For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒത്തിരി ആളുകളെ ഞാന്‍ പ്രേമിച്ചിട്ടുണ്ട്; പ്രണയത്തിനൊപ്പം തേപ്പും, ആ ഭാഗ്യമുണ്ടായത് കണ്ണനെന്ന് നടി കാര്‍ത്തിക

  |

  മിനിസ്‌ക്രീനില്‍ വില്ലത്തിയായും നായികയായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുന്ന നടിയാണ് കാര്‍ത്തിക കണ്ണന്‍. പല സീരിയലുകളും അപ്പച്ചിയുടെ റോള്‍ ചെയ്താണ് നടി വാര്‍ത്തകളില്‍ നിറയാറുള്ളത്. ഏറ്റവും പുതിയതായി തൂവല്‍സ്പര്‍ശം എന്ന എഷ്യാനെറ്റിലെ ഹിറ്റ് സീരിയലിലും കാര്‍ത്തിക അഭിനയിക്കുന്നുണ്ട്. വളരെ കുറഞ്ഞ കാലം കൊണ്ട് ടിആര്‍പി റേറ്റിങ്ങിലടക്കം ഉയര്‍ന്ന് നില്‍ക്കുന്ന സീരിയലാണ് തൂവല്‍സ്പര്‍ശം. അതേ സമയം തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ കാര്‍ത്തിക പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

  വെള്ള അഴകിൽ ലോക സുന്ദരി ഐശ്വര്യ റായി, നടിയുടെ കിടിലൻ ചിത്രങ്ങൾ കാണാം

  സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തനിക്ക് പ്രണയങ്ങള്‍ ഉണ്ടായിരുന്നതായിട്ടാണ് ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തിക വ്യക്തമാക്കുന്നത്. ഒത്തിരി പ്രണയങ്ങള്‍ക്കൊപ്പം താന്‍ നല്ല തേപ്പ് കൊടുത്തിരുന്നതായിട്ടും നടി പറയുന്നു. കുറേ ആളുകള്‍ പ്രണയിച്ചെങ്കിലും അവസാനം ആ ഭാഗ്യം ലഭിച്ചത് ഭര്‍ത്താവ് കണ്ണനാണെന്നും കാര്‍ത്തിക വ്യക്തമാക്കുകയാണ്.

  ഒത്തിരി പേര്‍ തന്നോട് ഇഷ്ടമാണെന്ന് പറയാറുണ്ട്. താന്‍ പ്രേമിച്ചാണ് കല്യാണം കഴിച്ചത്. അതിന് മുന്‍പ് ഒത്തിരി പ്രേമങ്ങളും ഉണ്ടായിരുന്നു. ഏഴാം ക്ലാസില്‍ വെച്ച് വരെ ഞാന്‍ പ്രേമിച്ചിട്ടുണ്ട്. ഞങ്ങളുടെ നാട്ടില്‍ തന്നെയുള്ള പയ്യനാണ്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ നല്ല നീളന്‍ മുടിയൊക്കെയായി കാണാന്‍ ഞാന്‍ സുന്ദരിയായിരുന്നു. അന്ന് എന്‍ജീനിയറിങ് കോളേജില്‍ പഠിക്കുന്ന പയ്യന്മാരൊക്കെയായി ഒത്തിരി പ്രേമം ഉണ്ടായിരുന്നു. വണ്‍ സൈഡ് ആയി അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഉണ്ടായിരുന്നതായി കാര്‍ത്തിക പറയുന്നു.

  ഒത്തിരി പ്രേമം ഉണ്ടായിരുന്നെങ്കിലും ഭര്‍ത്താവ് കണ്ണനാണ് ആ ഭാഗ്യം ഉണ്ടായത്. പുള്ളി ക്യാമറമാനാണ്. ക്യാമറയിലേക്ക് നോക്കി നോക്കിയാണ് ഞങ്ങള്‍ ഇഷ്ടത്തിലായത്. ഞാന്‍ നോക്കിയത് ക്യാമറയിലേക്കാണ്. പുള്ളി വിചാരിച്ചു അദ്ദേഹത്തോട് ഇഷ്ടം കൊണ്ട് നോക്കുന്നതാണെന്ന് തമാശരൂപേണ കാര്‍ത്തിക പറയുന്നു. പ്രേമം ഉണ്ടായിരുന്നത് പോലെ ഒത്തിരി തേപ്പ് ഞാന്‍ അങ്ങോട്ട് കൊടുത്തിട്ടുണ്ട്. പക്ഷേ ആരും എന്നെ തേച്ചിട്ടില്ല. എല്ലാവരെയും കൂടി എനിക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ? അവരുടെ കൈയില്‍ നിന്ന് കാശ് വാങ്ങി മുതലെടുക്കുകയോ ഒന്നും ചെയ്തിട്ടില്ല.

