For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റിഷിയെ ഇല്ലാതാക്കാൻ ജ​ഗന്നാഥൻ, മിത്രയ്ക്ക് റിഷിയെ നേടികൊടുക്കാൻ പദ്ധതിയൊരുക്കി റാണിയമ്മ'

  |

  കുടുംബ ബന്ധങ്ങളും, പ്രണയവുമെല്ലാം പ്രമേയമായി വരുന്ന ഏഷ്യാനെറ്റിലെ സീരിയലാണ് കൂടെവിടെ. 242 എപ്പിസോഡുകൾ പിന്നിട്ട് നിൽക്കുന്ന പരമ്പര ഉദ്യോ​ഗജനകമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോവുകയാണ്. ഒരിടയ്ക്ക് വലിയ വിമർശനങ്ങൾക്ക് വിധേയമായിരുന്ന സീരിയൽ ഇപ്പോൾ വീണ്ടും പ്രേക്ഷകരുടെ താൽപര്യങ്ങൾക്കനുസരിച്ച് സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ട്. സൂര്യ കൈമൾ, റിഷി, അതിഥി എന്നിവരെ കേന്ദ്രീകരിച്ചാണ് സീരിയൽ സഞ്ചരിക്കുന്നത്. ബിപിൻ ജോസ്, അൻഷിത അൻഷി എന്നിവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത്.

  Also Read: 'വ്രതംനോറ്റാണ് ബ്ലൗസിൽ ആറ്റുകാലമ്മയുടെ രൂപം ഡിസൈൻ ചെയ്തത്', അപ്സരയുടെ കല്യാണ വിശേഷം ഇങ്ങനെ...

  കോളജിൽ വെച്ച് തുടങ്ങിയതാണ് റിഷിയും സൂര്യയും തമ്മിലുള്ള പ്രണയം. സൂര്യയുടെ പഠനത്തോടുള്ള താൽപര്യവും ജീവിതരീതിയും കണ്ടിട്ടാണ് സൂര്യയുടെ അധ്യാപകനായ റിഷിക്ക് സൂര്യയോട് പ്രണയം തോന്നുന്നത്. സൂര്യയോട് റിഷിക്കുള്ള പ്രണയം മനസിലാക്കിയ റിഷിയുടെ അമ്മ അതിഥിക്കും ഇരുവരുടേയും ബന്ധത്തോട് യോജിപ്പായിരുന്നു. പലവിധ കാരണങ്ങളാൽ റിഷി ചെറുപ്പം മുതൽ വളർത്തമ്മയായ റാണിക്ക് ഒപ്പമാണ് കഴിയുന്നത്. അതിഥിയെകാൾ അടുപ്പവും സ്നേഹവും അതുകൊണ്ട് തന്നെ റിഷിക്ക് റാണിയമ്മയോട് ആയിരുന്നു. എന്നാൽ മകനോടുള്ള സ്നേഹമെന്നതിൽ അപ്പുറം റാണിയമ്മ സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി റിഷി ഉപയോ​ഗിക്കുകയാണ്.

  Also Read: 'സിദ്ധാർഥിന്റെ ജീവിതത്തിൽ വീണ്ടും കയറിപറ്റാൻ സുമിത്രയ്ക്കെതിരെ കരുക്കൾ നീക്കി വേദിക'

  സൂര്യയോടുള്ള റിഷിയുടെ പ്രണയം മനസിലാക്കിയിട്ടും റാണിയമ്മ മിത്രയെ കൊണ്ട് റിഷിയെ വിവാഹം ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങളാണ് റാണിയമ്മ നടത്തുന്നത്. റിഷിയുമായി മിത്രയുടെ വിവാഹം നടത്തുന്നതിന് സൂര്യയെ പൂർണമായും ലോകത്തിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങളും റാണിയമ്മയും അവരുടെ ​ഗുണ്ടകളും ചേർന്ന് നടപ്പിലാക്കിയിരുന്നു. അങ്ങനെ റാണിയമ്മ ഒരുക്കിയ കെണിയിൽ നിന്ന് സൂര്യയെ രക്ഷിച്ചെടുത്ത് അതിഥി ടീച്ചറുടെ പഴയ തറവാടായ ആലഞ്ചേരിയിലേക്ക് രക്ഷപ്പെട്ട് എത്തിയതായിരുന്നു റിഷി. അവിടെ കുറേനാളുകളായി ശത്രുക്കളെ ഭയന്ന് ഒളിവിൽ കഴിയുകയാണ് റിഷിയും സൂര്യയും.

