For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുന്‍ ഭര്‍ത്താവും സുമിത്രയ്‌ക്കൊപ്പം; കുടുംബവിളക്കില്‍ മകന്റെ കല്യാണം നടത്താന്‍ അച്ഛനും അമ്മയും ഒരുമിക്കുന്നു

  |

  കുടുംബവിളക്ക് സീരിയലില്‍ ഉടനെ ഒരു വിവാഹം കൂടി നടക്കാന്‍ പോവുകയാണ്. മുന്‍പ് സ്‌നേഹത്തിലായിരുന്ന പ്രതീഷും സഞ്ജനയും തമ്മിലുള്ള വിവാഹത്തിന് സുമിത്ര തന്നെ മുന്നിട്ടിറങ്ങുകയാണ്. സുമിത്രയുടെ ഭർത്താവായ സിദ്ദാർഥും രണ്ടാം ഭാര്യ വേദികയും ശക്തമായ എതിർപ്പുമായി ഒരു സൈഡിൽ ഉണ്ടെങ്കിലും മകൻ്റെ ഇഷ്ടം നടത്താനാണ് സുമിത്രയുടെ തീരുമാനം.

  സ്വിമിങ് പൂളിൻ്റെ സൈഡിൽ നിന്ന് കിടിലൻ ഫോട്ടോഷൂട്ടുമായി നടി അമല പോൾ

  മുൻപ് മകൾ പ്രണയിച്ചിരുന്ന പ്രതീഷിനോടുള്ള ഇഷ്ട കുറവ് കാരണം സഞ്ജനയെ പിതാവ് രാമകൃഷ്ണൻ മറ്റൊരു വിവാഹം കഴിപ്പിച്ചതാണ്. അദ്ദേഹം അപകടത്തില്‍ മരിച്ചതോടെ രണ്ട് കുട്ടികളുടെ അച്ഛനായ മറ്റൊരു ബിസിനസുകാരനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ഒരുങ്ങുകയാണിപ്പോൾ. ഇതുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളാണ് കഴിഞ്ഞ എപ്പിസോഡുകളിൽ സീരിയലിൽ നടന്നത്.

  അഹങ്കാരത്തിന് ദൈവം തന്നെ ശിക്ഷയാണ്; റിതു ബിഗ് ബോസ് വിന്നര്‍ ആവാത്തത് കൊണ്ട് പറഞ്ഞതാണോന്ന് ആരാധകരും


  ബിസിനസ് ലാഭം മാത്രം കണ്ട് മകളെ ഭദ്രനെന്ന കിളവനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ സഞ്ജനയുടെ പിതാവ് രാമകൃഷ്ണന്‍ ഒരുങ്ങുമ്പോള്‍ പ്രതീഷുമായിട്ടുള്ള വിവാഹത്തിന് സുമിത്രയും ഒരുങ്ങുന്നു. പൂമാല ചാര്‍ത്തി സഞ്ജനയെ വിവാഹം കഴിച്ചതായി സൂചിപ്പിക്കുന്ന പ്രൊമോ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. പ്രതീഷിന്റെ കൈപിടിച്ച് സഞ്ജന ഈ വീട്ടിലേക്ക് കയറി വരുന്നത് അമ്മയ്ക്ക് കാണിച്ച് തരാമെന്ന് പറഞ്ഞ് സുമിത്ര സരസ്വതിയമ്മയെ വെല്ലുവിളിക്കുന്നുണ്ട്. കിട്ടിയ സമയം കൊണ്ട് വാർത്ത വേദികയെ സരസ്വതിയമ്മ അറിയിച്ച് കഴിഞ്ഞു.

  അതേ സമയം വേദിക ഈ കല്യാണം മുടക്കാനുള്ള ശ്രമത്തിലാണ്. സഞ്ജനയുടെ പിതാവിനെ കാര്യങ്ങള്‍ അറിയിച്ച് പല ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ആദ്യ ശ്രമം പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയായിരുന്നു. അത് വിഫലമായി. രസകരമായ കാര്യം ഇവിടെ സിദ്ധാര്‍ഥും സുമിത്രയ്‌ക്കൊപ്പം ആണെന്നുള്ളതാണ്. ആദ്യം വേദികയുടെ വാക്ക് കേട്ട് സുമിത്രയുടെ ഇഷ്ടത്തിന് സമ്മതിക്കില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ മകന്‍ പ്രതീഷിനെ അനുഗ്രഹിക്കുകയും നിന്റെ ആഗ്രഹം നടക്കാന്‍ അച്ഛന്റെ പ്രാര്‍ഥനയും അനുഗ്രഹവും കൂടെ ഉണ്ടെന്ന് സിദ്ധാര്‍ഥ് പറഞ്ഞ് കഴിഞ്ഞു.

  എന്റെ ഭാവി കണ്ടെത്തുകയും വിവാഹനിശ്ചയം വരെ തീരുമാനിക്കുകയും ചെയ്തു; പ്രണയത്തെ കുറിച്ച് മറുപടിയുമായി ദിയ കൃഷ്ണ

  വീട്ടു തടങ്കലിലാക്കിയ സഞ്ജനയെ രക്ഷപ്പെടുത്താനായി പ്രതീഷ് വീട്ടിലെത്തുന്നതാണ് അടുത്ത എപ്പിസോഡിൽ കാണിക്കുക. ഉടനെ തന്നെ ഇരുവരുടെയും വിവാഹമുണ്ടാവുമെന്ന് നേരത്തെ പുറത്ത് വന്ന ഫോട്ടോസിൽ നിന്നും വ്യക്തമാണ്. അതേ സമയം പ്രേക്ഷകരെ ബോറടിപ്പിക്കാതെ കഥ വേഗം പറഞ്ഞ് തന്നെ മുന്നോട്ട് പോകുന്ന സീരിയൽ കുടുംബവിളക്ക് മാത്രമാണെന്ന് പറയുകയാണ് ആരാധകർ. പുറത്ത് വന്ന പ്രൊമോ വീഡിയോയ്ക്ക് താഴെ രസകരമായ കമൻ്റുകളാണ് നിറയുന്നത്.

  സൂപ്പര്‍ പ്രൊമോ. കഥ നന്നായി പോകുന്നുണ്ട്, വലിച്ചു നീട്ടുന്നില്ല. സിദ്ധുവിന് ബോധം തിരിച്ചു കിട്ടിയല്ലോ. എത്രയും വേഗം പ്രതീഷ്-സഞ്ജന കല്യാണം നടക്കട്ടെ. അതിനുള്ള കാത്തിരിപ്പിലാണ്. ഇതുപോലെ അവസാനമെങ്കിലും സിദ്ധാര്‍ഥ് വേദിക പറയുന്നത് കേള്‍ക്കാതെ പ്രതീഷിന്റെ കല്യാണത്തിനു കൂടിയല്ലോ? അത് തന്നെ ധാരാളം. ഇങ്ങനെയാണ് വേദികയുടെ പരാജയം ആരംഭിക്കുന്നത് എന്ന് തുടങ്ങി നിരവധി കമന്റാണ് പ്രൊമോ വീഡിയോയ്ക്ക് താഴെ വരുന്നത്.

  റിമി ടോമിയുമായി നാത്തൂന്‍ പോരില്ലാത്തതിന് കാരണമുണ്ട്; കല്യാണത്തിന് ചട്ടയും മുണ്ടും വന്നതിനെ കുറിച്ചും മുക്ത

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku Serial Latest Promo: Pradeesh And Sanjana's Marriage Coming Soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X