For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അതിഥിയെ ചേർത്ത് പിടിച്ച് റിഷി', വനവാസം അവസാനപ്പിച്ചുള്ള റിഷിയുടെ യാത്ര മരണത്തിലേക്കോ?

  |

  കുറച്ച് ആഴ്ചകളായി വിമർശനം നേരിടുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ. കഥാനായകൻ റിഷിയും നായിക സൂര്യയും റാണിയമ്മയുടെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട് ഇത്രയും നാൾ ഒളിച്ച് താമസിക്കുകയായിരുന്നു. റിഷിയുടെ അമ്മ അതിഥിക്ക് മാത്രമാണ് ഇരുവരും എവിടെയാണ് ഉള്ളത് എന്ന് അറിയാമായിരുന്നത്. ഒളിച്ച് താമസിക്കാനായി ഇരുവരും എത്തിയത് അതിഥിയുടെ തറവാടായ ആലഞ്ചേരിയിലേക്കാണ്. സൂര്യയോട് തുറന്ന് പറയാതെ റിഷി മനസിൽ ഒളിപ്പിച്ചിരുന്ന സ്നേഹം തുറന്ന് പറഞ്ഞതും ഈ വനവാസ കാലത്താണ്. നാടും വീടും വിട്ട് ശത്രുക്കളെ ഭയന്ന് താമസിക്കുന്ന റിഷിയേയും സൂര്യയേയും കാണാൻ റിഷിയുടെ അമ്മ അതിഥി എത്തിയിരുന്നു.

  Also Read: 'അയാൾ എനിക്ക് ഒരു ഭീഷണിയാണ്', പ്രിയദർശന് പേടിയുണ്ടായിരുന്ന സംവിധായകനെ കുറിച്ച് മണിയൻപിള്ള രാജു!

  വളർത്തമ്മയുടെ കീഴിൽ വളർന്നുവന്ന റിഷിക്ക് പെറ്റമ്മയായ അതിഥിയുടെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് അറിയുമായിരുന്നില്ല. അത് റിഷി തിരിച്ചറിഞ്ഞതും ആലഞ്ചേരിയിൽ താമസിക്കാൻ തുടങ്ങിയ ശേഷമാണ്. മകനെ ഒരിക്കലും തിരിച്ച് കിട്ടില്ലെന്നും അവൻ അമ്മയെന്ന് വിളിക്കുന്നത് കേൾക്കാൻ സാധിക്കില്ലെന്നും കരുതിയിരുന്ന അതിഥിക്ക് പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ് ഇപ്പോൾ പരമ്പരയിൽ സംഭവിക്കുന്നത്. അമ്മയ്ക്ക് തന്നോടുള്ള സ്നേഹം എത്ര മാത്രമാണെന്ന് റിഷി മനസിലാക്കുന്ന നിരവധി സന്ദർഭങ്ങളും ഉണ്ടായി.

  Also Read: 'ഭർത്താവ് എവിടെ... കുഞ്ഞിന്റെ അച്ഛനെന്തിയെ?', കഥയിറക്കേണ്ട മറുപടിയുണ്ടെന്ന് നവ്യ നായരുടെ ആരാധകർ!

  ജ​ഗന്നാഥനെന്ന ക്രിമിനലിന്റെ കൈയ്യിൽ നിന്ന് അമ്മയായ അതിഥിക്ക് അവകാശപ്പെട്ട സ്വത്തുക്കൾ സംരക്ഷിക്കാൻ റിഷി നടത്തുന്ന ശ്രമങ്ങളാണ് പുതിയ പ്രമോയിൽ കാണുന്നത്. തങ്ങളുടെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ എന്ത് അവകാശമാണ് റിഷിക്കുള്ളത് എന്ന് ജഗന്നാഥൻ ചോദിക്കുമ്പോൾ തന്റെ അമ്മയെ സംരക്ഷിക്കാനുള്ള കടമ തന്റെതാണെന്നും അതിഥി തന്റെ ടീച്ചർ മാത്രമല്ല അമ്മ കൂടിയാണെന്ന് റിഷി പറയുന്നതും പുതിയ പ്രമോയിൽ കാണാം. സ്ഥലം അളക്കാനെത്തിയ ജ​ഗന്നാഥനെ റിഷി കൈയ്യേറ്റം ചെയ്യുന്നതും പുതിയ പ്രമോയിലുണ്ട്. അതേസമയം റിഷിയേയും സൂര്യയേയും കൂട്ടി അതിഥി തിരികെ നാട്ടിലേക്ക് മടങ്ങുന്നതായും പുതിയ പ്രമോയിലുണ്ട്.