  അന്നത്തെ കാലഘട്ടം അങ്ങനെയാണല്ലോ. പണ്ട് രസകരമായൊരു സംഭവം ഉണ്ടായിട്ടുണ്ട്. എന്റെ ഒരു കാമുകന്റെ കൈയില്‍ തന്നെ മറ്റൊരു കാമുകന് ലവ് ലെറ്റര്‍ കൊടുത്ത് വിട്ടിട്ടുണ്ട്. അതൊക്കെ കാലഘട്ടത്തിന്റെ ഓരോ തമാശകളാണ്. ഏഴാം ക്ലാസില്‍ നിന്ന് തുടങ്ങിയ പ്രേമമാണ്. ഇപ്പോള്‍ നാല്‍പ്പത്തി രണ്ട് വയസായി. എങ്കിലും അത് തുടര്‍ന്ന് കൊണ്ടേ ഇരിക്കുകയാണ്. എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവരൊക്കെ ഇപ്പോഴും മെസേജ് അയക്കുന്നുണ്ട്.

  പ്രണയം എന്ന് പറഞ്ഞാല്‍ മരിക്കാന്‍ കിടക്കുന്നത് വരെ ഉണ്ടാവണമെന്നാണ് തന്റെ അഭിപ്രായമെന്ന് കാര്‍ത്തിക പറയുന്നു. അത് വല്ലാത്തൊരു ഫീലാണ്. പക്ഷേ ആത്മഹത്യ, കൊലപാതകം തുടങ്ങി മറ്റൊരു ലെവലിലേക്ക് അത് പോവരുത്. എല്ലായിപ്പോഴും പ്രണയിച്ച് കൊണ്ടേ ഇരിക്കണം. ആളുകളെയോ, പ്രകൃതിയെയോ, പാട്ടിനെയോ എന്ന് തുടങ്ങി പല പ്രണയങ്ങളുണ്ട്. പ്രണയം എല്ലായിപ്പോഴും ഒരു റീഫ്രഷ് തരുന്നതാണ്. അവിടെ പൊസസ്സീവ്‌നെസ് ഒത്തിരി കൂടുമ്പോഴാണ് കാമുകിയെ കൊല്ലുന്ന തരത്തിലേക്ക് എത്തുന്നത്. അതൊക്കെ ചീപ്പാണ്. അതിനോടൊന്നും ഞാന്‍ യോജിക്കുന്നില്ല. ഏതൊരു മനസിലും പ്രണയം നല്ലതാണെന്നും കാര്‍ത്തിക വ്യക്തമാക്കുന്നു.

  സാമന്തയും ഭര്‍ത്താവും പിരിയാന്‍ കാരണം നടിയുടെ സ്റ്റൈലിസ്റ്റ്? നാഗ ചൈതന്യ തന്നെ അത് പറയണമെന്ന് സ്റ്റൈലിസ്റ്റ്

  Kavya Madhavan and Dileep with daughter Mahalakshmi; video goes viral

  അതേ സമയം കാര്‍ത്തികയുടെ ഈ തുറന്ന് പറച്ചിലിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഒത്തിരി പ്രേമവും തേപ്പും ഉണ്ടായിട്ടുണ്ടെന്ന് കുടുംബിനിയായിട്ട് വരെ തുറന്ന് പറയുന്ന കാര്‍ത്തികയ്ക്ക് ഒത്തിരി അഭിനന്ദനങ്ങള്‍. ഒന്നും മനസില്‍ വെക്കാതെ തുറന്ന് പറയാന്‍ സാധിക്കുന്നുണ്ട്. നിങ്ങള്‍ പറഞ്ഞതിനോട് നുറ് ശതമാനം യോജിക്കുകയാണെന്നാണ് അഭിമുഖത്തിന് താഴെ ചിലര്‍ കമന്റുകളിലൂടെ പറയുന്നത്. ഇതുപോലെ എല്ലാവരും പ്രണയിക്കണം. വെറുതെ. മനസിന് ഒരു സന്തോഷമാണതൊക്കെ. കാര്‍ത്തികയെ കണ്ടതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും ആരാധകര്‍ കുറിച്ചു.

  വിവാഹ ജീവിതം മുന്നോട്ട് പോകാൻ സാധിച്ചിരുന്നെങ്കില്‍ ഇത് തിരഞ്ഞെടുക്കില്ല സിംഗിൾ പാരൻ്റിംഗിനെ പറ്റി അമൃത സുരേഷ്

  Read more about: actress karthika
  English summary
  Karthika Kannan Opens Up Her Love Story And About Her Husband Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X