For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നും അവസാനിക്കുന്നില്ല, റിഷിക്ക് പുറകെ ജ​ഗന്നാഥനുണ്ട് കൂട്ടിന് റാണിയമ്മയും!

  |

  മിനി സ്ക്രീൻ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സീരിയലാണ് കൂടെവിടെ. സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളായ റിഷി-സൂര്യ പ്രണയം തന്നെയാണ് സീരിയലിന്റെ പ്രധാന പ്രത്യേകത. റിഷിയും സൂര്യയും റാണിയമ്മയുടേയും ​ഗുണ്ടകളുടേയും കൈയ്യിൽ നിന്ന് രക്ഷപ്പെട്ട് കഴിഞ്ഞ കുറച്ച് നാളുകളായി റിഷിയുടെ അമ്മയായ അതിഥിയുടെ പഴയ തറവാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. റിഷിയും സൂര്യയും തമ്മിലുള്ള പ്രണയം അം​ഗീകരിക്കാൻ താൽപര്യമില്ലാത്തവരാണ് റാണിയമ്മയും മിത്രയും. മിത്രയെ കൊണ്ട് റിഷിയുമായുള്ള വിവാഹം നടത്തുകയാണ് റാണിയമ്മയുടെ ലക്ഷ്യം. അതിന് സൂര്യ തടസമായപ്പോൾ അവളെ ഇല്ലാതാക്കാൻ വരെ റാണിയമ്മയും ​സഹായി സാബുവും പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാ​ഗമായി സൂര്യയെ സാബു അപായപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് റിഷി രക്ഷപ്പെടുത്തി കൊണ്ടുപോയത്.

  Also Read: 'സിദ്ധാർഥിന്റെ ജീവിതത്തിൽ വീണ്ടും കയറിപറ്റാൻ സുമിത്രയ്ക്കെതിരെ കരുക്കൾ നീക്കി വേദിക'

  സൂര്യയോട് പറയാതെ റിഷി സൂക്ഷിച്ചിരുന്ന പ്രണയം തുറന്ന് പറഞ്ഞതും ഇതിനിടയിലായിരുന്നു. മിത്രയുമായുള്ള വിവാഹത്തിന് റിഷിക്ക് സമ്മതമല്ലായിരുന്നു. റാണിയമ്മയുടെ നിർബന്ധത്തിന് വഴങ്ങി ജീവിക്കേണ്ട സാഹചര്യമുണ്ടാകും എന്ന തിരിച്ചറിവിൽ നിന്നാണ് റിഷി സൂര്യയേയും കൊണ്ട് നാട് ഉപേക്ഷിച്ച് ജീവിക്കാൻ തീരുമാനിച്ചത്. അടുത്തിടെ അതിഥിയും റിഷിയേയും സൂര്യയേയും കാണാൻ എത്തിയിരുന്നു. അമ്മയോട് ഏറെന നാളുകളായി അകലം പാലിച്ച് കഴിയുന്ന റിഷി ഇപ്പോൾ യഥാർഥ സ്നേഹം അതിഥിയിൽ നിന്നും മനസിലാക്കി തുടങ്ങിയിട്ടുണ്ട്.

  Also Read: 'വ്രതംനോറ്റാണ് ബ്ലൗസിൽ ആറ്റുകാലമ്മയുടെ രൂപം ഡിസൈൻ ചെയ്തത്', അപ്സരയുടെ കല്യാണ വിശേഷം ഇങ്ങനെ...

  റാണിയമ്മയുടേയും സാബുവിന്റേയും കൈകളിൽ നിന്നും രക്ഷപ്പെട്ട് ആലഞ്ചേരിയിൽ എത്തിയ റിഷിയേയും സൂര്യയേയും കാത്തിരുന്നത് അതിഥിയെ ഇല്ലാതാക്കാൻ തക്കംപാർത്ത് നടക്കുന്ന ജ​ഗന്നാഥനായിരുന്നു. അതിഥിയുടെ പക്കൽ നിന്നും പൂർവിക സ്വത്ത് കൈക്കലാക്കുകയാണ് ജ​ഗന്നാഥന്റെ ലക്ഷ്യം. അതിനായി പലതവണ അതിഥിയെ കണ്ട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു ജ​ഗന്നാഥൻ. മുമ്പ് അതിഥി ഒറ്റക്കായിരുന്നു ശത്രുക്കളോട് പൊരുതിയിരുന്നത് എങ്കിൽ ഇപ്പോൾ റിഷിയും അമ്മയ്ക്ക് തണലായി ഉണ്ട്. സൂര്യയുടെ വാക്കുകളിലൂടയൊണ് അമ്മയായ അതിഥിക്ക് തന്നോടുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്ന് റിഷി തിരിച്ചറി‍ഞ്ഞത്.

