For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts
    Read more about: serial

    കൂടുതൽ സുന്ദരിയായി കുടുംബവിളക്കിലെ പഴയ ശീതൾ, ഭർത്താവിനോടൊപ്പമുള്ള ചിത്രം പുറത്ത്

    |

    കുടുംബവിളക്ക് എന്ന പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടി ആയിരിന്നു പാർവതി വിജയ്. സീരിയലിൽ നിന്ന് മാറിയിട്ടും ഇന്നും പാർവതി ശീതൾ എന്ന പേരിലാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. മിനി സ്‌ക്രീൻ താരം മൃദുല വിജയുടെ സഹോദരിയാണ് പാർവതി.

    parvathy

    കുടുംബവിളക്കിൽ അഭിനയിക്കവെയാണ് പാർവതി വിവാഹിതയാകുന്നത്. സീരിയലിലെ ക്യാമറമാൻ ക്യാമറാമാൻ ആയിരുന്ന അരുണിനെയായിരുന്നു വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം അഭിനയത്തിൽ മാറി നിൽക്കുകയാണ് നടി. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ നടി തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

    ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് പാർവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഭർത്താവ് അരുണിനൊപ്പമുളള ചിത്രമാണ് നടി പങ്കുവെച്ചത്. വലിയ കൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രത്തിന് മുൻപിൽ നിന്നുള്ള ചിത്രമായിരുന്നു അത്. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. പാർവതി കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.കേരള സാരിയായിരുന്നു വേഷം.

    ചിത്രം പുറത്തു വന്നതിന് പിന്നാലെ നടി അമ്മയാകാൻ പോകുകയാണോ എന്ന ചോദ്യവും ചിലർ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ഇല്ല എന്നായിരുന്നു ഭർത്താവ് അരുൺ നൽകിയ മറുപടി. മുൻപും ഇതേ സംശയം പ്രേക്ഷകർ പങ്ക് വച്ചിരുന്നു. . വിവാഹം കഴിഞ്ഞു ഒരു വര്ഷം ആകാൻ പോകുമ്പോൾ ചേച്ചി മൃദുല വിവാഹത്തിന് തയ്യാറെടുക്കുകയാണ്. നടൻ യുവ കൃഷ്ണയാണ് മൃദുലയുടെ വരൻ. വീട്ടുകാർ പറഞ്ഞ് ഉറപ്പിച്ച വിവാഹമാണിത്. അടുത്തിടെയായിരുന്നു വിവാഹ നിശ്ചയം. അറു മാസത്തിന് ശേഷമായിരിക്കും വിവാഹം.

    English summary
    Kudumbavilakku Actress Parvathy Vijay Shares New Pic with Husband Arun,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X