For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീണ്ട കാലത്തെ പ്രണയമായിരുന്നു, എന്നാൽ പിന്നീട് വേർപിരിഞ്ഞു, വെളിപ്പെടുത്തി കുടുംബവിളക്കിലെ ഇന്ദ്രജ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിംഗിൽ ആദ്യ സ്ഥാനം നേടി സീരിയൽ മുന്നേറുകയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ മീര വാസുദേവ്, കൃഷ്ണകുമാർ മേനോൻ, നൂപിൻ, ശരണ്യ, ആതിര മാധവൻ, അമൃത ഗണേശ്, ആനന്ദ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. പോസിറ്റീവ് കഥാപാത്രങ്ങൾക്ക് മാത്രമല്ല നെഗറ്റീവ് റോൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

  പുതിയ സന്തോഷം പങ്കുവെച്ച് വൈക്കം വിജയലക്ഷ്മി, സുഖത്തിലും ദുഃഖത്തിലും കൂടെ നിന്ന എല്ലാവർക്കും നന്ദി

  കുടുംബവിളക്ക് പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ആനന്ദ് നാരയണനും അമൃത ഗണേശും. യഥാർത്ഥ പേരിനെക്കാളും താരങ്ങളെ കഥപാത്രങ്ങളുടെ പേരായ അനിരുദ്ധ്, ഇന്ദ്രജ എന്നിങ്ങനെയാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. അമൃത ഗണേശ് ആണ് ഇന്ദ്രജയായി എത്തുന്നത്. എന്നാൽ റിയൽ ലൈഫിൽ അമൃത സീരിയലിൽ കാണുന്നത് പോലെയല്ല. ഇപ്പോഴിത യഥാർത്ഥ അമൃതയെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ് ആനന്ദ് നാരായണൻ. നടന്റെ യൂട്യൂബ് ചാനലിലൂടെയാണ് അമൃതയെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്.

  മുതിർന്ന നടൻ തന്നെ ചീത്ത വിളിച്ചു, സെറ്റില്‍ ആദ്യമായി കരഞ്ഞ സംഭവത്തെ കുറിച്ച് മണിയൻ പിളള രാജു

  തുടക്കത്തിൽ നടി ഷഹ്നു ആണ് ഡോക്ടർ ഇന്ദ്രജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നൽ പിന്നീട് നടി ഈ സീരിയലിൽ നിന്ന് മാറിയതോടൊയണ് പകരക്കാരിയായി അമൃത എത്തുന്നത്. തുടക്കത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ഡോക്ടർ ഇന്ദ്രജയായി അമൃതയെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരുന്നു. തിങ്കൾ കലമാനിലൂടെയാണ് നടി മിനിസ്ക്രീനിൽ എത്തുന്നത്.

  ഡോക്ടർ ഇന്ദ്രജയുമായി തനിക്ക് യാതൊരു വിധ ബന്ധവും ഇല്ലെന്നാണ് അമൃത പറയുന്നത്. ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെയാണ് സീരിയൽ വിശേഷവും സ്വകാര്യ വിശേഷവും പങ്കുവെച്ചത്. കാസർഗോഡ് സ്വദേശിയാണ് അമൃത. അമ്മയും അച്ഛനും മാത്രമാണുള്ളത്. 'തിങ്കൾകലമാൻ' എന്ന സീരിയൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് കുടുംബവിളക്കിൽ നിന്ന് വിളി വരുന്നത്. സീരിയലിന്റെ പേരോ പ്രതിഫലമോ ഒന്നും ഞാൻ അന്ന് ചോദിച്ചിരുന്നില്ല. തിങ്കൾകലമാനിൽ തന്റെ അമ്മവേഷം ചെയ്ത രജനി ചേച്ചിയാണ് തന്റെ നമ്പർ കൊടുക്കുന്നത്. പിന്നീടാണ് ചേച്ചി തന്നോട് നമ്പർ കൊടുത്ത കാര്യം പറയുന്നത്. ആ സമയത്ത് ഇത് അറിഞ്ഞിരുന്നില്ല. കുടുംബവിളക്ക് സീരിയലിലേയ്ക്കാണ് തന്നെ വിളിച്ചതെന്ന് അറിഞ്ഞപ്പോൾ ശരിക്കും കിളി പോയത് പോലെയായിരുന്നു. ഈ സീരിയലിൽ വരുക എന്ന് പറയുന്നത് തന്നെ വലിയ സംഭവമാണെന്നും താരം പറയുന്നു.