  എന്നാൽ മാളിയേക്കലിലേക്ക് തിരിച്ചെത്തുന്ന റിഷിയെ കൊണ്ട് മിത്രയെ വിവാഹം ചെയ്യിക്കാനുള്ള പദ്ധതികളാണ് റാണിയമ്മ ഇപ്പോൾ ആസൂത്രണം ചെയ്യുന്നത്. റിഷിയെ മിത്രയ്ക്ക് നേടികൊടുക്കാൻ എന്ത് രീതിയും സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് റാണിയമ്മ. ആല‍ഞ്ചേരിയിൽ നിന്നും മാളിയേക്കലേക്ക് എത്താൻ പോകുന്നത് റിഷി മാത്രമല്ല ഒപ്പം ജ​ഗന്നാഥൻ കൂടിയാണ്. ശത്രുവിന്റെ ശത്രു മിത്രം എന്ന് പറയുമ്പോലെ റാണിയനമ്മയെ കൂട്ടുപിടിച്ച് അതിഥിയെ ഇല്ലാതാക്കി സ്വത്ത് കൈക്കലാക്കാനുള്ള പദ്ധതിയിലാണ് ജ​ഗന്നാഥൻ. അതിനായുള്ള പദ്ധതികളും അയാൾ ആവിഷ്കരിച്ച് കഴിഞ്ഞു.

  മരക്കാർ കാണാൻ ലാലേട്ടൻ എത്തി | Mohanlal mass entry to watch Marakkar | FilmiBeat Malayalam

  ഇപ്പോൾ പുറത്തിറങ്ങിയ പ്രമോയിൽ കാണുന്നത് അതിഥിയെ തേടി മാളിയേക്കലേക്ക് പോകാനൊരുങ്ങുന്ന ജ​ഗന്നാഥനെയാണ്. ഒന്നും ഇവിടം കൊണ്ട് അവസാനിക്കുന്നില്ലെന്നും ഇനി കളി കൂടുതൽ ശക്തമാകാൻ പോവുകയാണെന്നും കൂട്ടാളിയോട് ജ​ഗന്നാഥൻ പറയുന്നതാണ് പുതിയ പ്രമോയിലുള്ളത്. റിഷിയും സൂര്യയും തിരികെ വരുന്ന എന്നറിഞ്ഞപ്പോൾ മുതൽ ആശങ്കയിലാണ് റാണിയമ്മയും മിത്രയും. അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ് അതിഥി ടീച്ചർ. കാര്യമായ പരിക്കുകളില്ലാതെയാണ് അപകടത്തിൽ നിന്നും റിഷിയും സൂര്യയും അതിഥിയും രക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സീരിയലിന്റെ എപ്പിസോഡുകൾ ഇഴഞ്ഞ് നീങ്ങുകയാണെന്നും കഥാപാത്രത്തിന് അനുയോജ്യമായപോലെയല്ല താരങ്ങൾ അഭിനയിക്കുന്നത് എന്നും ആരാധകർക്കിടയിൽ നിന്നും പരാധി ഉയർന്നിരുന്നു. ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടി വന്നത് നടി അൻഷിത അൻഷി അവതരിപ്പിക്കുന്ന സൂര്യ എന്ന കഥാപാത്രത്തിനാണ്. ഇപ്പോൾ പുറത്തുവരുന്ന എപ്പിസോഡുകൾ പ്രകാരം കാഴ്ചക്കാരുടെ വിമർശനങ്ങളെ സ്വീകരിച്ച് കൂടുതൽ മെച്ചപ്പെടുത്തി ഉള്ളതാണ്. ജ​ഗന്നാഥൻ എന്ന വില്ലൻ കൂടി മാളിയേക്കലേക്ക് എത്തുന്നതിനാൽ വരും എപ്പിസോഡുകൾ കൂടുതൽ‍ നിർണായകമാകും. ഒരുമിച്ച് ഒന്നായി ജീവിക്കാൻ കടക്കേണ്ട കടമ്പകളുടെ എണ്ണം റിഷിക്കും സൂര്യയ്ക്കും കൂടുകയാണ്.

  Read more about: asianet serial malayalam
  English summary
  koodevide serial promo: Jagannathan and raniamma planing to trap the returning rishi and adithi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X