For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സീരിയൽ കാണുന്നത് ഫാഷൻ ഷോ കാണാനല്ല', ഇനിയെങ്കിലും മാറ്റി പിടിക്കൂവെന്ന് 'കൂടെവിടെ'യുടെ ആരാധകർ

  |

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയുകളിൽ വലിയ സ്വീകാര്യത ലഭിച്ച സീരിയലുകളിൽ ഒന്നായിരുന്നു കൂടെവിടെ. സൂര്യയെന്ന പെൺകുട്ടിയെ ചുറ്റി പറ്റിയാണ് സീരിയൽ സഞ്ചരിച്ചിരുന്നത്. അമ്മ-മകൻ സ്നേഹം, ക്യമ്പസ് പ്രണയം തുടങ്ങി ജനപ്രിയമായ ചേരുവകൾ ചേർത്തായിരുന്നു കൂടെവിടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്. സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ കോളജ് വിദ്യാർഥിനി സൂര്യ കൈമളും അധ്യാപകനായ റിഷികേശ് ആദിത്യനുമാണ്. താഴെക്കിടയിൽ കിടന്നിട്ടും നിശ്ചയദാർഡ്യം ഒന്നുകൊണ്ട് മാത്രം മുകളിലേക്ക് ഉയരുകയും ഉന്നത വിദ്യാഭാസ്യം നേടാൻ പരിശ്രമിക്കുകയും ചെയ്യുന്ന നന്നായി പഠിക്കുന്ന സൂര്യയും അവളെ വേണ്ടവിധം പ്രോത്സാഹിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന അധ്യാപകരുമെല്ലാം സീരിയലിനെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചിരുന്നു.

  Also Read: 'എ‌പ്പോഴും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നവളായിരുന്നു, ഞങ്ങൾക്ക് സംഭവിക്കേണ്ട ദുരന്തം അവൾ ഏറ്റുവാങ്ങി'

  കുടുംബവിളക്ക്, സാന്ത്വനം എന്നീ സീരിയലുകൾക്ക് ശേഷം ഏറ്റവും കൂടുതൽ ജനപ്രീതിയും കൂടെവിടെയ്ക്ക് ആയിരുന്നു. കുറച്ച് നാളായി സീരിയലിന്റെ കഥാ​ഗതിയിൽ പുതിയ മാറ്റങ്ങൾ വരുത്തിയാണ് സംപ്രേഷണം ചെയ്യുന്നത്. ഇഷ്ടമല്ലാത്ത വിവാഹത്തിന് സമ്മതം മൂളി ഇരിക്കുമ്പോഴാണ് സൂര്യയെ അപായപ്പെടുത്താൻ റാണിയമ്മയുടെ ​ഗുണ്ടകൾ ശ്രമിച്ചത്. ഇതോടെ സൂര്യയോട് പ്രണയം കൊണ്ടുനടന്നിരുന്ന റിഷി സൂര്യയെ രക്ഷിക്കാൻ പുറപ്പെട്ടു. ശേഷം ശത്രുക്കളിൽ നിന്ന് രക്ഷപ്പെട്ട് ഇരുവരും പിന്നീട് പോയത് റിഷിയുടെ അമ്മയായ അതിദിയുടെ നാട്ടിലേക്കായിരുന്നു. അവിടെ അതിദിയുടെ തറവാട്ടിലാണ് ഇപ്പോൾ സൂര്യയും റിഷിയും ശത്രുക്കളുടെ കണ്ണിൽപ്പെടാതെ കഴിയുന്നത്.

  Also Read: 'ആ സീൻ എടുക്കുന്നതുവരെ ഉറക്കമില്ല, പക്ഷെ ഒറ്റ ടേക്കിൽ ഓക്കെ ആയി, തിയേറ്ററിൽ ചിരിപ്പൂരമായിരുന്നു!'

