For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയൽ നടന്മാർ തമ്മിൽ ശത്രുക്കളാണോ? കുടുംബവിളക്കിലെ അനിരുദ്ധുമാർ ഒരുമിച്ച് വന്നപ്പോൾ സംഭവിച്ചതിങ്ങനെ

  |

  കുടുംബവിളക്ക് സീരിയലിലെ അനിരുദ്ധ് ആയി നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ ആനന്ദ് നാരായണന്‍. സീരിയലില്‍ കഥ സംഭവബഹുലമായി നടക്കുന്നതിനൊപ്പം യൂട്യൂബ് ചാനലും ഒപ്പം കൊണ്ട് പോവുകയാണ് താരം. സഹപ്രവര്‍ത്തകരായ താരങ്ങളുമായി ഒരു ചാറ്റ് ഷോ പോലെ നടത്തിയാണ് ആനന്ദിപ്പോള്‍ ശ്രദ്ധേയനാവുന്നത്. ഏറ്റവുമൊടുവില്‍ കുടുംബവിളക്കിലെ അനിരുദ്ധ് ആയിരുന്ന മറ്റൊരു താരത്തെയും കൊണ്ടാണ് ആനന്ദ് വന്നിരിക്കുന്നത്. നടന്‍ ശ്രീജിത്ത് വിജയ് ആണ് ഏറ്റവും പുതയിതായി വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയത്.

  ആനന്ദിന് മുന്‍പേ നടന്‍ ശ്രീജിത്ത് വിജയ് ആയിരുന്നു കുടുംബവിളക്കില്‍ അനിരുദ്ധിനെ അവതരിപ്പിച്ചത്. അതിനൊപ്പം സീ കേരളത്തിലെ സീരിയലിലും സമാനമായ രീതിയില്‍ ശ്രീജിത്തിന് പകരമായി ആനന്ദ് വന്നിരുന്നു. ഇതിനെ കുറിച്ചാണ് താരങ്ങള്‍ സംസാരിച്ചത്.

  കുറേ നാളായി ചോദിക്കണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഞാന്‍ നിന്റെ ശത്രു അല്ലെന്നും നമ്മള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും പ്രേക്ഷകരോട് ഒന്ന് പറയാമോ എന്നാണ് ആദ്യം തന്നെ ആനന്ദ് ശ്രീജിത്തിനോട് ചോദിച്ചത്. 'അങ്ങനെത്തെ ഒരു ടോക്ക് എങ്ങനെയാണ് വന്നതെന്ന് സത്യം പറഞ്ഞാല്‍ എനിക്ക് അറിയില്ല. ശരിക്കും പറഞ്ഞാല്‍ ഞാനും ആനന്ദും ആദ്യമായി നേരില്‍ കാണുന്നത് ഇപ്പോഴാണ്. ഇതുവരെ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. പക്ഷേ ഞങ്ങള്‍ രണ്ട് പേരെയും കുറിച്ച് കുറേ കിംവദന്തികള്‍ ഉണ്ടായിട്ടുണ്ട്. ആനന്ദ് പറഞ്ഞപ്പോഴാണ് അതിനെ കുറിച്ച് കൂടുതല്‍ ഞാന്‍ അറിയുന്നത്. എനിക്കതിനെ പറ്റി വലിയ ധാരണ ഇല്ലെന്ന് ശ്രീജിത്ത് പറയുന്നു.

  ആ ക്ലാരിറ്റി വരണമെങ്കില്‍ അയാളെ തന്നെ കൊണ്ട് വന്നിരുത്തി പറയിപ്പിക്കണം. ശ്രീജിത്ത് വിജയിയെ കണ്ടാല്‍ മിണ്ടാറുണ്ടോ? ശീജിത്ത് വിജയ് നിങ്ങളോട് സംസാരിക്കാറുണ്ടോ, ശ്രീജിത്ത് വിജയിയുടെ പേഴ്‌സിനകത്ത് വരെ നിങ്ങളുടെ ഫോട്ടോയാണ്, നിങ്ങള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കാനാണ് തുടങ്ങിയ കമന്റുകളാണെന്ന് ആനന്ദ് പറയുന്നു. ഈയൊരു ഷോട്ടില്‍ തന്നെ ആളുകള്‍ക്ക് നമ്മളെ കുറിച്ച് മനസിലായിട്ടുണ്ടാവുമല്ലോ എന്ന് ശ്രീജിത്തും പറയുന്നു. നമ്മള്‍ ചിയേഴ്‌സ് പറഞ്ഞപ്പോള്‍ തന്നെ അതിനുള്ള ഉത്തരമായി.

