For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീരയെ എവിടേയും കാണത്തത് ഇതുകൊണ്ട്; മരുമകള്‍ക്കൊപ്പം എത്തി സുമിത്രയുടെ മറുപടി

  |

  ജനപ്രീയ പരമ്പരയാണ് കുടുംബവിളക്ക്. സംപ്രേക്ഷണം തുടങ്ങിയത് മുതല്‍ റേറ്റിംഗുകളില്‍ മുന്നിലെത്തിയ കുടുംബവിളക്ക് ഇപ്പോഴും ആ കുതിപ്പ് തുടരുകയാണ്. സുമിത്രിയുടെ കഥ പ്രേക്ഷകര്‍ നെഞ്ചേറ്റുകയായിരുന്നു. മീരാ വാസുദേവാണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സിനിമകളിലൂടെ മലയാളികള്‍ക്ക് ്പരിചിതയായ മീര വാസുദേവ് ആദ്യമായി അഭിനയിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്.

  നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍

  പരമ്പരയിലെ മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നവരാണ്. താരങ്ങളുടെ വിശേഷങ്ങള്‍ തേടിയെത്താറുള്ള ആരാധകരെ അവരാരും നിരാശരാക്കാറില്ല. എന്നാല്‍ മീര വാസുദേവ് മാത്രം സോഷ്യല്‍ മീഡിയയില്‍ ആക്ടിവല്ല. മാത്രവുമല്ല മറ്റ് താരങ്ങള്‍ ഒരുമിച്ച് സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും എത്താറുണ്ട്. എന്നാല്‍ അപ്പോഴൊന്നും ആ കൂട്ടത്തില്‍ മീരയെ കാണാന്‍ സാധിച്ചെന്ന് വരില്ല.

  എന്നാല്‍ ഇപ്പോഴിതാ എന്തുകൊണ്ടാണ് മീര വാസുദേവ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാത്തതെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. പരമ്പരയില്‍ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആതിര മാധവാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ കുടുംബവിളക്കിലെ ഓണാഘോഷം കാണിച്ചു തരികയായിരുന്നു താരം. പിന്നാലെ മീരയും ആതിരയുടെ കൂടെ വീഡിയോയില്‍ പങ്കെടുക്കാനായി എത്തുകയായിരുന്നു. ആതിരയുടെ വാക്കുകളിലേക്ക്.

  എല്ലാവരും എന്നോട് എപ്പോഴും ചോദിക്കുന്നതാണ് മീര ചേച്ചി എവിടെ എന്ന്. മീര ചേച്ചി ഇവിടെ തന്നെയുണ്ട്. മീര ചേപ്പി എപ്പോള്‍ വന്നാലും കൂടെ മകനുമുണ്ടാകും. മോന്റെ കാര്യങ്ങളും ഷൂട്ടിന്റെ കാര്യങ്ങളുമൊക്കെ ഒരുമിച്ച് ബാലന്‍സ് ചെയ്യേണ്ടത് കൊണ്ടാണ് നമ്മുടെ കൂടെ അധിക സമയം വരാത്തതെന്നാണ് ആതിര പറയുന്നത്. കുടുംബവിളക്കില്‍ സുമിത്രയുടെ മരുമകളായാണ് ആതിര അഭിനയിക്കുന്നത്. സുമിത്രയെ ഒരുപാട് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മരുമകളാണ് അനന്യ.

  അതേസമയം മോന്‍ എപ്പോഴും ആതിരയുടേയും മറ്റുള്ളവരുടേയും കൂടെയുണ്ടാകുമെന്ന് മീര വാസുദേവ് പറയുന്നുണ്ട്. അതെ അവന്‍ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന് മീരയും സമ്മതിക്കുന്നു. പിന്നാലെ മീര വാസുദേവേിനോട് തന്നെക്കുറിച്ച് പറയാനായി ആതിര ആവശ്യപ്പെടുകയായിരുന്നു. ഓണ്‍ സ്‌ക്രീനിലെ മരുമകളെക്കുറിച്ച് സുമിത്രയ്ക്ക് പറയാനുള്ളത് നല്ല കാര്യങ്ങള്‍ മാത്രമായിരുന്നു.

  എന്നെ ഇതിന്റെ ഭാഗ്യമാക്കിയതിന് നന്ദി ആതിര. ഇതിലേക്ക് ആതിര എന്നെ വിളിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അവള്‍ നാണിച്ച് വിളിക്കാതെ പോകുമെന്നാണ് കരുതിയത്. ആതിര വളരെ ലൈവ്‌ലിയായ, ബബ്ലിയും വൈബ്രറ്റുമായ പെണ്‍കുട്ടിയാണെന്നാണ് ഞാന്‍ മനസിലാക്കിയത്. സെറ്റിലേക്ക് ഒരുപാട് നിറങ്ങള്‍ കൊണ്ടു വരുന്നൊരു വ്യക്തിയാണ്. ഒരു ചിരിയുണ്ട്. ആ ചിരി സെറ്റിനെയാകെ പിടിച്ചു കുലുക്കുന്നതാണ്. കോളിംഗ് ബെല്‍ പോലെയുള്ള ചിരിയാണെന്നും മീര പറയുന്നു.

  Also Read: മാധുരിയുടെ പിന്നാലെ നടന്ന് ചെവിയില്‍ പ്രണയം പറഞ്ഞ സഞ്ജയ് ദത്ത്; പ്രണയം പുറത്തായപ്പോള്‍ മാപ്പും

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  ആ ചിരിയും ബബ്ലിനെസുമൊക്കെയാണ് ആതിരയുടെ പ്രത്യേകത. ആള്‍ ഭയങ്കര ഫ്രണ്ട്‌ലിയാണ്. ഏതൊരു ഏജ് ഗ്രൂപ്പിനൊപ്പവും ചേരും. നല്ല അവതാരകയാണ്. നല്ല വ്യക്തിത്വമുണ്ട്. നല്ല നടിയുമാണ്. ഇവളെ ആദ്യമായി സ്‌ക്രീനില്‍ കണ്ടപ്പോള്‍ ശ്രീദേവിയുടെ ഛായ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഞാനത് നേരിട്ട് പറയുകയും ചെയ്തിരുന്നു. നന്നായി അധ്വാനിക്കുന്ന ആളാണ്. ഒരുപാട് ഉയരങ്ങളിലെത്തുമെന്നുറപ്പാണ്. എല്ലാ വിധി ആശംസകളും നേരുന്നുവെന്നും മീര കൂട്ടിച്ചേര്‍ക്കുന്നു. ദിസ് മേഡ് മൈ ഡേ എന്നു പറഞ്ഞാണ് ആതിര തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

  Read more about: meera vasudev
  English summary
  Kudumbavilakku: Athira Madhav Opens Up Why Sumithra Aka Meera Vasudev Not Active
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X