For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങളിപ്പോഴും വിര്‍ജിന്‍ ആണോ? ഭർത്താവിനെ കൂടി മെൻഷൻ ചെയ്ത് ചുട്ടമറുപടി കൊടുത്ത് കുടുംബവിളക്ക് താരം ആതിര

  |

  ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയല്‍. സുമിത്രയെ പോലീസ് അറസ്റ്റ് ചെയ്യുന്നതാണ് സീരിയലില്‍ നടക്കുന്നത്. അവിടെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് സുമിത്രയുടെ മൂത്തമരുമകള്‍ അനന്യയുടെ സാന്നിധ്യം ശ്രദ്ധേയമാവുകയാണ്. നടി ആതിര മാധവാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട അനന്യയായി അഭിനയിക്കുന്നത്. ഒരു ഡോക്ടറുടെ വേഷമാണെങ്കിലും അത് മനോഹരമാക്കാന്‍ ആതിരയ്ക്ക് സാധിക്കുന്നുണ്ടെന്നാണ് ആരാധകരും പറയുന്നത്.

  സായി പല്ലവി മലയാളികൾക്കെന്നും മലർ മിസ് ആണ്, ക്യൂട്ട് ലുക്കിലുള്ള നടിയുടെ പുത്തൻ ചിത്രങ്ങൾ

  ഇടയ്ക്ക് യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളും സീരിയല്‍ ലൊക്കേഷനിലെ കാര്യങ്ങളും ആതിര പുറംലോകത്ത് എത്തിക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുമായിട്ടാണ് നടി എത്തുന്നത്. ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് എ സെക്ഷനിലൂടെ നിരവധി പേരാണ് ആതിരയെ കുറിച്ച് അന്വേഷിച്ചത്. എല്ലാവര്‍ക്കും വ്യക്തമായ മറുപടിയും ആതിര നല്‍കി. ഇതിനിടെ അശ്ലീല കമന്റുമായി എത്തിയ ചിലര്‍ക്കുള്ള ശക്തമായ മറുപടിയും നടി കൊടുത്തിരിക്കുകയാണ്. വിശദമായി വായിക്കാം...

  സീരിയലിലേക്ക് വരാനുള്ള ഇന്‍സ്പിരേഷന്‍ എന്താണെന്ന് ഒരാള്‍ ചോദിച്ചിരുന്നു. ' ശരിക്കും പറഞ്ഞാല്‍ ഇത് ഇന്‍സ്പിരേഷന്‍ അല്ല. അതേ കുറിച്ച് എനിക്കും അറിയില്ല. അവതാരക ആവാനുള്ള എന്റെ പാഷന്‍ എന്നെ കൊണ്ട് വന്ന് എത്തിച്ചതാണ് ഇവിടെ. എന്നെ ഇവിടം വരെ എത്തിക്കാന്‍ സഹായിച്ച ഏക വ്യക്തി അത് നടി ധന്യ ഹമീദ് ആണെന്നും ആതിര വ്യക്തമാക്കുന്നു. സീരിയലില്‍ ആതിരയുടെ ഭര്‍ത്താവ് അനിരുദ്ധിനെ അവതരിപ്പിക്കുന്ന നടന്‍ ആനന്ദ് നാരായണനെ കുറിച്ച് രണ്ട് വാക്ക് പറയാനും ചിലര്‍ ആവശ്യപ്പെട്ടു. ആനന്ദ് കുടുംബത്തെ സ്‌നേഹിക്കുന്നൊരാളാണ്. അല്ലേ ചേച്ചി എന്ന് പറഞ്ഞ് ആനന്ദിന്റെ ഭാര്യയായ മിനിയെ കൂടി നടി മെന്‍ഷന്‍ ചെയ്തിരിക്കുകയാണ്.

