For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയമുണ്ടോ, സോള്‍മേറ്റ് ആരാണ്? കുടുംബവിളക്കിലെ സഞ്ജനയുടെ മറുപടി

  |

  മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ആരംഭിച്ച പരമ്പര ഇപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. കുടുംബവിളക്കിലെ താരങ്ങളെല്ലാം ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. മൂന്നുറിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് സീരിയല്‍ സംപ്രേക്ഷണം തുടരുന്നത്‌. തന്മാത്ര താരം മീരാ വാസുദേവ് കേന്ദ്രകഥാപാത്രമായി എത്തുന്ന പരമ്പരയില്‍ കെകെ മേനോന്‍, ശരണ്യ ആനന്ദ്, നൂബിന്‍ ജോണി, രേഷ്മ എസ് നായര്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്

  ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം

  കുടുംബവിളക്കിലെ സഞ്ജന എന്ന കഥാപാത്രം അവതരിപ്പിച്ചാണ് നടി രേഷ്മ എസ് നായര്‍ എല്ലാവരുടെയും പ്രിയങ്കരിയായത്. അടുത്തിടെയാണ് കുടുംബവിളക്കില്‍ പ്രതീഷുമായുളള സഞ്ജനയുടെ വിവാഹം കഴിഞ്ഞത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടജോഡികളാണ് ഇപ്പോള്‍ പരമ്പരയിലെ സഞ്ജനയും പ്രതീഷും.

  കുടുംബവിളക്കിലൂടെ നിരവധി ആരാധകരെ രേഷ്മ എസ് നായര്‍ക്ക് ലഭിച്ചിരുന്നു. അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് നടി. രേഷ്മയുടെതായി വരാറുളള എറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കുടുംബവിളക്കില്‍ എത്തുംമുന്‍പ് ടിക്ക് ടോക്ക് വീഡിയോകള്‍ ചെയ്ത് ശ്രദ്ധേയ ആയിരുന്നു രേഷ്മ. കുടുംബവിളക്കിലെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി കണ്ട് യഥാര്‍ത്ഥ ജീവിതത്തിലും സഞ്ജനയും പ്രതീഷും പ്രണയത്തിലാണോ എന്ന് ചോദിച്ചവര്‍ ഏറെയാണ്. എന്നാല്‍ ഇല്ല എന്ന മറുപടിയാണ് മുന്‍പ് രേഷ്മ പറഞ്ഞത്.

  അതേസമയം ഇന്‍സ്റ്റഗ്രാമില്‍ ചോദ്യോത്തര വേളയുമായി എത്തിയിരുന്നു രേഷ്മ എസ് നായര്‍. ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഇന്‍സ്റ്റയിലൂടെ മറുപടിയുമായി കുടുംബവിളക്ക് താരം എത്തി. സഞ്ജന എന്ന കഥാപാത്രത്തിന് രേഷ്മയുടെ റിയല്‍ ലൈഫുമായി എന്തെങ്കിലും സാമ്യങ്ങളുണ്ടോ എന്നാണ് ഒരാള്‍ക്ക് അറിയേണ്ടത്. ഇതിന് മറുപടിയായി ഒരുപാട് ഉണ്ട് എന്ന് നടി പറഞ്ഞു. രേഷ്മ കമ്മിറ്റഡ് ആണോ എന്നാണ് മറ്റൊരാള്‍ ചോദിച്ചത്.

  ഇതിന് അല്ല എന്നുളള മറുപടിയാണ് നടി നല്‍കിയത്. രേഷ്മയുടെ സോള്‍മേറ്റ് ആരാണെന്നുളള ചോദ്യവുമായി മറ്റൊരാളും എത്തി. ഇതിന് മറുപടിയായി ഇതുവരെ അങ്ങനെ ഒരാള്‍ വന്നിട്ടില്ല എന്നാണ് നടി കുറിച്ചത്. സഞ്ജനയും രേഷ്മയും തമ്മിലുളള വ്യത്യാസങ്ങളാണ് മറ്റൊരാള്‍ ചോദിച്ചത്. സഞ്ജനയും രേഷ്മയും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഒന്നും ഇല്ലെന്ന് നടി പറയുന്നു. രേഷ്മ കുറച്ചുകൂടെ സ്‌ട്രോങ്ങും ബോള്‍ഡുമാണ്, അത്രേ ഉളളൂ എന്നാണ് ചോദ്യത്തിന് മറുപടിയായി കുടുംബവിളക്ക് താരം പറഞ്ഞത്.

  തരംഗമായ സിനിമയുടെ പേര് ആദ്യം കേട്ടപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞത്, സൂപ്പര്‍ഹിറ്റ് ചിത്രത്തെ കുറിച്ച് വിഎം വിനു

  2020 ജനുവരി 27നാണ് കുടുംബവിളക്ക് എഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ചത്. തുടക്കം മുതല്‍ മികച്ച റേറ്റിംഗോടെയാണ് കുടുംബവിളക്ക് മുന്നേറിയത്. പരമ്പരയില്‍ നിന്ന് അഭിനേതാക്കളുടെ പിന്മാറ്റം പലതവണ നടന്നിട്ടുണ്ട്. കുടുംബവിളക്കില്‍ ശീതളായി അഭിനയിച്ച അമൃത എസ് നായര്‍ അടുത്തിടെ പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് സീരിയലില്‍ നിന്നും പിന്മാറിയതെന്നാണ് നടി അറിയിച്ചത്.

  സൂപ്പര്‍ഹിറ്റ് സിനിമയില്‍ ഇന്നസെന്റിനായി തീരുമാനിച്ച വേഷം, മറ്റൊരു താരം ചെയ്തതിനെ കുറിച്ച് രാജസേനന്‍

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  അഭിനയം നിര്‍ത്തി, കല്യാണമാണ്, ഒഴിവാക്കിയതാണ് എന്നിങ്ങനെയുളള അഭ്യൂഹങ്ങളെല്ലാം നിഷേധിച്ചാണ് അമൃത യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയത്.
  ബംഗാളി സീരിയലായ ശ്രീമോയിയുടെ റീമേക്കായാണ് കുടുംബവിളക്ക് മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. മറ്റ് ഭാഷകളിലും പരമ്പരയ്ക്ക് റീമേക്ക് പതിപ്പുകള്‍ വന്നിട്ടുണ്ട്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെ കഥ പറഞ്ഞുപോകുന്ന പരമ്പരയാണ് കുടുംബവിളക്ക്. ജനപ്രിയ സീരിയലിന്റെ എപ്പിസോഡുകള്‍ എഷ്യാനെറ്റിന് പുറമെ ഹോട്ട്‌സ്റ്റാറിലും എത്താറുണ്ട്.

  Read more about: serial actress
  English summary
  Kudumbavilakku Fame Reshma S Nair Opens Up Her Relationship Status And Soulmate
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X