  ഒരിടയ്ക്ക് റേറ്റിങ് ചാർട്ടിൽ മുൻനിരയിലേക്ക് എത്തിയ സീരിയൽ ഇപ്പോൾ‍ വീണ്ടും കൂപ്പുകുത്തിയിരിക്കുകയാണ്. ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന കഥയോട് ആരാധകർക്ക് മടുപ്പ് തോന്നിയതാണ് സീരിയലിന്റെ സ്വീകാര്യതയെ ബാധിച്ചത്. സൂര്യ കൈമകൾ, റിഷികേശ് ആദിത്യൻ എന്നീ കഥാപാത്രങ്ങളെയല്ല... സൂര്യയായി അഭിനയിക്കുന്ന അൻഷിത, റിഷിയായി അഭിനയിക്കുന്ന ബിപിൻ ജോസ് എന്നിവരെയാണ് സീരിയലിൽ കാണുന്നത് എന്നാണ് ആരാധകർ വിമർശിക്കുന്നത്. ശത്രുക്കളെ ഭയന്ന് മറ്റൊരു നാട്ടിൽ ഒളിവിൽ താമസിക്കുന്നവരെ പോലെയല്ല സൂര്യ, റിഷി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും ആരാധകർ കുറിച്ചു. സീരിയലിന്റേതായി പുറത്തിറങ്ങിയ പുതിയ പ്രോമകളിൽ അതൃപ്തി പ്രകടിപ്പിച്ചാണ് സീരിയൽ പ്രേക്ഷകർ അഭിപ്രായങ്ങൾ എഴുതിയിരിക്കുന്നത്.

  തമിഴിലും തെലുങ്കിലും സംപ്രേഷണം ചെയ്യുന്ന പതിപ്പുകൾ കണ്ടശേഷം മാത്രം എപ്പിസോഡുകൾ ചെയ്യാനും ആരാധകർ അണിയറപ്രവർത്തകരോട് നിർദേശിക്കുന്നുണ്ട്. കഥയെക്കാൾ കഥാപാത്രങ്ങളുടെ മോഡേൺ വസ്ത്രധാരണത്തിനാണ് അണിയറപ്രവർത്തകർ പ്രാധാന്യം കൊടുക്കുന്നതെന്നാണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന എപ്പിസോഡുകളിൽ നിന്നും മനസിലാകുന്നതെന്നും ആരാധകർ കമന്റായി കുറിച്ചു. റിഷിയേയും സൂര്യയേയും തിരികെ നാട്ടിലെത്തിച്ച് പഴയ കഥാ​ഗതി തിരികെ തരണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. നാട്ടിൽ നിന്നും ഒളിച്ചോടി റിഷിയുടെ അമ്മയുടെ തറവാട്ടിലാണ് റിഷിയും സൂര്യയും ഇപ്പോൾ താമസിക്കുന്നത്. റിഷിക്കെതിരെ കരുക്കൾ നീക്കുന്ന സൂര്യയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന റിഷിയുടെ വളർത്തമ്മയായ റാണിയമ്മയ്ക്ക് ഇരുവരും എവിടെയാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. അതേസമയം പുതിയ സ്ഥലത്തും റിഷിക്ക് ശത്രുക്കളുണ്ട്. അതിദിയുടെ കൈയ്യിൽ നിന്നും സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്ന ജ​ഗന്നാഥൻ എന്ന ​ഗുണ്ടയിൽ നിന്നും അമ്മയേയും പാരമ്പര്യ സ്വത്തിനേയും സംരക്ഷിക്കാനാണ് ഇപ്പോൾ റിഷി ശ്രമിക്കുന്നത്.

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam

  ചെറുപ്പത്തിൽ പല കാരണങ്ങൾ മകനെ മറ്റൊരു സ്ത്രീയുടെ കൈകളിൽ ഏൽപ്പിച്ചാണ് അതിദി റിഷിയെ വളർത്തിയത്. അന്ന് അമ്മയുടെ സ്നേഹം നിഷേധിക്കപ്പെട്ടതിന്റെ അമർഷം റിഷിക്ക് ഉണ്ടായിരുന്നുവെങ്കിലും അമ്മയുടെ നാട്ടിലെത്തി പഴയ കാര്യങ്ങൾ മനസിലാക്കി തുടങ്ങിയതോടെ വീണ്ടും അമ്മയെ സ്നേഹിക്കാനും സംരക്ഷിക്കാനും റിഷി തയ്യാറെടുക്കുകയാണ്. ഈ വർഷം ജനുവരിയാണ് സീരിയലിന്റെ സംപ്രേഷണം ആരംഭിച്ചത്. തുടക്കത്തിൽ നടൻ കൃഷ്ണ കുമാർ അടക്കമുള്ളവർ സീരിയലിന്റെ ഭാ​ഗമായിരുന്നു. പിന്നീട് പലവിധ കാരണങ്ങളാൽ കൃഷ്ണകുമാർ സീരിയലിൽ നിന്ന് പിന്മാറി.

  Read more about: asianet malayalam serial
  English summary
  koodevide serial promo; serial viewers criticized characters dressing style
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X