For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയെ ചതിക്കുന്ന ഭർത്താവ്, ഇനിയൊരു അവിഹിതം കൂടി സഹിക്കാൻ വയ്യ; കുടുംബവിളക്ക് കണ്ട് പ്രേക്ഷകരുടെ അഭിപ്രായം

  |

  സുമിത്രയെ കള്ളക്കേസില്‍ കുടുക്കി ലോക്കപ്പിലേക്ക് എത്തിച്ചിരിക്കുകയാണ് വേദിക. മരുമകളെ പോലീസ് കൊണ്ട് പോവുന്നത് കണ്ട് ശിവദാസമേനോന്‍ കുഴഞ്ഞ് വീഴുകയും ചെയ്തു. അങ്ങനെ പ്രേക്ഷകര്‍ പോലും പ്രതീക്ഷിക്കാത്ത കഥകളാണ് കുടുംബവിളക്കില്‍ നടന്ന് കൊണ്ടിരിക്കുന്നത്. അധികം വൈകാതെ സുമിത്ര നിരപരാധിയാണെന്നും വേദികയുണ്ടാക്കിയ കള്ളക്കേസ് അവര്‍ക്ക് തന്നെ പണി കൊടുക്കുമെന്നും പ്രൊമോ വീഡിയോയിലൂടെ സൂചിപ്പിച്ചിരുന്നു. സുമിത്രയെ എത്രയും പെട്ടെന്ന് പുറത്തിറക്കണമെന്ന ആവശ്യം ഉയര്‍ന്ന് വരികയാണ്.

  എന്നാല്‍ സീരിയലിലെ മറ്റൊരു അവിഹിതം തീരെ സഹിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ആരാധകര്‍. ഡോക്ടറായ അനിരുദ്ധും സീനിയര്‍ ഡോക്ടറായ ഇന്ദ്രജയും തമ്മിലുള്ള അടുപ്പമാണത്. ഇരുവരും ഒരുമിച്ച് മെഡിക്കല്‍ ക്യാംപിലേക്ക് പോയത് മുതല്‍ മറ്റൊരു അവിഹിതത്തിന് സാധ്യത തെളിഞ്ഞ് വരികയാണ്. അനിരുദ്ധിനെ മദ്യം കൊടുത്ത് മയക്കി കുറച്ച് ഫോട്ടോസ് എടുത്ത് ഭീഷണിപ്പെടുത്തുകയാണ് ഇന്ദ്രജ. ഏറ്റവുമൊടുവില്‍ ഈ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന ഭീഷണിയില്‍ സിനിമ കാണാന്‍ വരെ അനിരുദ്ധിന് പോവേണ്ടി വന്നു.

  തിരിച്ച് ഹോസ്പിറ്റലിലേക്ക് വരുന്ന സമയത്ത് അവിടെ പ്രതീഷും അനിരുദ്ധിന്റെ ഭാര്യ അനന്യയുമൊക്കെയുണ്ട്. എന്നാല്‍ ഇന്ദ്രജ അധികാരം കാണിക്കാന്‍ തുടങ്ങിയതോടെ പ്രതീഷുമായി വാക്കേറ്റത്തിലേക്ക് എത്തുകയാണ്. അനന്യയെ പോലും അനിരുദ്ധ് സംസാരം കൊണ്ട് നിയന്ത്രിച്ചതോട് കൂടി പ്രതീഷിന്റെ ഉള്ളിലും സംശയത്തിന്റെ തിരി തെളിഞ്ഞു. ഇന്ദ്രജയുടെ സംസാരവും ചിരിയുമൊക്കെ മറ്റൊരു വേദികയെ പോലെയാണ് തനിക്ക് തോന്നുന്നെന്നതായിരുന്നു പ്രതീഷ് സൂചിപ്പിച്ചത്. ഇത് അനന്യയ്ക്കുള്ളിലും വേദന നല്‍കിയതായി പ്രൊമോ വീഡിയോയില്‍ കാണിക്കുന്നു.