  സീരിയലിനെ കുറിച്ചും മറ്റ് വിശേഷങ്ങളും ചോദിക്കുന്നതിനിടയിലാണ് നിങ്ങള്‍ ഒരു വിര്‍ജിന്‍ ആണോന്ന് ഒരാള്‍ ആതിരയോട് ചോദിക്കുന്നത്. 'ഇത് കേള്‍ക്കുമ്പോഴും ചോദിക്കുമ്പോഴും എന്ത് സുഖമാണ് കിട്ടുന്നത്. നിങ്ങളുടെ കുടുംബത്തില്‍ തന്നെ പോയി ചോദിക്കൂ. ഇത്രയും ലൈംഗിക വൈകൃതം കാണിക്കുന്നവരോട് ഞാന്‍ എങ്ങനെയുള്ള മറുപടിയാണ് കൊടുക്കേണ്ടതെന്ന് ആരാധകരോടും നടി ചോദിച്ചിരിക്കുകയാണ്. ഒപ്പം നിങ്ങളിത് കണ്ടോ എന്ന് ഭര്‍ത്താവിനെ മെന്‍ഷന്‍ ചെയ്ത് ചോദിക്കുകയാണ് ആതിര.

  കുടുംബവിളക്ക് സീരിയലിലെ ശീതളായി അഭിനയിച്ചിരുന്ന അമൃത അടുത്തിടെയാണ് പിന്മാറിയത്. പകരം പുതിയ കുട്ടി വരികയും ചെയ്തു. അമൃതയ്ക്ക് എന്താ പറ്റിയതെന്നുള്ള ചോദ്യങ്ങളും ആതിരയ്ക്ക് വന്നിരുന്നു. അമൃത സന്തോഷവതിയായും സുരക്ഷിതമായിട്ടും ഇരിക്കുന്നുണ്ട്. അധികം വൈകാതെ പുതിയ വിശേഷങ്ങള്‍ അമൃത തന്നെ നിങ്ങളെ അറിയിക്കുന്നതായിരിക്കുമെന്ന് കൂടി നടി സൂചിപ്പിച്ചു.

  ഞങ്ങൾ വാട്‌സാപ്പ് സുഹൃത്തുക്കളാണ്; എല്ലാ മെസേജിനും കൃത്യമായി പ്രതികരിക്കുന്ന മധുവിനെ കുറിച്ച് ബാലചന്ദ്ര മേനോൻ

  രുക്മിണിയമ്മയ്ക്ക് വാക്ക് നല്‍കി മോഹന്‍ലാല്‍, വീഡിയോ കാണാം l Mohanlal l Rugmini Amma

  ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യമായി ഒരാളോട് ക്രഷ് തോന്നിയത്. അന്ന് തനിക്ക് പതിനാല് വയസ് കാണുമെന്നാണ് പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് ആരാധകന് മറുപടിയായി ആതിര പറയുന്നത്. ചേച്ചിയും ഭര്‍ത്താവും ഒരു കുട്ടിയെ പറ്റി ഇപ്പോള്‍ ചിന്തിക്കുന്നുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. ഉറങ്ങി കിടക്കുന്ന ഭര്‍ത്താവിനെ കാണിച്ചുള്ള രസകരമായൊരു വീഡിയോയ്‌ക്കൊപ്പം ഈ കുട്ടിയെ നോക്കേണ്ടെ എന്ന് ചോദിച്ചാണ് അതിനുള്ള മറുപടി നടി പറഞ്ഞത്. ആദ്യമായി ഭര്‍ത്താവിനെ കണ്ടത് തന്റെ ഓഫീസില്‍ നിന്നാണ്. പക്ഷേ ആദ്യ ഇംപ്രഷന്‍ തന്നെ വളരെ മോശമായിരുന്നു. എന്നാണ് തമാശരൂപേണ ആതിര പറയുന്നത്.


  'ആരാധകര്‍ക്ക് ആഗ്രഹം നല്‍കിയിട്ട് അവരെ നിരാശരാക്കേണ്ടി വരിക എന്നത് നല്ല കാര്യമല്ല'-ദുൽഖർ സൽമാൻ

  Read more about: serial
  English summary
  Kudumbavilakku Fame Athira Madhav About Her First Crush And Reshma-Anand Narayan, Q/A Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X