For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആചാരങ്ങൾ ഇങ്ങനെയല്ലെന്ന് അറിയാം, ആരും പൊങ്കാല ഇടരുത്', അപേക്ഷയുമായി കുടുംബവിളക്ക് താരം

  |

  അവതാരകയിൽ നിന്നും സീരിയലുകളിലേക്കും മോഡലിങിലേക്കും എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആതിര മാധവ്. കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് സീരിയലിൽ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ആതിര മാധവ് ശ്രദ്ധിക്കപ്പെട്ടത്. എഞ്ചിനീയറിങ് ബിരുദധാരിയായ ആതിരയുടെ വിവാഹം 2020ൽ ആയിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ഒന്നാം വിവാഹം വാർഷികം ആതിരയും ഭർത്താവ് രാജീവും ആഘോഷിച്ചത്. ഇപ്പോൾ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്ന സന്തോഷത്തിലാണ് ആതിര മാധവും കുടുംബവും. താൻ ​ഗർഭിണിയാണെന്ന വിവരം വിവാ​ഹ വാർഷിക ആഘോഷ ചടങ്ങിനിടെയാണ് ആതിര മാധവ് പ്രേക്ഷകരുമായി പങ്കുവെച്ചത്.

  Also Read: 'പ്രേമിക്കുമ്പോൾ പുറത്തിറങ്ങുമ്പോൾ എന്താകുമെന്ന് ചിന്തിച്ചിരുന്നില്ല, വീട്ടുകാരുടെ പ്രതികരണം അത്ഭുതപ്പെടുത്തി'

  ആതീസ് ലിറ്റിൽ വേൾഡ് എന്ന യുട്യൂബ് ചാനലിലൂടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആതിര പ്രേക്ഷകരുമായും ആരാധകരുമായും പങ്കുവെക്കാറുണ്ട്. അഞ്ചാം മാസത്തിലേക്ക് കടന്ന ശേഷമാണ് ​ഗർഭിണിയാണെന്ന വിവരം താരം പുറത്തുവിട്ടത്. മനപൂർവം മറച്ചുവെച്ചതല്ലെന്നും അഞ്ചാം മാസമാകുമ്പേഴക്കുമാണ് ഇത്തരം കാര്യങ്ങൾ പറയാൻ ശരിയായുള്ള സമയം എന്ന് തീരുമാനിച്ചത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും നേരത്തെ ആതിര പറഞ്ഞിരുന്നു. ​ഗർഭിണിയായതിന്റെ അഞ്ചാം മാസത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കിട്ടുള്ള വീട്ടുകാർക്കൊപ്പമുള്ള ചടങ്ങിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ ആതിര മാധവ്.

  Also Read: 'മേക്കപ്പ് അല്ല... ഇത് നാച്വറലാണ്'; ചെറുപ്പത്തിന്റെ രഹസ്യം പുറത്തുവിട്ട് സംയുക്ത വർമ

  അഞ്ച് കൂട്ടം പലഹാരങ്ങൾ നൽകി ആതിരയുടെ ഭർത്താവിന്റെ വീട്ടുകാർ ആതിരയെ സത്കരിക്കുന്നതും ശേഷം ആ പലഹാരങ്ങളുമായി ആതിരയുടെ സ്വന്തം വീട്ടിലെത്തി മറ്റ് ബന്ധുക്കളെ ആതിര അഞ്ചാം മാസത്തിലേക്ക് കടന്നുവെന്ന സന്തോഷം പങ്കുവെക്കുകയും ചെയ്യുന്നതായിരുന്നു ചടങ്ങ്. ആതിരയും ഭർത്താവിനും വീട്ടുകാർക്കുമൊപ്പം ആതിരയുടെ വീട്ടിലേക്ക് പോയിരുന്നു. എന്നാൽ താൻ പോകാൻ പാടില്ല എന്ന് അറിയാമായിരുന്നുവെന്നും ചടങ്ങ് അങ്ങനെയല്ല നടത്തുന്നത് എന്നറിയാമായിരുന്നുവെന്നും ഒന്ന് മാറ്റിപിടിക്കാമെന്ന് കരുതിയാണ് ചടങ്ങിൽ മാറ്റങ്ങൾ വരുത്തിയതെന്നും ആതിര മാധവ് പറഞ്ഞു. ആചാരങ്ങൾ തെറ്റിച്ചുവെന്ന് പറഞ്ഞ് ആരും പൊങ്കാല ഇടയരുതെന്നും ആതിര വീഡിയോയിൽ പറഞ്ഞു.

  ലോക്ക് ഡൗൺ കാലത്ത് നടന്ന വിവാഹമായിരുന്നതിനാൽ വലിയ ആഘോഷമില്ലാതെയാണ് വിവാഹം സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ജീവിതത്തിലേക്ക് വരാനിരിക്കുന്ന കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ആതിരയിപ്പോൾ. മലയാളി പ്രേക്ഷകരുടെ ഇഷ്‍ട പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. റേറ്റിങ്ങില്‍ എപ്പോഴും മുന്നിലെത്താറുള്ള പരമ്പര സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് പറയുന്നത്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയും വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരികയും ചെയ്യുന്ന വീട്ടമ്മയാണ് സുമിത്ര. പരമ്പരയിലെ ഓരോ താരങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. പരമ്പരയില്‍ സുമിത്രയുടെ മൂത്ത മകനായ ഡോക്ടര്‍ അനിരുദ്ധിന്റെ ഭാര്യയായ ഡോക്ടർ അനന്യയെന്ന കഥാപാത്രത്തെയാണ് ആതിര അവതരിപ്പിക്കുന്നത്. ഈ സീരിയലിന്റെ ഭാ​ഗമായ ശേഷമാണ് ആതിര ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam

  ആതിര ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയതോടെ താരം കുടുംബവിളക്കിൽ നിന്ന് പിന്മാറിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പരമ്പരയിൽ ശീതളായി അഭിനയിച്ചിരുന്ന അമൃത കാണാനെത്തിയപ്പോൾ പുറത്തുവിട്ട വീഡിയോയിൽ താൻ പരമ്പരയിൽ തുടരുമെന്ന് ആതിര അറിയിച്ചെങ്കിലും നിരന്തരമായി വ്യാജ വാർത്തകൾ പ്രചരിച്ചതോടെ സത്യാവസ്ഥ എന്താണെന്ന് ആതിര തന്നെ വ്യക്തമാക്കിയിരുന്നു. കുടുംബവിളക്കിൽ നിന്ന് പിന്മാറുമ്പോൾ തീർച്ചയായും ഔദ്യോ​ഗികമായി അറിയിച്ചിട്ട് മാത്രമെ പിന്മാറുവെന്നാണ് ആതിര പറഞ്ഞത്. 'ഞാന്‍ പോയിട്ടില്ല... എല്ലാവരുടേയും കൂടെ ഇരിക്കുകയാണ്. ഞാന്‍ പോകുമ്പോള്‍ ഒഫീഷ്യലായി എല്ലാവരേയും അറിയിക്കും. അതുവരെ ദയവ് ചെയ്‍ത് ഞാന്‍ പോയി എന്ന് പറയല്ലേ. ഇത് എന്റെ അഭ്യര്‍ഥനയാണ്' എന്നാണ് ആതിര പറഞ്ഞത്.

  English summary
  Kudumbavilakku Fame Athira Madhav Celebrates Her Fifth Month Pregnancy Goes Viral And Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X