For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എ‌പ്പോഴും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നവളായിരുന്നു, ഞങ്ങൾക്ക് സംഭവിക്കേണ്ട ദുരന്തം അവൾ ഏറ്റുവാങ്ങി'

  |

  പഠനത്തിലും അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സീരിയൽ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് ലക്ഷ്മി പ്രിയയുടേത്. അഭിനേത്രി എന്നതിലുപരി ഇപ്പോൾ ഡോക്ടർ കൂടിയാണ് താരം. വില്ലത്തി വേഷങ്ങളിൽ മലയാളത്തിൽ തിളങ്ങിയിട്ടുള്ള നടിമാരിൽ ഒരാളാണ് ലക്ഷ്മി പ്രിയ. സ്കൂളിലെ കലാമത്സരങ്ങളിൽ പങ്കെടുത്തപ്പോൾ ലഭിച്ച പ്രോത്സാഹനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ലക്ഷ്മിപ്രിയ അഭിനയത്തിലേക്ക് എത്തിയത്. 2013ൽ ​ഗീതാഞ്ജലി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടായിരുന്നു ലക്ഷ്മി പ്രിയയുടെ തുടക്കം.

  Also Read: 'ആ സീൻ എടുക്കുന്നതുവരെ ഉറക്കമില്ല, പക്ഷെ ഒറ്റ ടേക്കിൽ ഓക്കെ ആയി, തിയേറ്ററിൽ ചിരിപ്പൂരമായിരുന്നു!'

  സീരിയലിൽ സഹനടിയായിരുന്നു. പിന്നീട് ഷൈജു അരൂർ സംവിധാനം ചെയ്ത മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഭാ​ഗ്യദേവതയിലെ ലക്ഷ്മിയുടെ കഥാപാത്രം വേ​ഗത്തിൽ പ്രേക്ഷകരുടെ ശ്രദ്ധ നേടി. അങ്ങനെയാണ് അഭിനേത്രി എന്ന പേരിൽ ലക്ഷ്മി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ശിവകാമി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. പൊതുവെ നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രത്തിനോട് താൽപര്യമില്ലാത്ത വ്യക്തിയാണ് ലക്ഷ്മി പ്രിയ. പക്ഷെ സ്ക്രീനിൽ താരം നെ​ഗറ്റീവ് റോളുകൾ ചെയ്യുമ്പോൾ പെട്ടന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. പോസറ്റീവായി ചിന്തിക്കുന്ന വ്യക്തിയായതിനാൽ നെ​ഗറ്റീവ് കഥാപാത്രം അവതരിപ്പിക്കാൻ താൽപര്യമില്ലാത്തയാളാണ് എന്നാണ് ലക്ഷ്മി പ്രിയ പലപ്പോഴും പറയാറുള്ളത്.

  Also Read: 'ആരുടേയും പ്രേമം, വിവാഹമോചനം എന്നിവയെ കുറിച്ച് ചോദിക്കണ്ട', താക്കീത് നൽകി സൽമാന്റെ പിതാവ്!

  ഭാഗ്യദേവത, ഗീതാഞ്ജലി, കറുത്ത മുത്ത്, സസ്‌നേഹം തുടങ്ങി നിരവധി സീരിയലുകളിലാണ് താരം ഇതുവരെ അഭിനയിച്ചത്. കറുത്ത മുത്താണ് കരിയർ ബ്രേക്കായി മാറിയ പരമ്പരയെന്നാണ് ലക്ഷ്മി പറയുന്നത്. ചൈനയിൽ നിന്നുമാണ് ലക്ഷ്മി പ്രിയ ഡോക്ടർ പഠനം പൂർത്തിയാക്കിയത്. കൊറോണ ചൈനയിൽ നിന്നും കൊണ്ടുവന്നത് താനാണോ എന്ന് പലരും കളിയാക്കി ചോദിക്കാറുണ്ട് ഡോക്ടർ പഠനത്തെ കുറിച്ച് ചോ​ദിക്കുമ്പോൾ പറയാറുണ്ട്. വീട്ടിൽ ഒരു കുടുംബാം​ഗത്തെ പോലെ കഴിഞ്ഞിരുന്ന വളർത്തുനായ പെട്ടന്ന് ചത്ത് പോയപ്പോൾ ഉണ്ടായ ശൂന്യതയെ കുറിച്ചും ലക്ഷ്മി പ്രിയ തുറന്ന് പറ‍ഞ്ഞു. എം.ജി ശ്രീകുമാർ അവതാരകനായ പാടാം നേടാം പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് സീരിയൽ ബന്ധപ്പെട്ടതും ജീവിതം ബന്ധപ്പെട്ടതുമായ വിശേഷങ്ങളെ കുറിച്ച് ലക്ഷ്മി പ്രിയ തുറന്ന് പറഞ്ഞത്. ജാനി എന്ന് പേരിട്ട് ഓമനിച്ച് വളർത്തിയ നായയെ കുറിച്ചുള്ള ഓർമകളാണ് ലക്ഷ്മി പ്രിയ പങ്കുവെച്ചത്.

