For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നെറ്റിയിൽ സിന്ദൂരം ചാർത്തി ഋഷിക്കൊപ്പം നവവധുവായി സൂര്യ, കൂടെവിടെയിൽ വിവാഹം, സൂചന നൽകി ബിബിൻ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്,. സൂര്യ എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. അൻഷിതയാണ് സൂര്യയായി എത്തുന്നത്. അൻഷിതയെ കൂടാതെ ബബിനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋഷി എന്ന കഥാപാത്രത്തെയാണ് ബിബിൻ സീരിയലിൽ അവതരിപ്പിക്കുന്നത് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ബിബിനും അൻഷിതയും.സ്വന്തം പേരിനെക്കാളും കഥാപാത്രങ്ങളുടെ പേരിലാണ് താരങ്ങളെ അറിയപ്പെടുന്നത്.

  ഹോട്ട് ഫോട്ടോസുമായി ഹന്‍സിക; ചിത്രങ്ങളിതാ

  അപ്പു അമ്മയാവാൻ പോകുന്നതിന് പിന്നാലെ മറ്റൊരു സന്തോഷവുമായി ശിവനും അഞ്ജലിയും, സാന്ത്വനം എപ്പിസോഡ്

  സോഷ്യൽ മീഡിയയിൽ സജീവമാണ് ബിബൻ ജോസും അൻഷിതയും. സീരിയൽ വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളും താരങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വൈലാവാറുമുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാവുന്നത് ബിബിന്റ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. സൂര്യ-ഋഷി ഫാൻസിന് ഒരു സന്തോഷ വാർത്തായാണ് നടൻ പങ്കുവെച്ചിരിക്കുന്നത്.

  റിസയെക്കുറിച്ച് ഓർക്കാൻ നല്ല അനുഭവങ്ങൾ മാത്രമേയുള്ളൂ, ഷോക്കായി പോയെന്ന് പാർവതി

  ഋഷിയുടേയും സൂര്യയുടേയും വിവാഹത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോൾ നടൻ പങ്കുവെച്ച ചിത്രം വിവാഹം ഉടൻ ഉണ്ടാകുമെന്നുള്ള സൂചനയാണ് നൽകുന്നത് . സൂര്യയ്ക്കൊപ്പം വിവാഹ വേഷത്തിൽ നിൽക്കുന്ന ഋഷിയെ ആണ് ചിത്രത്തിൽ കാണുന്നത്. കേരള സാരിയിൽ നെറുകിൽ സിന്ദൂരവും ചാർത്തിയാണ് സൂര്യ നിൽക്കുന്നത്. വിവാഹ വേഷത്തിലാണ് ഋഷിയും നിൽക്കുന്നത്. ബിബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  ഋഷ്യ ഉടനെ എന്ന് കുറിച്ച് കൊണ്ടാണ് നടൻ ചിത്രം പങ്കുവെച്ചത്. .. ഈ ചിത്രം ഋഷിയ ചിത്രങ്ങള്‍ ചോദിക്കുന്നവര്‍ക്കായി' എന്നും ചിത്രത്തിന് ചുവടെ നടൻ കുറിച്ചിട്ടുണ്ട്. ബിബന് പങ്കുവെച്ച് കല്യാണ ചിത്രം നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. ഇത് സ്വപ്നമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇതെങ്കിലും സ്വപ്‌നമാകരുതേ, ഇനിയെങ്കിലും ഒന്ന് വിവാഹം കഴിക്കുവെന്നും ആരാധകർ പറയുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് സൂര്യയും ഋഷിയും വിവാഹത്തിന് ശേഷം ഹെലികോപ്റ്ററിൽ കയറി പോകുന്നതിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നിരുന്നു. എന്നാൽ അത് സൂര്യ കണ്ട ഒരു സ്വപ്നമായിരുന്നു. എന്നാൽ അത് ഓർജിനൻ ആയിരിക്കുമെന്ന് പ്രേക്ഷകർ വിചാരിച്ചിരുന്നു. എന്നാൽ ഒടുവിൽ നിരാശയായിരുന്നു ഫലം. അതുപോലെ ആകരുത് എന്നാണ് പ്രേക്ഷകർ ഇപ്പോൾ പറയുന്നത്.

  ബംഗാളി പരമ്പരയായ മോഹോറിന്‍റെ റീമേക്കാണ് കൂടെവിടെ. പഠിച്ച് ഒരു അധ്യാപികയാവണമെന്ന ആഗ്രഹത്തോടെയാണ് ഋഷിയുടെ കോളേജിൽ സൂര്യ എത്തുന്നു. എന്നാൽ അവിടെ വലിയ പ്രതിസന്ധികളായിരുന്നു സൂര്യയെ കാത്തിരുന്നത്. എല്ലാ പ്രതിസന്ധികളേയും സൂര്യ നേരിടുകയായിരുന്നു.
  അനീതിയ്ക്ക് നേരെ ശബ്ദം ഉയർത്തുന്ന സൂര്യ മനോജ്മെന്റിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു. സൂര്യയ്ക്ക് പിന്തുണയുമായി ഋഷി എത്തുന്നതോടെയാണ് സീരിയലിന്റെ കഥ മറുന്നത്. ഋഷി സൂര്യയെ സഹായിക്കുന്നത് റാണിയമ്മക്കും മറ്റും ഇഷ്ടമായിരുന്നില്ല സൂര്യയിലേയ്ക്ക് ഋഷി അടുക്കുന്നത് ഇവരെ ചൊടിപ്പിച്ചിരുന്നു.

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  മലയാളത്തെ കൂടാതെ ബംഗാളി, കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, മറാത്തി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്, മലയാളത്തെ പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മറ്റുള്ള ഭാഷകളിലും ലഭിക്കുന്നത്. നിഷ മാത്യു, കൊച്ചുണ്ണി പ്രകാശ്, ചിലങ്ക, ഇന്ദു ലേഖ, സുദർശനൻ,തൻവി, സിന്ധു വർമ, എന്നിവാരണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ കൃഷ്ണകുമാറും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ നടൻ സീരിയലിൽ നിന്ന് മാറിയിരിക്കുകയാണ്. ഇനി ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്.

  Read more about: serial
  English summary
  Koodevide Fame Bipin Jose Hint About Onscreen Wedding With Soorya, Here's How The Netizens Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X