For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുറ്റപ്പെടുത്തുന്നവർ ഒന്നറിയണം, ഇത്രയും നെഗറ്റീവ് വന്നിട്ടും റേറ്റിങ്ങ് ഉയർന്നു; കൂടെവിടെ ഹിറ്റെന്ന് ആരാധകർ

  |

  വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത സീരിയലാണ് കൂടെവിടെ. ലോക്ഡൗണില്‍ ആരംഭിച്ചത് ആണെങ്കിലും കഥയിലെ പുതുമ പ്രേക്ഷകരുടെ പ്രശംസ നേടി കൊടുത്തു. കോളേജ് അധ്യാപകനായ ഋഷിയും അദ്ദേഹത്തിന്റെ വിദ്യാര്‍ഥിനിയായ സൂര്യയും തമ്മിലുള്ള പ്രണയവും കുടുംബക്കാര്‍ക്കിടയിലെ മറ്റ് പ്രശ്‌നങ്ങളുമൊക്കെയാണ് സീരിയലിന്റെ ഇതിവൃത്തം. ഒരു പ്രശ്‌നത്തില്‍ നിന്ന് രക്ഷപ്പെട്ട് സൂര്യയും ഋഷിയും പ്രണയകാലം ആഘോഷിച്ച് നടക്കുന്നതാണ് സീരിയലില്‍ കാണിക്കുന്നത്. പുതിയ പ്രൊമോ കണ്ടതോടെ നൂറ് കണക്കിന് അഭിപ്രായങ്ങളാണ് കൂടെവിടെ സീരിയലിനെ പറ്റി വരുന്നത്. ഇപ്പോഴുള്ള കഥയുടെ ട്രാക്കിൽ മാറ്റം വരുത്താതെ പോയാൽ റേറ്റിങ്ങിൽ ഇനിയും വലിയ കുതിപ്പ് നടത്താൻ പറ്റുമെന്ന് കൂടി ആരാധകർ ചൂണ്ടി കാണിക്കുകയാണ്.

  ''കൂടെവിടെ ഇപ്പോള്‍ നല്ല രീതിയില്‍ ആണ് മുന്നോട്ട് പോകുന്നത്. പഴയ കൂടെവിടെ തിരിച്ചു കിട്ടയത് പോലെ ഒരു ഫീലിംഗ്. ഇതാണ് ഋഷിയുടെയും സൂര്യയുടെയും പ്രണയം. കുറ്റപ്പെടുത്തുന്നവര്‍ ഒന്നറിയണം, ഇത്രയും നെഗറ്റീവ് അഭിപ്രായം വന്നിട്ടും ഈ ആഴ്ച തന്നെ കൂടെവിടെ റേറ്റിംഗില്‍ തൂവല്‍സ്പര്‍ശത്തെ പിന്തള്ളി ടോപ് 5 ല്‍ കയറാന്‍ കൂടെവിടെയ്ക്ക് സാധിച്ചു. അതാണ് ഋഷിയയുടെ പവറെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ഇതുപോലെ തന്നെ ഇനിയും നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണ് വേണ്ടത്.

   rishi-surya-

  ഇനി സീരിയലിലേക്ക് ആദി സാറും കൂടെ വന്നാല്‍ കൂടെവിടെ അടിപൊളിയാകും. ഋഷിയുടെ അച്ഛന്‍ വരിക എന്നാണ് വരിക എന്നത് മാത്രമാണ് ഇനി ഞങ്ങള്‍ക്ക് അറിയേണ്ടത്. ആദി സാര്‍ ഇപ്പോഴും ജീവനോടെ ഉണ്ടോ, ഋഷിയുടെ അച്ഛനില്ലാതെ ഈ കഥക്ക് പൂര്‍ണ്ണത വരില്ല. അതുകൊണ്ട് എത്രയും വേഗം ആദി സാറിനെ എത്തിക്കണമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വരികയാണ്. അതേ സമയം നായികയായ സൂര്യയ്ക്ക് മോഡേണ്‍ വസ്ത്രങ്ങള്‍ നല്‍കുന്നതിനെ വിമര്‍ശിച്ചും ചിലരെത്തിയിട്ടുണ്ട്.