  മൂവരുടേയും പോക്ക് എന്തോ വലിയ അപകടത്തിലേക്കാണ് എന്ന സൂചനയും പുതിയ പ്രമോ നൽകുന്നുണ്ട്. ഒരു കാർ അപകടം നടക്കുന്നതിന്റെ ദൃശ്യങ്ങളും പുതിയതായി പുറത്തിറങ്ങിയ പ്രമോയിലുണ്ട്. ആരൊരുക്കുന്ന കെണിയിലാണ് അതിഥിയും റിഷിയും സൂര്യയും വീഴാൻ പോകുന്നത് എന്ന് കാത്തിരുന്ന് കാണാം. ആവേശഭരതിമായ പുതിയ കഥാ മുഹൂർത്തങ്ങളെ കൈയ്യടികളോടെയാണ് സീരിയൽ ആരാധകരും വരവേറ്റിരിക്കുന്നത്. പൈങ്കിളി പ്രണയം മാത്രമായി സീരിയൽ അധപതിക്കുന്നുവെന്ന തരത്തിൽ ആരാധകരിൽ നിന്നും വലിയ രീതിയിൽ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉദ്യോ​ഗഭരിതമായ മുഹൂർത്തങ്ങൾ അടങ്ങിയ പുതിയ പ്രമോ ആരാധകർക്കായി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam

  അടുത്തിടെ സീരിയലിലെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളുടെ വസ്ത്ര ധാരണ രീതിയും മേക്കപ്പും കഥാപാത്രത്തിന് യോജിച്ചതല്ലെന്നും സീരിയലിന്റെ നിലവാര തകർച്ചയ്ക്ക് നടിമാരുടെ വസ്ത്രധാരണം കാരണമാകുന്നുണ്ട് എന്ന തരത്തിലും വിമർശനം ഉയർന്നിരുന്നു. വിമർശനങ്ങൾക്കെതിരെ കൂടെവിടെ സീരിയൽ ആരാധകരെ മേക്കപ്പ് ഉള്ളതും മേക്കപ്പ് ഇല്ലാത്തതുമായ ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്ത് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അൻഷിത, മാൻവി എന്നീ നടിമാർ ട്രോളിയതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ആരാധകരുടെ പിന്തുണയില്ലെങ്കിൽ ഒരു സീരിയലിനും നിലനിൽപ്പ് ഇല്ലെന്ന് മനസിലാക്കണമെന്നും ആരാധകരെ ആക്ഷേപിക്കുന്നതും പരിഹസിക്കുന്നതരത്തിലുള്ളതുമായ നടിമാരുടെ പെരുമാറ്റം വളരെയേറെ സങ്കടം വരുത്തുന്നതാണെന്നും ആരാധകർ കുറിച്ചു. നടിമാരുടെ പെരുമാറ്റം മൂലം സീരിയലിനോടുള്ള ഇഷ്ടം പോലും നഷ്ടപ്പെട്ടുനെന്നും ചില ആരാധകർ സോഷ്യൽമീഡിയയിൽ കുറിച്ചു. സീരിയയിലെ നായികയായ സൂര്യയെന്ന കഥാപാത്രത്തെയാണ് അൻഷിത അവതരിപ്പിക്കുന്നത്. മിത്ര എന്ന നെ​ഗറ്റീവ് കഥാപാത്രമാണ് നടി മാൻവി അവതരിപ്പിക്കുന്നത്.

  Read more about: serial malayalam asianet
  English summary
  koodevide serial promo: rishi revealed his relation with adithi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X