  അവിടെ താമസം തുടങ്ങിയ ശേഷമാണ് പെറ്റമ്മയായ അതിഥിക്ക് തന്നോടുള്ള് സ്നേഹവും വാത്സല്യവും റിഷി മനസിലാക്കിയത്. ആലഞ്ചേരിയിൽ റിഷിയെ കാത്ത് നിരവധി അപകടങ്ങൾ കാത്തിരിപ്പുണ്ടായിരുന്നു. അതിൽ ഒന്നായിരുന്നു അതിഥിയുടെ തറവാടും സ്വത്തുക്കളും കൈക്കലാക്കാൻ നടക്കുന്ന ജ​ഗന്നാഥൻ. അതിഥിക്ക് പിന്തുണയുമായി മകനായ റിഷി ഉണ്ടെന്നറിഞ്ഞതോടെ റിഷിയേയും കുടുംബത്തേക്കും ഒരുമിച്ച് ഇല്ലാതാക്കി സ്വത്തുവകകൾ കൈക്കലാക്കാനുള്ള ശ്രമമാണ് ജ​ഗന്നാഥൻ നടത്തുന്നത്. കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത എപ്പിസോഡിൽ ജ​ഗന്നാഥനും റിഷിയും വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും റിഷി പരസ്യമായി ജ​ഗന്നാഥനെ പരസ്യമായി വെല്ലുവിളിക്കുന്ന രം​ഗങ്ങളുമുണ്ടായിരുന്നു.

  ലോകമെമ്പാടും വമ്പൻ റിലീസുമായി Marakkar: Arabikadalinte Simham

  ഇപ്പോൾ പുറത്തിറങ്ങിയ പ്രമോ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. ഇതുവരെ സ്വന്തം അമ്മയായ അതിഥിയെക്കാൾ റാണിയമ്മയുടെ വാക്കിനാണ് വളർത്തമ്മ എന്ന രീതിയിൽ റിഷി വില നൽകിയിരുന്നത്. എന്നാൽ പുതിയ പ്രമോയിൽ കാണുന്നത് അതിഥിക്കൊപ്പം താമസിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതായും റാണിയമ്മ സമ്മതിച്ചില്ലെങ്കിൽ മാളിയേക്കൽ തറവാട്ടിൽ നിന്നും ഇറങ്ങി അതിഥിക്കൊപ്പം പോകുമെന്നും സൂര്യയോട് പറയുന്ന റിഷിയേയാണ്. റാണിയമ്മയുടെ എതിർപ്പ് തുടർന്നാൽ പഴയ കോളജ് ഉപേക്ഷിച്ച് അതിഥി തുടങ്ങാനിരിക്കുന്ന പുതിയ കോളജിലേക്ക് താനും സൂര്യയും ചേരുമെന്നും റിഷി പറയുന്നതാണ്. മകന്റെ ശക്തമായ തീരുമാനങ്ങളിൽ സന്തോഷിക്കുന്ന അതിഥിയേയും പുതിയ പ്രമോയിൽ കാണാം. അതേസമയം റിഷി തിരിച്ചെത്തുന്നതും കാത്ത് പുതിയ പദ്ധതികൾ റാണിയമ്മ ആവിഷ്കരിക്കുകയാണ്. സൂര്യയെ റിഷി വിവാഹം ചെയ്യുമെന്ന് തെറ്റിദ്ധരിപ്പിച്ച് മിത്രയുടെ കഴുത്തിൽ റിഷിയെകൊണ്ട് താലികെട്ടിക്കാനുള്ള പദ്ധതികളാണ് റാണിയമ്മ ആവിഷ്കരിക്കുന്നത്. അതേസമയം സ്വത്തുക്കൾ അതിഥിയിൽ നിന്നും ഏത് വിധേനയും കൈക്കലാക്കുന്നതിന് റിഷിയേയും അതിഥിയേയും ഇല്ലാതാക്കാനുള്ള പദ്ധതികളാണ് ജ​ഗന്നാഥൻ ആസൂത്രണം ചെയ്യുന്നത്. വരും ദിവസങ്ങളിലെ എപ്പിസോഡുകളിൽ നിന്ന് മാത്രമെ വിജയം റിഷിക്കും അതിഥിക്കും ഒപ്പമാണോ എന്ന് തിരിച്ചറിയാൻ സാധിക്കൂ.

  Read more about: serial malayalam asianet
  English summary
  Koodevide serial promo: 'raniyamma planning to cheat rishi for mithra'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X