  'ഞങ്ങളുടെ വീട്ടിലെ ജര്‍മൻ ഷെപ്പേഡിന്റെ പേരാണ് ജാനി. എന്റെയൊരു കസിനിട്ട പേരാണ്. ആദ്യമുണ്ടായിരുന്ന ജാനി ചത്തുപോയി. ഞങ്ങളുടെ വീട്ടിന്റെ മുന്നില്‍ വെച്ചായിരുന്നു മരണം. രണ്ടാമത് മേടിച്ചപ്പോള്‍ ആ ഓര്‍മയ്ക്കായി ജാനി എന്ന് പേരിട്ടു. നമുക്ക് എല്ലാ കാര്യത്തിനും കൂട്ടായി നില്‍ക്കുകയായിരുന്നു ജാനി. ഏഴാം വയസിലാണ് ആദ്യത്തെ നായ ചത്തത്. നമ്മള്‍ ട്രയിന്‍ ചെയ്‌തെടുത്താണ്. ആക്‌സിഡന്റാണെങ്കിലും വളരെ നല്ല മരണമായിരുന്നു... ബ്ലഡൊന്നും പോയിരുന്നില്ല. ഞങ്ങളിലാരോ പോവേണ്ടത് അത് ഏറ്റുവാങ്ങിയത് പോലെയായിരുന്നു ആ മരണം. കൊറിയര്‍ വാങ്ങിച്ചിട്ട് നമ്മളുടെ കൈയ്യിലേക്ക് തരും. പേപ്പറും എടുത്തിട്ട് വരും. ഞങ്ങള്‍ കൂട്ടിലൊന്നും ഇടാറില്ല. ആരെങ്കിലും വന്നാല്‍ പറഞ്ഞാല്‍ മേലോട്ട് കയറിപ്പൊക്കോളും. ഞങ്ങള്‍ വര്‍ഷത്തില്‍ 3 തവണ ഗുരുവായൂര്‍ പോവാറുണ്ട്. ആ സമയത്ത് ഫുഡൊക്ക വെച്ചിട്ടാണ് പോവുന്നത്. ഞങ്ങള്‍ വരുന്ന വരെ ജാനി ഒന്നും കഴിക്കില്ല. ഒരു കുഴപ്പവുമില്ല... അത് അതിന്റെ ശീലമായിരുന്നു' ലക്ഷ്മി പറഞ്ഞു.

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam

  അച്ഛനൊപ്പമാണ് ലക്ഷ്മി പാടാം നേടാമിൽ പങ്കെടുക്കാനെത്തിയത്. മകളെ കുറിച്ചുള്ള അഭിപ്രായമെന്താണെന്ന് ചോദിച്ചപ്പോൾ കുഴപ്പമില്ലെന്നാണ് അച്ഛൻ മറുപടി നൽകിയത്. ഫാസ്റ്റ് ഫുഡ് കഴിക്കാൻ അച്ഛൻ സമ്മതിക്കില്ലെന്നും പഴഞ്ചൻ രീതിയാണെന്നും അതിന്റെ പേരിൽ വഴക്ക് കൂടാറുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. വീട്ടുകാരുടെ പ്രോത്സാഹനമാണ് കലാജീവിതം വളർത്താൻ സഹായിച്ചതെന്നും പഠനകാര്യത്തിൽ പോലും അച്ഛൻ സഹായിക്കാറുണ്ടായിരുന്നുവെന്നും ലക്ഷ്മി പറയുന്നു. സോഷ്യൽമീഡിയയിൽ സജീവമായ ശേഷം വരുന്ന കമന്റുകളെ കുറിച്ചും ലക്ഷ്മി പറഞ്ഞു. മറ്റ് സഹതാരങ്ങളെല്ലാം സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയതിനാലാണ് താനും സോഷ്യൽമീഡിയ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ആരാധകരാണെന്ന് പറഞ്ഞും, മുടിക്ക് നീല കളർ നൽകണമെന്ന് ഉപേദശിച്ചുമെല്ലാം കമന്റുകൾ ലഭിക്കാറുണ്ടെന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേർത്തു. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ലക്ഷ്മി പ്രിയ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.

  Read more about: serial malayalam
  English summary
  karuthamuthu serial fame Lekshmi Priya open up about her favourite pet jani demise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X