Don't Miss!
- News
'കോടതി പരാമര്‍ശം സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് കടകവിരുദ്ധം'; സിപിഎം
- Automobiles
ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki
- Finance
5,000 രൂപയിൽ നിന്ന് 30,000 കോടിയിലേക്ക് വളരുന്നത് എങ്ങനെ? നിക്ഷേപകരോട് ജുൻജുൻവാലയുടെ വാക്കുകൾ
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
മകന് ജനിച്ചതിന് ശേഷമുള്ള പുതിയ സന്തോഷം, ഭര്‍ത്താവിനോടൊപ്പം ആഘോഷമാക്കി കുടുംബവിളക്കിലെ അനന്യ
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആതിര മാധവ്. കുടുംബവിളക്ക് പരമ്പരയിലൂടെയാണ് നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. അനന്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. തുടക്കത്തില്‍ നെഗറ്റീവ് ഷെയ്ഡുളള കഥാപത്രമായിരുന്നു. എന്നാല്‍ പിന്നീട് പോസിറ്റീവായി മാറുകയായിരുന്നു. മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥപാത്രത്തിന്റെ മരുമകളാണ് അനന്യ. സുമിത്രയുടെ പ്രിയപ്പെട്ട മരുമകളായതോടെയാണ് ആതിര പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

ഇപ്പോള്‍ സീരിയലില്‍ നിന്ന് മാറിയിരിക്കുകയാണ് ആതിര. ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് സീരിയല്‍ വിട്ടത്. പറ്റുന്നത് വരെ ആതിര സീരിയലി തുടര്‍ന്നിരുന്നു. ഇപ്പോള്‍ അശ്വതിയാണ് ഡോക്ടര്‍ അനന്യയായി എത്തുന്നത്. ആതിര തന്നെയാണ് പുതിയ അനന്യയെ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തിയത്.
സീരിയലില്‍ നിന്ന് ഇടവേള എടുത്തുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ തന്റെ വിശേഷങ്ങളും സന്തോഷങ്ങളും ആതിര പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ഇന്‍സ്റ്റഗ്രാമിലും സജീവാണ്. ഭര്‍ത്താവിനും കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇത് നിമിഷനേര കൊണ്ടാണ് ഇത് വൈറലാവുന്നത്
Also Read:ദില്‍ഷയ്ക്ക് മാത്രമല്ല നവീന്റെ അമ്മയ്ക്കും സ്പെഷ്യല്‍ ദിവസമാണ്, ആശംസയുമായി ജാസ്മിന്...
ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ആതിര പങ്കുവെച്ച ഭര്‍ത്താവ് രാജീവിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രമാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പിറന്നാള്‍ ആഘോഷിച്ചത്. മകന് ജനിച്ചതിന് ശേഷമുള്ള രാജീവിന്റെ ആദ്യത്തെ പിറന്നാളായിരുന്നു. ഹാപ്പി ബെര്‍ത്ത് ഡേ മൈ ലവ് എന്ന് കുറിച്ച് കൊണ്ടാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ആതിരയുടേയും രാജീവിന്റേയും പ്രണയ വിവാഹമാണ്. നീണ്ട നാളെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2020 ല്‍ വിവാഹിതാരവുന്നത്. ബാംഗ്ലൂര്‍ വണ്‍ പ്ലസ് കമ്പനിയിലാണ് ജോലി ചെയ്യുകയാണ് രാജീവ്.
വളരെ അവിചാരിതമായിട്ടാണ് ആതിര കുടുംബവിളക്കില്‍ എത്തുന്നത്. അഭിനയം മനസില്‍ ഉണ്ടായിരുന്നെങ്കിലും സീരിയല്‍ വേണ്ടെന്ന് ആദ്യമേ വിചാരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കുടുംബവിളക്കില്‍ നിന്ന് ആദ്യമെത്തിയ ഓഫര്‍ നിരസിച്ചു. എന്നാല്‍ രണ്ടാമതും അവസരം നടിയെ തേടി എത്തുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്താണ് ആതിര സീരിയലിന്റെ ഭാഗമാവുന്നത്. ആദ്യം അനന്യയെ അവതരിപ്പിച്ച താരം സീരിയലില്‍ നിന്ന് മാറിയതോടെയാണ് നടി അനന്യയാവുന്നത്. സീരിയലില്‍ നിന്ന് മാറിയെങ്കിലും ഇന്നും കുടുംബവിളക്കിലെ പേരിലാണ് ഇന്നും ആതിരയെ അറിയപ്പെടുന്നത്.