  ഏറെ ടെൻഷനോടെയാണ് കുടുംബവിളക്കിൽ അഭിനയിക്കാൻ എത്തിയതെന്നും അമൃത പറയുന്നു. മറ്റൊരു താരത്തിന് പകരമായിട്ടാണ് കുടുംബവിളക്കിൽ ഞാൻ എത്തുന്നത്. പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ക്യാരക്ടർ ആയിരുന്നു ഇത്. താൻ വന്ന് ചെയ്താൽ കുളമാവുമോ എന്ന് ചിന്തിച്ച് നല്ല പേടിയുണ്ടായിരുന്നു. ഞാൻ വരുന്നതിന് മുൻപ് യൂട്യൂബിൽ ഈ കഥാപാത്രത്തിന്റെ എപ്പിസോഡ് എടുത്തു നോക്കിയുരുന്നു. അപ്പോൾ പുള്ളിക്കാരി ഡ്രൈവ് ചെയ്യുന്നുണ്ട്, ഉഗ്രനായി അഭിനയിച്ചിട്ടുണ്ട്. അപ്പിയറൻസിന്റെ കാര്യത്തിലും ഒരു രക്ഷയുമില്ല. അതിന് വേണ്ടി മുടിയൊക്കെ മുറിച്ചിട്ടായിരുന്നു സീരിയലിൽ എത്തിയത്. ആദ്യ ദിവസം നല്ല ടെൻഷൻ ഉണ്ടായിരുന്നതായി അമൃത പറയുന്നു. ടെൻഷൻ കാരണം ആദ്യ ദിവസം ചെറുതായി കരഞ്ഞുവെന്നും അമൃത കൂട്ടിച്ചേർത്തു.

  Marakkar-ഇനിയും കാത്തിരിക്കാനാകില്ലെന്ന് Antony Perumbavoor

  തന്റെ പ്രണയത്തെ കുറിച്ചും താരം പറയുന്നുണ്ട്, ആനന്ദ് ചോദിച്ച ചോദ്യത്തിനായിരുന്നു പ്രണയത്തെ കുറിച്ച് മനസ് തുറന്നത്. ഇപ്പോൾ പ്രണയമില്ലെന്നും എന്നാൽ ഉണ്ടായിരുന്നു എന്നുമായിരുന്നു അമൃത പറഞ്ഞത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ ക്രഷ്. ഇപ്പോൾ അയാൾ തന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു സീരിയസ് പ്രണയം ഉണ്ടായിരുന്നത്. നാല് വർഷം നീണ്ടു നിന്ന ബന്ധമായിരുന്നു അത്. വീട്ടിലൊക്കെ ഇതിനെ കുറിച്ച് താൻ പറഞ്ഞിരുന്നു. എന്നാൽ അത് പിന്നെ വേർപിരിയുകയായിരുന്നു. ആൾ ഭയങ്കര പൊസസീവ് ആയിരുന്നു. നമ്മുടെ കരിയറിലേയ്ക്ക് അടുത്ത ചുവട് വയ്ക്കാൻ പറ്റാതെ വന്നപ്പോൾ രണ്ട് പേരും പരസ്പരം പറഞ്ഞ് പിരിയുകയായിരുന്നു. നോർത്തിന്ത്യൻ ആയിരുന്നുവെന്നും പ്രണയകഥ പങ്കുവെച്ച് കൊണ്ട് പറഞ്ഞു

  Read more about: serial
  English summary
  Kudumbavilakku Serial Fame Amrutha S Ganesh Opens Up Her Love Story Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X