For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സൂര്യക്കെതിരെയുള്ള പാരകൾ ഇല്ലാതാക്കി ഋഷി, ഒപ്പം ഒരു രഹസ്യ സമ്മാനവും'; പുതിയ വഴിയിലൂടെ കൂടെവിടെ!

  |

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ആരാധകരുള്ള സീരിയലാണ് കൂടെവിടെ. സൂര്യ-ഋഷി പ്രണയം തന്നെയാണ് സീരിയലിന്റെ ഹൈലൈറ്റ്. സൂര്യ-ഋഷി ഒളിച്ചോട്ടത്തിന് ശേഷം വിരസരമായ രീതിയിലാണ് കൂടെവിടെ സഞ്ചരിച്ചിരുന്നത്. ഇത് ആരാധകരിൽ മടുപ്പ് ഉളവാക്കിയിരുന്നു. റേറ്റിങ്ങിലും പരമ്പര പിന്നിലേക്കായിരുന്നു. പ്രേക്ഷകരുടെ നിരന്തരമായ കമന്റുകൾ മൂലം കൂടെവിടെ വീണ്ടും മനോഹരമായ എപ്പിസോഡുകളുമായി തിരിച്ചെത്തിയിരിക്കുകയാണ്.

  Also Read: 'പത്ത് വർഷമാകുന്നു... നി‍ന്റെ ഓർമകൾ എനിക്ക് നിധിയാണ്....', ഏകമകളുടെ ഓർമയിൽ പ്രിയ ​ഗായിക!

  ഋഷി, സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്. ബംഗാളി പരമ്പരയായ മോഹോറിന്റെ റീമേക്കായ പരമ്പര ആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് സ്‌ക്രീനിലെത്തിക്കുന്നത്. സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് പരിചിതനായ ബിപിൻ ജോസാണ് സീരിയലിലെ നായകനായ ഋഷിയായി വേഷമിട്ടിരിക്കുന്നത്. പരമ്പരയിലെ നായികാ കഥാപാത്രത്തെ അൻഷിത അഞ്ജിയാണ് അവതരിപ്പിക്കുന്നത്. കബനി എന്ന പരമ്പരയിലൂടെ ജനങ്ങളുടെ മനസ് കീഴടക്കിയ താരമാണ് അൻഷിത.

  Also Read: 'കേൾക്കുന്തോറും ഇമ്പം കൂടുന്നു....'; മലയാളികൾ അഡിക്റ്റായ 2021ലെ പാട്ടുകൾ...

  അജ്ഞാത വാസത്തിന് ശേഷം തിരികെ ഋഷിയും സൂര്യയും നാട്ടിലെത്തിയപ്പോൾ ഋഷിയെ സൂര്യയിൽ‌ നിന്നും പിരിക്കാനുള്ള ശ്രമങ്ങളാണ് റാണിയമ്മയും മിത്രപയും ചേർന്ന് നടത്തുന്നത്. അതിന്റെ ആദ്യ ​ഘട്ടമെന്നോണം ഋഷിയുമായി വീണ്ടും പഴയ ചങ്ങാത്തം മിത്ര സ്ഥാപിച്ചെടുത്തിരിക്കുകയാണ്. താൻ ഋഷി-സൂര്യ പ്രണയത്തിന് പിന്തുണ നൽകുന്നുണ്ട് എന്ന് ഋഷിയേയും സൂര്യയേയും വിശ്വസിപ്പിക്കാനുള്ള ശ്രമവും മിത്ര നടത്തുന്നുണ്ട്. ഇപ്പോൾ സൂര്യയെ കോളജിലും ഋഷിയുടെ മുമ്പിലും നാണം കെടുത്തിക്കുക എന്ന ലക്ഷ്യമാണ് മിത്രയ്ക്ക്. അതിന്റെ ഭാ​ഗമായി പരീക്ഷയിൽ തോൽപ്പിക്കുന്ന പഠിപ്പിക്കാത്ത പാഠഭാ​ഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് സൂര്യയ്ക്ക് മിത്ര നൽകിയത്.

