For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീറാം ചേട്ടന്റെ വലിയ ഫാൻ ആയിരുന്നു , ഇഷ്ടപ്പെട്ട നടന്റെ നായികയായി, സൗഹൃദത്തെ കുറിച്ച് റെബേക്ക

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട് താരമാണ് ശ്രീറാം രാമചന്ദ്രൻ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന പരമ്പരയിലൂടെയാണ് നടൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. സീരിയൽ അവസാനിച്ചിട്ടും കാവ്യയും ജീവയും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. സോഷ്യൽ മീഡിയയിൽ ഇവർക്ക് നിരവധി ഫാൻസ് ഗ്രൂപ്പുകളുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ശ്രീറാമിനെ കുറിച്ചുള്ള റെബേക്ക സന്തോഷിന്റെ വാക്കുകളാണ്.ശ്രീറാമിന്റെ വലിയ ആരാധികയായിരുന്നു എന്നാണ് റെബേക്ക പറയുന്നത്. അമൃത ടിവി അവതരിപ്പിക്കുന്ന റെഡ്കാർപെറ്റിൽ എത്തിയപ്പോഴാണ് ഇക്കാര്യം പറയുന്നത്.

  sreeram

  നടിയുടെ വാക്കുകൾ ഇങ്ങനെ''.. ശ്രീറാം ചേട്ടൻ അഭിനയിച്ച സീരീസ് ആയിരുന്നു ഞാൻ ആദ്യമായി കാണുന്നത്. അന്നു മുതലെ പുള്ളിയുടെ ഫാൻ ആയിരുന്നു . ഇത് കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ആൽബവും സിനിമയുമൊക്കെ ഇറങ്ങുന്നത്. താൻ സ്കൂളിൽ ശ്രീറാം ചേട്ടന് വേണ്ടി പ്രെമോഷനൊക്കെ ചെയ്തിരുന്നു. അത് കഴിഞ്ഞ് ഞാൻ സീരിയലിൽ എത്തിയപ്പോൾ അദ്ദേഹമാണ് ഹീറോ എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി എന്നാണ്'' നടി പറയുന്നത്. താൻ ശ്രീറാമിന്റെ ഫാൻ ആയത് മോഹൻലാലിനോടൊപ്പമുള്ള പരസ്യം കണ്ടിട്ടാണെന്ന് അവതാരകയായ സ്വാസികയും പറഞ്ഞു. താൻ പരസ്യത്തിൽ ലാലേട്ടൻ കണ്ടില്ലെന്നാണ് റെബേക്ക പറഞ്ഞത്.

  ലോഹിതദാസിനോട് അന്ന് മഞ്ജു കള്ളം പറഞ്ഞു, വെളിപ്പെടുത്തി സത്യൻ അന്തിക്കാട്, ക്ഷമിക്കട്ടെ എന്ന് നടി

  അമൃത ടിവി സംപ്രേക്ഷണം ചെയ്ത ചുമ്മ എന്ന സീരീസിലൂടെയാണ് അഭിനയത്തിലെത്തുന്നത്. ചുമ്മയിൽ എത്തിയതിനെ കുറിച്ചും നടൻ പറയുന്നുണ്ട്.
  ഫ്രണ്ട്സ് എന്ന ഇംഗ്ലിഷ് ഷോയുടെ മലയാളം പതിപ്പാണിത്​. അതിലെ ആനന്ദ് സിനിമയിൽ അഭിനയിക്കാൻ വേണ്ടി കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് വണ്ടി കയറുന്ന ഒരു കഥാപാത്രമാണ്. എന്‍റെ ജീവിതം പോലെ തന്നെയായിരുന്നു ആനന്ദും. അതിനുശേഷം 'കസ്തൂരിമാനി'ൽ സൂപ്പർസ്റ്റാർ ജീവയായി വരുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് ആനന്ദിന്‍റെ സിനിമാ നടനാകാനുള്ള സ്വപ്നം 'കസ്തൂരിമാനിലെ' ജീവയിലൂടെ നടന്നതാവുമെന്ന്. ഒരു റീൽ ലൈഫ് ക്യാരക്ടറിന്‍റെ സ്വപ്നസാക്ഷാത്​കാരം.

