കുകൾ ഇങ്ങനെ...'' ''ഇപ്പോള്‍ വർക്ക് തുടങ്ങി 5 ദിവസമായി. ഞങ്ങൾക്ക് ആഹാരം വിളമ്പി തരുന്ന ഒരു ചേട്ടനെ പതിവിനേക്കാൾ കൂടുതൽ പരിചയപ്പെട്ടു. എപ്പോഴും ചിരിച്ച മുഖത്തോടെ ഇടപെടുന്ന ചേട്ടനോട് വെറുതേ വിശേഷങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ചേട്ടന്‍റെ ജീവിത കഥ മനസിനെ വല്ലാതെ വേദനിപ്പിച്ചു. ചെറുപ്പകാലം മുതലേ കഷ്ടകാലങ്ങളുടെ തുടക്കം.

  കൂലിപ്പണിയെടുത്ത് ജീവിച്ച ചേട്ടന്‍റെ വിവാഹമൊക്കെ കഴിഞ്ഞു. ഒരു പെൺകുട്ടി ജനിച്ചു. വളരെ സന്തോഷവാനായി കുടുംബം നോക്കിയിരുന്ന ചേട്ടന്‍റെ കുഞ്ഞിന് ഒന്നര വയസ് പ്രായം .കുഞ്ഞിന് മുലകൊടുത്തു കൊണ്ടിരിക്കുന്ന സമയത്ത് കുഞ്ഞിന്‍റെ അമ്മയ്ക്ക് പെട്ടന്ന് ഒരു വയർവേദനയുണ്ടാവുന്നു. ഹോസ്പിറ്റലിലെത്തി പ്രാഥമിക ചികിൽസക്കിടയിൽ ആ അമ്മ മരണപ്പെടുന്നു.

  ജീവിതത്തിലെ ഉണ്ടായിരുന്ന സന്തോഷങ്ങൾ നഷ്ടപ്പെട്ട ചേട്ടൻ കുഞ്ഞിനെ വളർത്തി. കൂലി പണിക്കു പോകുമ്പോൾ പോലും കുഞ്ഞിനെ കൂടി കൊണ്ടുപോയി. അച്ഛൻ ജോലി ചെയ്ത സ്ഥലങ്ങൾ എല്ലായിടത്തും സങ്കടവും കളിയും ചിരിയുമൊക്കെയായി ജീവിതം മുന്നോട്ടു പോയി. മറ്റാരും സഹായത്തിനില്ലാത്ത അവസ്ഥയാണ് കാരണം. ചേട്ടന്‍റെ മാതാപിതാക്കൾ സുഖമില്ലാത്തവരുമാണ്.

  കുട്ടിയെ പഠിപ്പിച്ചു. കുട്ടിക്ക് ഏകദേശം 15 വയസുള്ളപ്പോൾ ചേട്ടന് ആദ്യത്തെ ഹാർട്ട് അറ്റാക്ക് വരുന്നു. ഭാര്യ മരിച്ചതിൽ പിന്നെ മറ്റൊരുവിവാഹത്തെ പറ്റിയൊന്നും ചിന്തിച്ചിട്ടുപോലുമില്ല. സ്വന്തം മകൾക്ക് വേണ്ടി ജീവിക്കുകയായിരുന്നു.

  ഇന്ന് എന്‍റെ ഫോൺ ഒന്നു ചാർജ് ചെയ്ത് തരാമോന്ന് ചോദിച്ചു. ഒരു മാസത്തേക്ക് ചാർജ് ചെയ്തു കൊടുത്തു. അപ്പോൾ തന്നെ മകളെ വിളിച്ചു സംസാരിക്കുന്നതു കണ്ടു. പെട്ടന്ന് ചേട്ടൻ കരയുന്നത് കണ്ടു. എന്തു പറ്റി എന്നു ചോദിച്ചപ്പോൾ വിതുമ്പി കരഞ്ഞുകൊണ്ട് ചേട്ടൻ പറഞ്ഞു എല്ലാ ദിവസവും വിളിക്കുന്ന ഞാൻ അഞ്ചു ദിവസമായി ഞാനെന്‍റെ മകളുമായി സംസാരിച്ചിട്ട്. ഫോണിൽ കാശിടാൻ പറ്റാത്തതു കൊണ്ട് - ഇതൊക്കെ ചിലപ്പോൾ തമാശയായും വായിച്ചും കളയാം.പക്ഷേ. ആ അച്ഛൻ മകളെ എന്തുമാത്രം സ്നേഹിക്കുന്നു'', വിവേക് ഫേസ്ബുക്കിൽ കുറിച്ചു.

  നടന്‌റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.കണ്ണ് നിറഞ്ഞു പോയി.. ഒരിക്കലും തമാശയായി തോന്നിയില്ല.... വിവേകേട്ടൻ ചെയ്തത്.. നല്ല കാര്യമാണ്.. ആ അച്ഛന്റെ മനസിന്‌ സന്തോഷം കൊടുക്കാൻ പറ്റിയല്ലോ,ഇതുപോലെ ഉള്ള മനുഷ്യരും ഈ ഭൂമിയിൽ ഉണ്ട്.. അച്ചനെയും അമ്മയെയും മകളെയും നിഷ്കളങ്കമായി സ്നേഹിക്കുന്ന പാവം ചേട്ടൻ,ഇത്തരം ആളുകൾ നിരവധി ഉണ്ട് ചേർത്ത് പിടിക്കുവാൻ മറക്കരുത്,ചില ജീവിതങ്ങൾ അങ്ങിനെയാണ് ..... പരീക്ഷണങ്ങൾ തുടരുന്ന ജീവിതം.. എന്നിങ്ങനെയുളള കമന്‌റുകളാണ് പോസ്റ്റ് ലഭിക്കുന്നത്. കൂടാതെ അച്ഛനെ മകൾ എന്ത് കൊണ്ട് വിളിച്ചില്ലെന്നും ചോദിക്കുന്നുണ്ട്. ഇയാളുടെ മകൾ ചെയ്യേണ്ട കാര്യമാണ് വിവേക് ചെയ്‌തത്‌, മകൾക്ക് അച്ഛനെ ഇങ്ങോട്ട് വിളിക്കാമല്ലോ, 5ദിവസം ആയിട്ടും എന്താ ആ മോള് ഒന്ന് വിളിക്കാഞ്ഞത്, അതെന്താ ഇത്രക്ക് കഷ്ട്ടപ്പെട്ടു വളർത്തിയ മകൾക്ക് ഇദ്ദേഹത്തെ ഒന്ന് വിളിച്ചാൽഎന്നിങ്ങനെയുള്ള കമന്റുകളും വരുന്നുണ്ട്.

  Read more about: vivek gopan serial
  English summary
  Karthika Deepam Fame Vivek Gopan Pen's Heart Touching Location Incident , Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X