twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ രംഗം ചെയ്യുന്നതിന് മുന്‍പത്തെ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല, ഞാന്‍ കാവ്യയായി മാറിപ്പോയി എന്ന് കവിത

    By Aswini
    |

    Recommended Video

    'ആൾക്കൂട്ടത്തിനിടയിൽ ചിരിച്ചാൽ ഞാൻ തിരിച്ചും ചിരിക്കും ', വെളിപ്പെടുത്തലുകളുമായി സീരിയൽ നടി

    ആള്‍ക്കൂട്ടത്തിനിടയില്‍ തന്നെ തിരിച്ചറിയുന്നവര്‍ ചിരിച്ചാല്‍, തിരിച്ചൊരു ചിരി സമ്മാനിക്കാന്‍ കവിത നായര്‍ എന്നും ശ്രദ്ധിക്കും. കാരണം, അവരൊക്കെ കാരണമാണ് ഇന്ന് താന്‍ സെലിബ്രിറ്റി ആയത് എന്ന് കവിതയ്ക്കറിയാം... ടെലിവിഷന്‍ അവതരണ രംഗത്ത് നിന്ന് സീരിയലിലെത്തി.. ബിഗ് സ്‌ക്രീനിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച കവിത ഇപ്പോള്‍ പുതിയ സീരിയല്‍ ലഭിച്ച കഥാപാത്രത്തിന്റെ സന്തോഷത്തിലാണ്.

    ഒരു വേഷത്തിനായി അടൂര്‍ സാറിനോട് കെഞ്ചി, കിട്ടാത്തതിന് കാരണം മുടി; രോഹിണി വെളിപ്പെടുത്തുന്നുഒരു വേഷത്തിനായി അടൂര്‍ സാറിനോട് കെഞ്ചി, കിട്ടാത്തതിന് കാരണം മുടി; രോഹിണി വെളിപ്പെടുത്തുന്നു

    കെ കെ രാജീവ് ഒരുക്കുന്ന അയലത്തെ സുന്ദരി എന്ന മെഗാപരമ്പരയില്‍ മുപ്പതുകാരിയായ കവിത 36 കാരിയായിട്ടാണ് എത്തുന്നത്. അതും കൗമാരിക്കാരികളുടെ അമ്മ വേഷത്തില്‍. ഇത്തരമൊരു കഥാപാത്രം സ്വീകരിക്കാനുണ്ടായ കാരണത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കവിത സംസാരിച്ചു. കവിതയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

    തുടക്കം എവിടെയായിരുന്നു

    തുടക്കം എവിടെയായിരുന്നു

    2002 ല്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന പൊന്‍പുലരി എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് തുടക്കം. സാരിയൊക്കെ ഉടുത്ത് വലിയ കുട്ടിയായി വന്നിരുന്ന് പരിപാടി അവതരിപ്പിച്ചതോടെ ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞു. പൊതുവെ പ്രായമായവര്‍ അവതരിപ്പിച്ചിരുന്ന പരിപാടിയായിരുന്നു അത്. പക്ഷെ ഒരു കൗമാരക്കാരി സാരിയൊക്കെ ഉടുത്ത് വന്നിരുന്ന് പരിപാടി അവതരിപ്പിച്ചതോടെ അത് ക്ലിക്കായി.

    എന്നെക്കാള്‍ പ്രായം മതിക്കുന്ന വേഷം

    എന്നെക്കാള്‍ പ്രായം മതിക്കുന്ന വേഷം

    എന്റെ യഥാര്‍ത്ഥ പ്രായത്തെക്കാള്‍ പ്രായം മതിക്കുന്ന പരിപാടികളും കഥാപാത്രങ്ങളും സ്‌കൂള്‍ കാലം മുതലേ ഞാന്‍ ചെയ്തിരുന്നു. സ്‌കൂള്‍ പഠന കാലത്തേ അഭിനയത്തോട് താത്പര്യം ഉണ്ടായിരുന്നു. സ്‌കൂള്‍ തലത്തില്‍ ആദ്യമായി അവതരിപ്പിച്ച നാടകത്തില്‍ 45 കാരിയായാണ് അഭിനയിച്ചത്. അന്നേ അഭിനയത്തോടുള്ള എന്റെ അഭിനിവേശം ഞാന്‍ തിരിച്ചറിഞ്ഞു.

    പിന്നീട് ട്രാക്കിലായി

    പിന്നീട് ട്രാക്കിലായി

    പൊന്‍പുലരിയ്ക്ക് ശേഷം നിരവധി ടെലിവിഷന്‍ ഷോകള്‍ എനിക്ക് ലഭിച്ചു. സിനിമാ അഭിനേതാക്കളുടെ പ്രത്യേക അഭിമുഖം ചെയ്യാനുള്ള അവസരങ്ങളും കിട്ടിത്തുടങ്ങി. അതിനിടെയാണ് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത രഹസ്യ പൊലീസ് എന്ന സീരിയലില്‍ പ്രിയംവദ ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അതോടെ അഭിനയ രംഗത്ത് അവസരങ്ങള്‍ വന്നു.

    കഥാപാത്രത്തിന് പിന്നാലെ പോയിട്ടില്ല

    കഥാപാത്രത്തിന് പിന്നാലെ പോയിട്ടില്ല

    ഒരിക്കലും ഞാന്‍ കഥാപാത്രങ്ങളെ തേടി പോയിട്ടില്ല. എനിക്ക് വരുന്ന കഥകളില്‍, കഥാപാത്രങ്ങളില്‍ മികച്ചത് എന്ന് തോന്നുന്നത് തിരഞ്ഞെടുക്കുകയായിരുന്നു. ഇതുവരെ ചെയ്ത ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും എനിക്ക് സംതൃപ്തി നല്‍കിയിട്ടുണ്ട്. അത് സിനിമയിലായാലും സീരിയലിലായാലും.