  വിവാഹത്തിന് വന്നത് മക്കളെയും കൊണ്ട്; അനാവശ്യ വാർത്തകൾക്ക് താക്കീതുമായി ഇന്നലെ വിവാഹിതരായ അപ്സരയും ഭർത്താവും

  കുടുംബവിളക്കില്‍ വളരെ കുറച്ച് കാലം നിന്നു. അതില്‍ നിന്നും മറ്റൊരു സീരിയലിലേക്ക് പോയി. അവിടെ നിന്നും പെട്ടെന്ന് ശ്രീജിത്ത് ഇറങ്ങിയിരുന്നു. ഇതിനെ പറ്റിയും ആനന്ദ് ചോദിച്ചിരുന്നു. 'ആനന്ദ് ചോദിച്ച ചോദ്യം പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പുതിയ വര്‍ക്കിലേക്ക് ജോയിന്‍ ചെയ്തതോടെ ഈ വര്‍ക്കില്‍ നിന്നും എന്നാണ് പോവുന്നത്? നേരത്തെ തന്നെ പറയുമോ? ശ്രീജിത്ത് മാറിയതിന് പിന്നാലെ ആനന്ദ് എപ്പോഴാണ് വരുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാരണം ഞാന്‍ പിന്മാറിയ രണ്ട് സീരിയലുകളും ചെയ്തത് ആനന്ദാണ്.

  ഭര്‍ത്താവിന്റെ വസ്ത്രം മോഷ്ടിച്ചതാണോ? നടി ദീപിക പദുക്കോണിന്റെ വേഷവും ചെരുപ്പും കണ്ട് കളിയാക്കി ആരാധകര്‍

  ഇതിനുള്ള ക്ലാരിറ്റി ഞാന്‍ നേരത്തെ കൊടുത്തിരുന്നു. ആള്‍ക്കാര്‍ക്ക് അറിയാം എന്ത് കൊണ്ടാണ് ഞാനതില്‍ നിന്ന് പോയതെന്ന്. സീ കേരളത്തിലെ സീരിയലില്‍ നിര്‍മാതാവുമായി ഒന്നിച്ച് മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഞാന്‍ പിന്മാറിയത്. നിങ്ങള്‍ക്കും അതറിയാം. പിന്നെ കുടുംബവിളക്കിന്റെ കാര്യമാണെങ്കില്‍ ക്വാറന്റൈനില്‍ പോവേണ്ട സാഹചര്യമായിരുന്നു. ഒരു കാര്യവുമില്ലാതെ ഒരു വര്‍ക്കില്‍ നിന്നും ആരും പിന്മാറില്ല. അതിന് ശക്തമായൊരു കാരണം ഉണ്ടാവും. അത് തന്നെയാണ് എനിക്ക് സംഭവിച്ചത്. അതില്ലാതെ ഞാനൊരു വര്‍ക്കില്‍ നിന്നും പോവില്ല. പിന്നെ ഇങ്ങനെ സംഭവിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ശ്രീജിത്ത് ചോദിക്കുന്നു.

  ഞാനൊരു വഴക്കാളിയും അഹങ്കാരിയുമാണെന്ന് എല്ലാവരും പറയും; അത് മാറ്റി എടുത്തത് ആളെ പരിചയപ്പെടുത്തി ഭാഗ്യലക്ഷ്മി

  അപ്സരയുടെ വിവാഹ റിസപ്ഷൻ ആഘോഷമാക്കി താരങ്ങൾ

  വീഡിയോ കാണം

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku Serial Fame Anand Narayanan And Sreejith Vijay Opens Up About Their Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X