For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ച് വര്‍ഷത്തെ പ്രണയം; ആദ്യമേ വീട്ടില്‍ പറഞ്ഞിരുന്നു, ഭര്‍ത്താവിനെ കുറിച്ച് കുടുംബവിളക്ക് താരം ആതിര

  |

  മലയാളത്തിലെ ഹിറ്റ് ടെലിവിഷന്‍ സീരിയലായ കുടുംബവിളക്കിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് ആതിര മാധവ്. സുമിത്രയുടെ മൂത്തമരുമകളും അനിരുദ്ധിന്റെ ഭാര്യയും ഡോക്ടറുമായ അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര അവതരിപ്പിക്കുന്നത്. കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ആതിര കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയായത്. ലോക്ഡൗണ്‍ കാലത്തെ വിവാഹമായതിനാല്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നുള്ളു.

  ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ആതിരയും ഭര്‍ത്താവ് രാജീവും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തിനോട് അനുബന്ധിച്ച് തന്റെ പ്രണയത്തെ കുറിച്ച് ആതിര തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും ഈ കഥകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് താരദമ്പതിമാര്‍. ഏറ്റവും പുതിയതായി ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ആതിര. പകുതിയില്‍ ഭര്‍ത്താവായ രാജീവും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

  അഞ്ച് വര്‍ഷം പ്രണയിച്ചതിന് ശേഷം എന്ത് മാറ്റമാണ് ഉണ്ടായതെന്ന് എംജി ഇരുവരോടും ചോദിച്ചു. കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആവുന്നതേയുള്ളു. ഭയങ്കര മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കുറച്ച് കൂടി അടുത്ത് അറിയാന്‍ സാധിച്ചു. നന്നായി ആസ്വദിക്കുകയാണിപ്പോള്‍. കൊറോണ കാരണം യാത്രകള്‍ കാര്യമായി നടത്താന്‍ സാധിച്ചില്ല. കൊവിഡ് കാലത്തെ കല്യാണം ആയത് കൊണ്ട് തന്റെ ചേച്ചിയ്ക്ക് വരാന്‍ സാധിച്ചില്ലെന്ന വിഷമം കൂടി ആതിര പങ്കുവെച്ചു. നാല് സഹോദരിമാരാണ് തനിക്കുള്ളത്. അതിലൊരാള്‍ കാനഡയിലാണ്. ആ ചേച്ചിയ്ക്ക് കല്യാണത്തിന് വരാന്‍ പറ്റിയില്ല. ആ വിഷമം ഇപ്പോഴും തനിക്കുണ്ട്.

  അതേ സമയം തന്റെ വീട്ടില്‍ ഏക മകനാണ് താനെന്ന് രാജീവും വെളിപ്പെടുത്തുന്നു. വീട്ടില്‍ പാചകത്തിന്റെ കാര്യമെല്ലാം ആതിര തന്നെയാണ്. സ്ഥിരമായി ഉണ്ടാക്കി തരുന്നെന്ന് പറയാന്‍ പറ്റില്ല. പക്ഷേ ഉണ്ടാക്കുന്നതെല്ലാം വളരെ രുചികരമായ ഭക്ഷണമായിരിക്കുമെന്ന് രാജീവ് പറയുന്നു. എന്നാല്‍ ആതിര രാവിലെ എഴുന്നേറ്റ് വരുന്ന സമയം കണക്കാക്കി എന്ത് ഭക്ഷണമാണ് ഉണ്ടാക്കുന്നതെന്ന ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് താരങ്ങള്‍ നല്‍കിയത്. ഈ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുകയാണ്.

  ആതിര അഭിനയ ജീവിതത്തിലേക്ക് എത്തിയെങ്കിലും ഭര്‍ത്താവ് രാജീവ് മേനോന്‍ ഒരു എന്‍ജീനിയറാണ്. അഞ്ച് വര്‍ഷത്തോളം പ്രണയിച്ചതിന് ശേഷമആണ് ഇരുവരും വിവാഹതിരാവുന്നത്. ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്യാന്‍ എത്തിയപ്പോഴാണ് രണ്ടാളും ആദ്യമായി കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തിയതോടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. തന്റെ തീരുമാനങ്ങള്‍ക്കെല്ലാം പിന്തുണ നല്‍കി കുടുംബം കൂടെ നില്‍ക്കാറുണ്ടെന്ന് ആതിര മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്.

  തന്റേത് രജിസ്റ്റര്‍ വിവാഹമായിരുന്നു, മകന്റെ പ്രണയത്തിന് എല്ലാവര്‍ക്കും സമ്മതായിരുന്നു, നെടുമുടി വേണു

  തന്റെ വീട്ടില്‍ വന്ന് രാജീവ് സംസാരിച്ച് എല്ലാം ശരിയായതിന് ശേഷമാണ് പ്രണയിക്കാന്‍ തുടങ്ങിയതെന്നാണ് ആതിര നേരത്തെ പറഞ്ഞിട്ടുള്ളത്. താന്‍ ജോലി അവസാനിപ്പിച്ച സമയത്ത് നല്ല ബാക്കപ്പ് സപ്പോര്‍ട്ട് കിട്ടിയത് രാജീവില്‍ നിന്നുമായിരുന്നു. എന്‍ജിനീയര്‍ ആണെങ്കിലും ഭര്‍ത്താവൊരു സിനിമാപ്രേമിയാണ്. അതുകൊണ്ട് തന്നെ തനിക്ക് അഭിനയത്തോടുള്ള ഇഷ്ടത്തെ പുള്ളി എല്ലായിപ്പോഴും സപ്പോര്‍ട്ട് ചെയ്ത് കൊണ്ടേ ഇരിക്കും. നിലവില്‍ കുടുംബവിളക്കിലെ കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്തിരിക്കുകയാണ് നടി.


  താലി അണിഞ്ഞ് സുന്ദരിയായി നടി അമൃത നായര്‍; കുടുംബവിളക്കിലെ പഴയ ശീതള്‍ വിവാഹിതായയോ എന്ന ചോദ്യവുമായി ആരാധകരും

  മോഹൻലാലിനെ കുറിച്ചുള്ള അമീർഖാന്റെ സംശയം തീർത്ത് പ്രിയദർശൻ

  വീഡിയോ കാണാം

  Read more about: actress serial നടി
  English summary
  Kudumbavilakku Fame Athira Madhav Opens Up Her Love Story In MG Sreekumar Show Parayam Nedam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X