  ചെറിയ പ്രായം മുതലെ അഭിനയം മനസിലുണ്ടായിരുന്നു എന്ന് മുൻപ് ഒരിക്കൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീറാം പറഞ്ഞിരുന്നു.
  പെട്ടെന്നൊരു ദിവസം തോന്നിയ ആഗ്രഹത്തിന്റയോ, ലഭിച്ച അവസരത്തിന്റെയോ പുറത്ത് അഭിനയിക്കാൻ തീരുമാനിച്ച വ്യക്തിയല്ല ഞാൻ. ചെറിയ പ്രായത്തിൽ തന്നെ മനസ്സിൽ വേരുറച്ച സ്വപ്നമാണു സിനിമ. ചെറുപ്പം മുതലേ അഭിനയം എന്ന ആഗ്രഹവും മനസ്സിലുണ്ടെങ്കിലും എല്ലാം പഠനശേഷം മതി എന്നായിരുന്നു തീരുമാനം. എന്നാൽ ബിടെക് കഴിഞ്ഞതോടെ ആശയക്കുഴപ്പത്തിലായി. കരിയർ സെറ്റ് ആക്കാനായി ഏതെങ്കിലും സ്ഥാപനത്തിൽ എൻജിനീയർ ആയി ജോലി നോക്കണോ, അതോ എപ്പോൾ ലഭിക്കും എന്നുറപ്പില്ലാത്ത അഭിനയ ലോകത്തെ അവസരങ്ങൾക്കു പിന്നാലെ പോകണോ എന്നതായിരുന്നു സംശയം. ഒടുവിൽ ഞാൻ അച്ഛന്റെ മുന്നിലെത്തി. അച്ഛൻ രാമചന്ദ്രൻ ഒരു കർണാടിക് സംഗീതജ്ഞനാണ്. കലയുടെ മൂല്യം നന്നായി അറിയാവുന്ന അദ്ദേഹമാണ് എന്നെ അഭിനയത്തിലേക്കു വഴിതിരിച്ചു വിട്ടത്. നമുക്ക് വിജയിക്കും എന്നുറപ്പുള്ളതും മനസിന് സന്തോഷം തരുന്നതുമായ കാര്യങ്ങൾ തിരഞ്ഞെടുക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഞാൻ അത് അനുസരിച്ചു. അങ്ങനെയാണ് ഒരു നടൻ എന്ന തലത്തിലേക്ക് ഉയരുന്നതെന്നായിരുന്നു ശ്രീറാം പറയുന്നത്.

  കാവ്യ മാധവനും അമ്മയും അത് വിശ്വസിച്ചു, നടിയെ പറ്റിച്ചതിനെ കുറിച്ച് സലിം കുമാര്‍

  കലക്കൻ ഡാൻസുമായി റെബേക്കയും സലിം കുമാറും | Rebecca & Salim Kumar Dance Performance | FilmiBeat

  സിനിമയിലും പരസ്യങ്ങളിലുമൊക്കെ സജീവമായിരുന്നുവെങ്കിലും ശ്രീറാമിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത കസ്തൂരിമാൻ എന്ന സീരിയൽ ആയിരുന്നു. സീരിയൽ തന്നെ ഹിറ്റാക്കി എന്നാണ് നടൻ പറയുന്നത്. മാധ്യമം ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടന്റെ വാക്കുകൾ ഇങ്ങനെ''കസ്​തൂരിമാൻ' എന്ന സീരിയലിൽ ആണ്​ സിനിമയിലെ സൂപ്പർ ഹീറോയായി ഞാൻ അഭിനയിച്ചത്​. സീരിയൽ ഹിറ്റായി. ഞാനും ശ്രദ്ധിക്കപ്പെട്ടു. സീരിയലുകളിൽ സ്ത്രീകൾക്കാണ് സാധാരണ പ്രാധാന്യം ഉണ്ടാവുക. പക്ഷേ 'കസ്തൂരിമാനി'ൽ നായകനും പ്രധാന്യമുണ്ടായിരുന്നുവെന്നും നടൻ പറയുന്നു.

  Read more about: serial
  English summary
  Viral: Sithara Krishnakumar Came In Support Of Singer Sayanora By Sharing A Dance Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X