  കാവ്യ ദിലീപിനോട് പറഞ്ഞത് പോലെ സോറീ ഡാ എന്ന് പറയേണ്ടി വരും; ദിലീപിനെയും നാദിര്‍ഷയെയും കുറിച്ച് ആര്‍ ജെ സൂരജ്

   rishi-surya-

  സൂര്യക്ക് ചുരിദാര്‍ വേഷം തന്നെ മതി. മോഡേണ്‍ വേഷങ്ങളിലും സൂര്യയെ കാണആന്‍ നല്ലതാണ്. പക്ഷെ ഇത്രേം നാള്‍ ആ ചുരിദാറില്‍ കണ്ടത് കൊണ്ട് പെട്ടന്ന് ഈ വേഷം ആയപ്പോള്‍ എന്തോ പോലെ. സൂര്യ കൈമള്‍ സമ്പൂര്‍ണമാവണമെങ്കില്‍ ആ ചുരിദാര്‍ വേഷം കൂടി വേണം. സാറും വിദ്യാര്‍ഥിയും ഇനി രണ്ട് വിദ്യാര്‍ഥികളായി പുതിയ ഒരു സ്ഥലത്ത്. അതിലെന്തോ ഒരു ട്വിസ്റ്റ് ഉണ്ടെന്ന് മനസ്സിലായി. അത് അമ്മയേയും മകനേയും അടുപ്പിക്കുന്നത് ആയിരുന്നെങ്കില്‍ നന്നായിരുന്നു. ആദി സാറും അദിതിയും എങ്ങനെ പിരിഞ്ഞു എന്ന് ഋഷിയ്ക്ക് ഇവിടെ നിന്ന് അറിയാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു എല്ലാം അറിഞ്ഞു കൊണ്ട് ആവട്ടെ ഋഷിയുടെ മാളിയേക്കലേയ്ക്കുള്ള തിരിച്ചു പോക്ക്.

  വിവാഹം കഴിക്കാൻ സീരിയല്‍ ഒഴിവാക്കിയതല്ല; കുടുംബവിളക്കില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് അമൃത നായര്‍

  Avarthana shares new video of Nandagopal Marar, Video goes viral

  എന്തായാലും കൂടെവിടെ ഇപ്പോള്‍ ഒട്ടും ലാഗ് ഇല്ലാതെ നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഋഷിയും സൂര്യയും ഇനിയും കുറെ നാള്‍ ഇങ്ങനെ പ്രണയിച്ചു നടക്കട്ടെ. സീരിയല്‍ റേറ്റിങ്ങിലെത്തണമെങ്കില്‍ ലേശം പ്രണയം വരുത്തണം. ഏഷ്യാനെറ്റിലെ തന്നെ സാന്ത്വനം സീരിയലിന് കൂടുതല്‍ ആരാധകര്‍ ഉള്ളത് ഓരോ എപ്പിസോഡും ബോറ് അടിപ്പിക്കാതെ കൊണ്ട് പോകുന്നത് കൊണ്ടാണ്. അതുപോലെ ഇവിടെയും ഒരു നല്ല സീരിയല്‍ ആവാന്‍ കഥ വലിച്ച് നീട്ടാതെ പറഞ്ഞ് പോയാല്‍ മതി. ഉടന്‍ തന്നെ ഋഷിയും സൂര്യയും വേര്‍പിരിയുന്നത് കാണിക്കാതെ അവരുടെ ലോകത്തിലേക്ക് വിടുക തന്നെ വേണമെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.

  Read more about: serial
  English summary
  Koodevide fans write up against criticizers goes viral, here's why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X