For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ കാണാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് ആ സീരിയലില്‍ നിന്ന് ഒഴിവാക്കി; വെളിപ്പെടുത്തലുമായി കുടുംബവിളക്കിലെ ശീതൾ

  |

  കുടുംബവിളക്ക് സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി പ്രദര്‍ശനം തുടരുകയാണ്. ടിആര്‍പി റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് തുടരുകയാണ് പരമ്പര. കുടുംബ വിളക്കിലെ ഓരോ താരങ്ങളും മലയാളികള്‍ക്ക് സുപരിചിതരാണ്. പരമ്പരയിലെ ശീതളായിട്ടെത്തി നിരവധി ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് അമൃത നായര്‍.

  ബിക്കിനിയിൽ അതീവ സുന്ദരിയായി നടി സാക്ഷി മാലിക്, പുത്തൻ ഫോട്ടോസ് കാണാം

  സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള അമൃതയുടെ പോസ്റ്റുകളും തരംഗമാണ്. ഇപ്പോഴിതാ ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി അമൃതും അമ്മയും ഒരുമിച്ച് വന്നിരിക്കുകയാണ്. സീരിയലിലെ തുടക്ക കാലത്തെ കുറിച്ചും തന്റെ മറ്റ് വിശേഷങ്ങളൊക്കെ അമൃത തുറന്ന് പറയുകയാണിപ്പോള്‍.

  ദിലീപിന്റെ കുബേരന്‍ എന്ന ചിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു എംജി ശ്രീകുമാര്‍ അമൃതയോട് ചോദിച്ചത്. ഒപ്പം അമ്മ അമ്പിളിയും ഉണ്ടായിരുന്നു. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ഡോറ ബുജിയുടെ ഡയലോഗ് അമൃതയെ കൊണ്ട് എംജി പറയിപ്പിച്ചിരുന്നു. അമൃതയുടെ വീട്ടിലെ പെറ്റ്‌സിനെ കുറിച്ചടക്കം എംജി ചോദിച്ചതോടെ നടി ഞെട്ടിയിരുന്നു.

  സീരിയലില്‍ ഒരു ദിവസം തന്നെ നാലും അഞ്ചും ഡ്രസ് മാറ്റണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഓരോ ഷെഡ്യൂള്‍ കഴിയുമ്പോഴും പുതിയ ഡ്രസ് തന്നെ വേണം. അതെന്റെ കൈയില്‍ ഇല്ലായിരുന്നു. ആ ഒരു സാഹചര്യത്തില്‍ വസ്ത്രത്തിന്റെ കാര്യം ഒരു ബുദ്ധിമുട്ട് ആയിരുന്നു. അന്ന് സുഹൃത്തുക്കളൊക്കെയാണ് സഹായിച്ചത്. അമ്മയ്ക്ക് തിരുവനന്തപുരത്ത് ഒരു ഷോപ്പുണ്ടായിരുന്നു. അമ്മയാണ് എനിക്കുള്ള വസ്ത്രം ഉണ്ടാക്കി തരുന്നത്. ഷൂട്ടിങ്ങിന് പോവുമ്പോള്‍ അമ്മ എന്റെ കൂടെ വരുന്നത് കൊണ്ട് രണ്ടും കൂടി മുന്നോട്ട് കൊണ്ട് പോകാന്‍ സാധിച്ചില്ല.

  അമ്മയുടെ വരുമാനത്തിലായിരുന്നു എല്ലാ ചെലവും നടത്തിയത്. തുടക്കത്തില്‍ സ്ട്രഗിള്‍ ചെയ്താണ് വന്നത്. പിന്നീട് ഇപ്പോള്‍ ഞാന്‍ തന്നെയാണ് നോക്കുന്നത്. ഇതൊന്നും ആരും പറയില്ല. ഞാനൊരു അഭിമുഖത്തില്‍ ഇതെ കുറിച്ച് പറഞ്ഞപ്പോള്‍ എന്തിനാണ് ഇതൊക്കെ പറയുന്നത്. നെഗറ്റീവ് ഇംപാക്റ്റ് വരില്ലേ എന്നാണ് ചിലര്‍ ചോദിച്ചത്. ഞാന്‍ വന്ന വഴി അതാണ്. എനിക്കത് മറച്ച് വെക്കാന്‍ തോന്നിയില്ല. സിംപതി നേടാന്‍ വേണ്ടിയല്ല പറയുന്നത്. ഇല്ലാത്ത കാര്യമല്ല പറഞ്ഞത്. അതിലെനിക്കൊരു വിഷമവുമില്ലെന്നും അമൃത പറയുന്നത്.

