For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബവിളക്ക് കണ്ടിട്ട് ഭാര്യ ചോദിച്ചത്, സുമിത്രയെ ഇഷ്ടപ്പെടാത്തതിന്റെ കാരണം പറഞ്ഞ് കെകെ മേനോന്‍

  |

  കുടുംബവിളക്ക് എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കൃഷ്ണകുമാര്‍ മേനോന്‍. നേരത്തെ അഭിനയരംഗത്ത് സജീവമായിരുന്നെങ്കിലും സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തിലൂടെയാണ് നടന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് സ്വന്തം പേരിലെക്കാളും സിദ്ധു എന്നാണ് അറിയപ്പെടുന്നത്. അത്രത്തോളം പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സീരിയലില്‍ അല്‍പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെങ്കിലും ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന ഒരാളാണ് കൃഷ്ണകുമാർ മേനോന്‍.

  Also Read:ബിഗ് ബോസുമായി ബന്ധപ്പെട്ടവരോട് സംസാരിച്ചിരുന്നു, ജാസ്മിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് കാമുകി മോണിക്ക

  തുടക്കത്തില്‍ നെഗറ്റീവ് കഥാപാത്രമായിരുന്നു സിദ്ധാര്‍ത്ഥിന്റേത്. എന്നാല്‍ പിന്നീട് നല്ല മനുഷ്യനായി മാറി. സിദ്ധാര്‍ത്ഥിന്റെ മാറ്റം കുടുംബവിളക്ക് പരമ്പരയെ മറ്റൊരു തലത്തില്‍ കൊണ്ട് എത്തിച്ചു. റേറ്റിംഗില്‍ അല്‍പം കാലിടറിയ സമയത്തായിരുന്നു സിദ്ധുവിന്റെ മാറ്റം. ഇത് സീരിയലിന്റെ റേറ്റിംഗ് ഉയര്‍ത്തിയിരുന്നു. ഇപ്പോഴും റേറ്റിംഗില്‍ മികച്ച സ്ഥാനം നേടി സീരിയല്‍ മുന്നോട്ട് പോവുകയാണ്. സുമിത്രയെ പോലെ തന്നെ സിദ്ധാര്‍ത്ഥിനും കൈനിറയെ ആരാധകരുണ്ട്.

  Also Read: നയന്‍താരയും വിഘ്‌നേഷ് ശിവനും വേര്‍പിരിയും; ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ല...

  കുടുംബവിളക്ക് മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുമ്പോഴും കെ കെ ചെയ്യുന്ന സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രം ഇന്നും ഒരു ചോദ്യചിഹ്നമായി തന്നെ നില്‍ക്കുകയാണ്. സത്യത്തില്‍ സിദ്ധാര്‍ത്ഥ് കുടുംബവിളക്കിലെ നായകനാണോ വില്ലനാണോ എന്നതിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ഇതില്‍ ഏറ്റവും രസകരം ഈ കഥാപാത്രത്തിന് ജീവന്‍ നല്‍കുന്ന കെകെ മേനോന് പോലും അറിയില്ല എന്നതാണ്. അത് പ്രേക്ഷകര്‍ക്ക് വിട്ടു കൊടുത്തിരിക്കുകയാണ് താരം. ബിഹൈന്‍ഡ് ഹുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  തുടക്കത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നിട്ട് കൂടിയും സുമിത്രയെ പോലെ തന്നെ കെ കെനിറയെ ആരാധകര്‍ സിദ്ധുവിനും ഉണ്ടായിരുന്നു. നല്ല ഭാര്യയായ സുമിത്രയെ വിട്ടിട്ട് വേദികയെ തേടിപ്പോയപ്പോഴും സിദ്ധാര്‍ത്ഥ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. വേദികയുടെ കള്ളത്തരം മനസ്സിലാക്കി സിദ്ധു തിരികെ ഭാര്യയുടെ അടുത്തേയ്ക്ക്എത്തണമെന്നായിരുന്നു ആഗ്രഹം. വളരെ വൈകിയാണെങ്കിലും സിദ്ധാര്‍ത്ഥിന്റെ മാറ്റം പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. സാധാരണ പരമ്പരകളില്‍ അധികം സംഭവിക്കാത്തതാണിത്. ഇപ്പോഴിതാ തനിക്ക് ലഭിക്ക് ലഭിച്ച ജനപിന്തുണയെ കുറിച്ച് പറയുകയാണ് കെകെ മേനോന്‍. ബിഹൈന്‍ഡ്ഹുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

  പ്രേക്ഷകരുടെ സ്വീകാര്യത ദൈവദീനമായിട്ടാണ് കെകെ കാണുന്നത്. കാരണം 'എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാണ് സുമിത്രയുടേത്. ആ ഒരു ക്യാരക്ടറിനെ വെറുപ്പിക്കുകയും ദ്രോഹിക്കുകയും ചെയ്ത ആളാണ് സിദ്ധാര്‍ത്ഥ്. പുറത്തിറങ്ങുമ്പോള്‍ ആളുകളൊക്കെ സിദ്ധുവിനെ രൂക്ഷമായി വിമര്‍ശിക്കാറുണ്ട്. അതേസമയം തന്നെ തന്റെ പ്രകടനത്തെ കുറിച്ച് നല്ല അഭിപ്രായവും പറയാറുണ്ട്. നന്നായി ചെയ്തുവെന്നാണ് പല അമ്മമാരും പറയുന്നത്. അത് തന്റെ ക്യാരക്ടര്‍ സ്വീകരിച്ചത് കൊണ്ടാണ്';കെകെ പറഞ്ഞു

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  വീട്ടുകാരുടെ പ്രതികരണത്തെ കുറിച്ചും നടന്‍
  അഭിമുഖത്തില്‍ പറയുന്നു. 'തുടക്കത്തില്‍ സീരിയല്‍ കണ്ടിട്ട് ഭാര്യയ്ക്ക് ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. 'ഇതെന്താ ഇങ്ങനെ' എന്നെക്കെ ചോദിച്ചിരുന്നു. പിന്നീട് സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെ സ്വീകരിക്കുമായിരുന്നു. സുമിത്രയെ വഴക്കു പറയുന്ന സീന്‍ കാണുമ്പോള്‍ മക്കളും വല്ലാത്തൊരു ഭാവത്തില്‍ നോക്കും. എന്നാല്‍ ഇതൊക്കെ അഭിനയത്തിന്റെ ഭഗമാണെന്ന് അവര്‍ക്ക് അറിയാം'; താരം കൂട്ടിച്ചേര്‍ത്തു.

  കോപ്പറേറ്റ് രംഗത്തെ ജോലി വിട്ടിട്ടാണ് താരം അഭിനയത്തില്‍ എത്തുന്നത്. ഭാര്യയും മക്കളും പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. കുടുംബവിളക്കിനോടൊപ്പം തമിഴില്‍ വാനമ്പാടിയുടെ രണ്ടാം ഭാഗത്തിലും കെകെ അഭിനയിക്കുന്നുണ്ട്.

  English summary
  Kudumbavilakku Serial Fame Krishna Kumar Menon Opens Up About His Wife Reaction About His Serial character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X