  ഓരോ ദിവസം കഴിയുംതോറും അനിരുദ്ധ്, ഇന്ദ്രജ മാഡത്തിന്റെ വലയില്‍ പെട്ടു പോകുവാണ്. ഫോട്ടോ കാണിച്ച് തന്നെ ഭീഷണിപ്പെടുത്തുന്നത് അനിരുദ്ധ് ചോദ്യം ചെയ്താല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു. പക്ഷേ അതിന് ശ്രമിക്കാത്തതാണ് സഹിക്കാന്‍ പറ്റാത്തതെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. കുടുംബവിളക്കില്‍ തന്നെ ഒരു അവിഹിതം ഇപ്പോള്‍ കഴിഞ്ഞു പോയതല്ലേ ഒള്ളു. അപ്പോഴേക്കും അടുത്ത അവിഹിതം കൊണ്ട് വന്ന് ഇങ്ങനെ വെറുപ്പിക്കരുതേ എന്നാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്.

  ഇനിയൊരു അവിഹിതം കൂടി വന്നാല്‍ സീരിയല്‍ നശിച്ച് പോവുകയേയുള്ളു. അനിരുദ്ധന്റെ രഹസ്യ ഇടപാടുകളും അവിഹിതത്തെ കുറിച്ചും സിദ്ധാര്‍ഥ് അറിയണം. എന്നിട്ട് സിദ്ധു വേണം മകനെ ഉപദേശിച്ചു നന്നാക്കാന്‍. സുമിത്രയെ ഉപേക്ഷിച്ച് വേദികയുടെ കൂടെ പോയതിന് ശേഷം താന്‍ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ സിദ്ധാര്‍ഥ് അനിരുദ്ധിനെ മനസിലാക്കി എടുക്കുന്നതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. അതുവരെ ഈ സീന്‍ കാണിക്കുകയാണെങ്കില്‍ റേറ്റിങ്ങില്‍ താഴേക്ക് തന്നെ പോവേണ്ടി വരുമെന്നാണ് പ്രേക്ഷകരുടെ മുന്നറിയിപ്പ്.

  ഭാവനയുടെ ഭര്‍ത്താവായി അഭിനയിച്ചു, സീരിയലിലെ പെണ്‍വേഷം ഒരിക്കലും മറക്കാന്‍ പറ്റില്ലെന്ന് നടന്‍ അരുണ്‍ രാഘവൻ

  Mohanlal to sing a song for Shane nigam movie

  അതേ സമയം വേദികയുടെ കള്ളക്കളി ഉടനെ പുറത്ത് വരുമെന്ന സൂചന കൂടിയുണ്ട്. സഞ്ജനയുടെ പിതാവായ രാമകൃഷ്ണന്റെ പേരിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഈ പ്രാവശ്യം രാമകൃഷ്ണനും സത്യങ്ങള്‍ അറിയുമ്പോള്‍ വേദികയെ പഞ്ഞിക്കിടാന്‍ സാധ്യതയുണ്ട്. മിക്കവാറും രാമകൃഷ്ണന്റെ കൈ കൊണ്ടു തീരാന്‍ ആയിരിക്കും വേദികയുടെ വിധി. ഒപ്പം ഉണ്ടായിരുന്ന എല്ലാ അധികാരങ്ങളും നഷ്ടപ്പെട്ട് സിദ്ധാര്‍ഥിന്റെ ദയ പോലും കിട്ടാതെ വേദിക ഒറ്റപ്പെടുക തന്നെ ചെയ്യുമെന്നും ചിലര്‍ പറയുന്നു.


  സ്വന്തമായി കാർ ഓടിച്ച് പോയപ്പോഴാണ് അപകടമുണ്ടായതെന്ന് പേളി; അന്ന് ഫ്രണ്ട്‌സ് തിരിഞ്ഞ് നോക്കിയില്ലെന്നും താരം

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku New Promo: Netizens Lash Out The Team For Illogic Content
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X