  ഞാന്‍ ആദ്യം ചെയ്തത് ഒരു സീരിയലാണ്. ഡോക്ടര്‍ റാം എന്നായിരുന്നു അതിന്റെ പേര്. സീരിയലില്‍ വരുന്നതിന് മുന്‍പ് സെയില്‍സ് എക്സിക്യുട്ടീവായി ജോലി ചെയ്തിട്ടുണ്ട്. ഡിഗ്രി സെക്കന്‍ഡ് ഇയറിന് ശേഷം അതായിരുന്നു എന്റെ ജോലി. ക്ലാസില്‍ പോവാതെ തേര്‍ഡ് ഇയര്‍ എഴുതിയെടുത്തു. അങ്ങനെ മൊത്തത്തില്‍ ഒരു സ്‌ട്രെഗിള്‍ ആയിരുന്നു.

  അമ്മയ്ക്ക് ജ്യോതിഷത്തില്‍ നല്ല വിശ്വാസമുണ്ട്. ആരൊക്കെ എന്ത് പറഞ്ഞാലും വിശ്വസിക്കും. അമ്മയുടെ പ്രധാന ജ്യോതിഷം യൂട്യൂബ് ആണ്. അതില്‍ വരുന്ന ഇത്തരത്തിലുള്ള വീഡിയോകളെല്ലാം അമ്മ വിശ്വസിക്കും. അത് ചെയ്യാന്‍ പാടില്ല, ഇത് ചെയ്യരുത്. എന്റെ വീടൊരു ജ്യോതിഷാലയം പോലെയാണ് എനിക്ക് തോന്നുന്നത്. രാവിലെ പ്രാര്‍ഥന തുടങ്ങും. എവിടേക്കെങ്കിലും പോവാനൊക്കെ ഇറങ്ങുമ്പോള്‍ രാഹുകാലം നോക്കാറുണ്ടെന്ന് അമൃത പറയുന്നു. മകളുടെ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വിവാഹം ഇപ്പോഴേ വേണ്ട, പ്രായം ആയില്ലെന്നായിരുന്നു അമ്മ പറഞ്ഞത്. ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു.

  എല്ലാ കാര്യങ്ങളും പറഞ്ഞ് പക്കാ ആയ ഒരു അവസരമുണ്ടായിരുന്നു. കഷ്ടപ്പെട്ട് കോസ്റ്റ്യൂം സെറ്റ് ചെയ്ത് വെച്ചിരുന്നു. രാവിലെ വണ്ടി വരുമെന്നായിരുന്നു പറഞ്ഞത്. സമയമായിട്ടും വണ്ടി വരാതിരുന്നതോടെയാണ് കണ്‍ട്രോളറെ വിളിച്ചത്. അമൃതയെ ഇതില്‍ നിന്നും മാറ്റിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് നിങ്ങള്‍ക്കൊന്ന് വിളിച്ച് പറഞ്ഞൂടായിരുന്നോ? അതിന്റെ തലേ ദിവസം വരെ അത് വേണം, ഇത് വേണമെന്നൊക്കെ പറഞ്ഞ് വിളിച്ചതാണ്. അതിന് വേണ്ടി ഒരുപാട് പൈസയും ചിലവാക്കി. അദ്ദേഹം ഒരു സോറി പറഞ്ഞ് ഫോണും വെച്ചു.

  ടൈം കളയാതെ 10 കാശുണ്ടാക്കി വീട്ടുകാർക്ക് മുട്ടായി വാങ്ങി കൊടുക്ക്

  ഇത് ചെയ്യാന്‍ വേണ്ടി ഞാന്‍ വേറൊരു പ്രൊജക്ട് ക്യാന്‍സല്‍ ചെയ്യുകയും ചെയ്തിരുന്നു. അത് ഞങ്ങള്‍ക്ക് വലിയ വിഷമമായി. അന്ന് അവര്‍ പറഞ്ഞ കാരണം അമൃത ചെറിയ കുട്ടിയാണ്, കാണാന്‍ വലിയ ഭംഗിയൊന്നുമില്ല, ഞങ്ങളുടെ ക്യാരക്ടറിന് ആപ്റ്റല്ല. അതിലെ ഏതൊക്കെയോ താരങ്ങള്‍ പറഞ്ഞത് കൊണ്ടാണ് എന്നെ മാറ്റിയത്. പിന്നീടാണ് ഞാനതിനെ കുറിച്ച് അറിഞ്ഞത്. ആ വ്യക്തികള്‍ കുടുംബവിളക്ക് കണ്ട് അവര്‍ അഭിപ്രായം മാറ്റി. അയ്യോ അന്ന് കണ്ട കുട്ടിയല്ല. അമൃത ഒരുപാട് മാറി പോയെന്നാണ് അവര്‍ പറഞ്ഞത്. കുടുംബവിളക്ക് എനിക്ക് അത്രയും മാറ്റം തന്നതായും നടി പറയുന്നു.

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku Fame Amrutha Nair Opens Up She Was Denied Role In A Popular Malayalam Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X