    അയലത്തെ സുന്ദരി വന്നത്

    അയലത്തെ സുന്ദരി വന്നത്

    അയലത്തെ സുന്ദരി എന്ന സീരിയലിലെ കാവ്യ ലക്ഷ്മി എന്ന കഥാപാത്രത്തിനായി എന്നെ വിളിച്ചപ്പോള്‍ സംവിധായകന്‍ കെ കെ രാജീവ് ആദ്യം ചോദിച്ചത് 'നിങ്ങള്‍ക്ക് രണ്ട് കൗമാരിക്കാരികളുടെ അമ്മയായി അഭിനയിക്കാന്‍ കഴിയുമോ' എന്നാണ്. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിശദീകരിച്ചപ്പോള്‍, എന്റെ അഭിനയ കഴിവ് ഈ കഥാപാത്രത്തിന് വേണ്ടി ഉപയോഗിക്കാം എന്ന് തീരുമാനിച്ചു

    കാവ്യ ലക്ഷ്മി

    കാവ്യ ലക്ഷ്മി

    36 കാരിയായ കാവ്യ ലക്ഷ്മി രണ്ട് കൗമാരക്കാരികളുടെ അമ്മയാണ്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ട സ്ത്രീ. അവള്‍ക്കോര്‍മയില്ലാത്ത ഒരു ഭൂതകാലമുണ്ട് കാവ്യയ്ക്ക്. കാവ്യ അല്പം ദുര്‍ബലയാണെങ്കിലും രണ്ട് മക്കളും വളരെ ധീരശാലികളാണ്.

    എനിക്ക് അഭിനയ പാഠം

    എനിക്ക് അഭിനയ പാഠം

    കാവ്യയെ ഓണ്‍സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത് ജീവിതത്തിലും ജോലി സംബന്ധമായും എനിക്ക് പാഠമാണ്. കാവ്യയില്‍ നിന്ന് ഞാന്‍ ജീവിതത്തില്‍ പലതും പഠിച്ചു. കാവ്യയെ അവതരിപ്പിക്കുന്നത് വഴി എന്റെ അഭിനയം മെച്ചപ്പെടുത്താനും സാധിക്കുന്നു.

    ആ രംഗം ചെയ്യുമ്പോള്‍

    ആ രംഗം ചെയ്യുമ്പോള്‍

    ഒരു ഘട്ടത്തില്‍ തന്റെ ഭര്‍ത്താവ് കാവ്യയുടെ മുഖത്ത് നോക്കി പറയുന്നു, നിന്റെ ആദ്യത്തെ കുട്ടി എന്റേതല്ല എന്ന്. അത് അറിയുന്ന നിമിഷം നിശബ്ദയാകുന്ന കാവ്യ. അവളുടെ ഉള്ളിലെ സംഘര്‍ഷം. ആരാണ് പറഞ്ഞ് പറ്റിച്ചത്.. അച്ഛനും അമ്മയോ.. അതോ ഭര്‍ത്താവോ.. എന്നൊക്കെയുള്ള ചോദ്യങ്ങള്‍. ആ രംഗത്ത് സംഭാഷണമില്ല. ഭാവാഭിനയം മാത്രമാണ്. ആ രംഗം ചെയ്യുന്നതിന് മുന്‍പുള്ള രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. കാവ്യയുടെ ചിന്തകളിലൂടെ സഞ്ചരിക്കുകയായിരുന്നു ഞാനും.

    എല്ലാം സന്തോഷം

    എല്ലാം സന്തോഷം

    കാവ്യ ലക്ഷ്മി എന്ന കഥാപാത്രത്തിന് ഒത്തിരി പ്രശംസകളും വിമര്‍ശനങ്ങളും ലഭിയ്ക്കുന്നുണ്ട്. എന്നെ സംബന്ധിച്ച് അത് രണ്ടും കഥാപാത്രത്തിന്റെ വിജയമാണ്. എല്ലാ പ്രതികരണങ്ങളും സന്തോഷം മാത്രം.

    സ്ത്രീകഥാപാത്രങ്ങള്‍

    സ്ത്രീകഥാപാത്രങ്ങള്‍

    ശക്തമായ സ്ത്രീ കഥാപാത്രമാണ് കാവ്യ ലക്ഷ്മി. ഒരു അയലത്തെ സുന്ദരിയുടെ കഥയല്ല, സീരിയലിലെ ഓരോ സ്ത്രീ കഥാപാത്രങ്ങള്‍ക്കും കൃത്യമായ സ്ഥാനവും കഥയുമുണ്ട്. സ്ത്രീകള്‍ക്ക് നല്ല സന്ദേശവും ഈ കെകെ രാജീവ് പരമ്പരയിലുണ്ട്.

    കാവ്യ മാത്രം

    കാവ്യ മാത്രം

    അയലത്തെ സുന്ദരികള്‍ എന്ന സീരിയലിന് വേണ്ടി എനിക്ക് ഒത്തിരി സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നു. കാവ്യ ലക്ഷ്മിയില്‍ ഞാന്‍ പൂര്‍ണ തൃപ്തയാണ്. ഇപ്പോള്‍ അയലത്തെ സുന്ദരികളില്‍ മാത്രമാണ് ശ്രദ്ധ. എന്റെ പരമാവധി കഥാപാത്രത്തിന് നല്‍കും - കവിത നായര്‍ പറഞ്ഞു

    English summary
    Kavitha Nair: Ayalathe Sundari shows that women are not the weak ones anymore
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X