  എന്നാൽ സൂര്യ മോശമില്ലാത്ത രീതിയിൽ പരീക്ഷയെഴുതി. മിത്രയുടെ കുബുദ്ധികൾ മനസിലാക്കി തന്നെയാണ് സൂര്യയും പ്രവർത്തിക്കുന്നത്. വരുന്ന ആഴ്ചകളിൽ കൂടുതൽ ആകാംഷ നിറക്കുന്ന എപ്പിസോഡുകളാണ് വരാനിരിക്കുന്നത് എന്ന സൂചന നൽകി പുതിയ പ്രമോ ഇപ്പോൾ കൂടെവിടെയുടെ ആരാധകർ പുറത്തുവിട്ടിരിക്കുകയാണ്. ക്യാമ്പസിനുള്ളിലെ സൂര്യയുടേയും ഋഷിയുടേയും മനോഹര പ്രണയ നിമിഷങ്ങളുമെല്ലാം പുതിയ പ്രമോയിൽ‌ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സൂര്യയുടെ സഹോദരൻ സൂര്യയ്ക്ക് ലഭിച്ച ​ഗോൾഡ് മെഡൽ സ്വർണ കടയിൽ വിറ്റിരുന്നു. എന്നാൽ മാളിയേക്കലിലെ ആളുകളെ പരിചയമുള്ളവരായിരുന്നു കടയിൽ ഉണ്ടായിരുന്നത് എന്നത് കൊണ്ട് നഷ്ടപ്പെട്ട് പോകാതെ സൂര്യയ്ക്കായി ഋഷി അത് തിരികെ വാങ്ങിയിരുന്നു.

  ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam

  പുതിയ പ്രമോയിൽ സൂര്യയ്ക്ക് സമ്മാനമായി ഒരു ഫോൺ ഋഷി സമ്മാനിക്കുന്നതും ഋഷിക്കും അമ്മ അതിഥിക്കും ഒപ്പം നിന്ന് സൂര്യ സെൽഫി പകർത്തുന്നതും പുതിയ പ്രമോയിൽ കാണാം. കൂടാതെ അതിഥിയെ തേടി ജ​ഗന്നാഥനും എത്തിയിട്ടുണ്ട്. വഴിയിൽ തടഞ്ഞ് നിർത്തി അതിഥിയെ ജ​ഗന്നാഥൻ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിലും അതിഥി അതൊന്നും കാര്യമാക്കുന്നില്ല. വരും ദിവസങ്ങളിൽ ഋഷിയും ജ​ഗന്നാഥനും തമ്മിലുള്ള യുദ്ധങ്ങൾക്കും കൂടെവിടെ പ്രേക്ഷകർക്ക് സാക്ഷിയാകാം. ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന പുതിയ എപ്പിസോഡുകൾക്കും പുതിയ പ്രമോയ്ക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്. 'പ്രണയത്തിന്റെ നിറക്കൂട്ടുമായിട്ടുള്ള ഈ പരമ്പര കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു, ഇപ്പോഴാണ് പരമ്പര പഴയ ട്രാക്കിലേക്ക് എത്തിയത്' തുടങ്ങിയ കമന്റുകളാണ് പുതിയ പ്രമോയ്ക്ക് ലഭിക്കുന്നത്. ഒന്ന് ഒത്തുപിടിച്ചാൽ റേറ്റിങ് ചാർട്ടിൽ മുന്നിൽ കയറാൻ കൂടെവിടെ പരമ്പരയ്ക്ക് സാധിക്കുമെന്നും ആരാധകർ കമന്റായി കുറിച്ചു. ഏഷ്യാനെറ്റിലെ പരമ്പരയായ സാന്ത്വനത്തിലെ ശിവൻ-അഞ്ജലി കോമ്പോ പോലെ തന്നെ വലിയ സ്വീകാര്യത ഋഷി-സൂര്യ കോമ്പോയ്ക്കും ഉണ്ട്.

  Read more about: asianet serial malayalam
  English summary
  koodevide serial promo: rishi gifted a phone to soorya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X