For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സന്തോഷിക്കാൻ സമ്മതിക്കില്ലേ? കുടുംബത്തോടൊപ്പം യാത്രയ്ക്ക് ഭാ​ഗ്യമില്ലേ...?' സുമിത്രയ്ക്ക് മുമ്പിൽ പുതിയ തടസം!

  |

  പ്രേക്ഷകരെ സ്‌ക്രീനിന്റെ മുന്നിൽ പിടിച്ചിരുത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. മറ്റ് പരമ്പരകളിൽ നിന്നും വ്യത്യസ്തമായി നിരവധി ട്വിസ്റ്റുകളോടെ മുന്നോട്ടുപോകുന്ന പരമ്പരയിലെ കഥാപാത്രങ്ങളും കഥാഗതിയുമെല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. പരമ്പരയിൽ നെഗറ്റീവ് കഥാപാത്രം ചെയ്യുന്നവരോടുവരെ പ്രേക്ഷകർക്ക് ആരാധനയാണ് എന്നതാണ് കുടുംബവിളക്കിനെ വേറിട്ടുനിർത്തുന്നത്. പരമ്പരയിലെ താരങ്ങളെല്ലാം തന്നെ സോഷ്യൽമീഡിയയിലും സജീവമാണ്. അവർ പങ്കുവയ്ക്കുന്ന ലൊക്കേഷൻ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം പെട്ടന്നാണ് ആരാധകരും വൈറലാക്കാറുള്ളത്.

  Also Read: 'കിണ്ടി എന്ന് ഇങ്ങോട്ട് വിളിച്ചില്ലെങ്കിൽ ആളുകളെ കൊണ്ട് പറഞ്ഞ് വിളിപ്പിക്കും'; വിശേഷങ്ങളുമായി സുധീഷ്

  സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന പരമ്പര ആദ്യമെല്ലാം പല തരത്തിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നെങ്കിലും പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായി മാറുകയായിരുന്നു. സിദ്ധാർത്ഥ്-സുമിത്ര ദമ്പതികളുടെ ദാമ്പത്യ പരാജയവും സിദ്ധാർത്ഥിന്റെ പുനർവിവാഹവും അതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുമാണ് പരമ്പരയുടെ പ്രധാന കഥാഗതി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രശ്നങ്ങളാൽ കലുഷിതമായിരുന്നു ശ്രീനിലയം വീട്. അനിരുദ്ധിന്റെ ഇറങ്ങിപ്പോക്കും വേദികയുടെ കുബുദ്ധികളുമെല്ലാം ശ്രീനിലയം വീടിനെ വല്ലാതെ ബാധിച്ചിരുന്നു.

  Also Read: സഹമത്സരാർഥിയുമായുള്ള ​ഗോസിപ്പുകൾ, ഭാര്യ കൈയ്യൊഴിഞ്ഞു, ബി​ഗ്ബോസ് താരം വിവാഹമോചനത്തിലേക്ക്!

  ആ വിഷമ കാലഘട്ടത്തെ എല്ലാം മറികടന്ന് ശ്രീനിലയത്തിൽ ഇപ്പോൾ എല്ലാവരും സന്തോഷത്തിലാണ്. സുമിത്ര എന്ന അമ്മയോട് ശത്രുത സൂക്ഷിച്ചിരുന്ന അനിരുദ്ധ് തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് അമ്മയോട് ചേർന്നതോടെയാണ് സുമിത്രയ്ക്ക് എല്ലാ മക്കളുടേയും സ്നേഹം അനുഭവിക്കാനായത്. ഒരിടക്ക് ജേഷ്ഠാനിയന്മാരായിരുന്നിട്ടും പ്രതീഷും അനിരുദ്ധും തമ്മിൽ വഴക്കായിരുന്നു. എന്നാൽ അനിരുദ്ധ് ഇന്ദ്രജയുടെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട് തിരികെ കുടുംബത്തോട് ചേർന്നതോടെയാണ് ശ്രീനിലയത്തിൽ നിന്നും നഷ്ടപ്പെട്ട സമാധാനം തിരികെ വന്നത്. കുടുംബാം​ഗങ്ങളെല്ലാം ഒരുമിച്ചതിന്റെ സന്തോഷത്തിലാണ് ശ്രീനിലയം വീട്.

  സുമിത്രയുടെ പിറന്നാൾ കൊണ്ടാടിയ ശേഷം മക്കൾക്കും മരുമക്കൾക്കും ഒപ്പം ഉല്ലാസ യാത്രയ്ക്ക് ഒരുങ്ങുകയാണ് സുമിത്ര. ഒപ്പം സിദ്ധാർഥിനേയും യാത്രയ്ക്ക് ക്ഷണിച്ചിട്ടുണ്ട് മക്കളായ അനിരുദ്ധും പ്രതീഷും. അച്ഛനില്ലാതെ ഉല്ലാസ യാത്ര പോകാൻ ഉദ്ദേ​ശിക്കുന്നില്ലെന്നും തങ്ങൾക്കൊപ്പം അച്ഛനും അമ്മയും ഉണ്ടാകണമെന്ന് ആ​ഗ്രഹിച്ചാണ് യാത്ര പ്ലാൻ ചെയ്തതെന്നും അനിരുദ്ധ് സിദ്ധാർഥിനോട് പറഞ്ഞിരുന്നു. യാത്ര പോകാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവരുമ്പോൾ സുമിത്രയെ തേടി പുതിയ തടസം വരുന്നതായിട്ടാണ് കുടുംബവിളക്കിന്റെ പുതിയ പ്രമോയിൽ കാണിക്കുന്നത്. സുമിത്രയുടെ കമ്പനിയിലേക്ക് മുംബൈയിൽ നിന്നും ഉദ്യോ​​ഗസ്ഥർ വരുന്നുണ്ടെന്നാണ് സുഹൃത്ത് രോഹിത്ത് വിളിച്ച് സുമിത്രയോട് പറയുന്നത്. സുമിത്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായതിനാൽ ഉദ്യോ​ഗസ്ഥർ വരുമ്പോൾ സുമിത്രയുടെ സാന്നിധ്യം അത്യാവശ്യമാണ്. സുമിത്രയും കുടുംബവും ടൂർ പോകാൻ ഉദ്ദേശിച്ചിരിക്കുന്ന ദിവസം തന്നെയാണ് മുംബൈയിൽ നിന്നും ഉദ്യോ​ഗസ്ഥർ വരുന്നതും. രോഹിത്ത് ഇക്കാര്യം സുമിത്രയെ വിളിച്ച് പറഞ്ഞതോടെ യാത്ര മുടങ്ങുമോ എന്ന ആശങ്കയിലാണ് ശ്രീനിലയത്തിലെ അം​ഗങ്ങൾ.

  അച്ഛനും ലാലങ്കിളും ഒന്നിക്കുന്ന സിനിമയുണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍ | FilmiBeat Malayalam

  അതേസമയം കഴിഞ്ഞ ദിവസം സിദ്ധാർഥിനെ യാത്രയ്ക്ക് ക്ഷണിക്കാൻ പോയ അനിരു​ദ്ധും പ്രതീഷും സിദ്ധാർഥിന്റെ ഭാര്യ വേദികയെ യാത്രയ്ക്ക് ക്ഷണിച്ചിരുന്നില്ല. അനിരുദ്ധ് സിദ്ധാർഥിനോട് സംസാരിക്കുന്നത് കേട്ട വേദിക യാത്ര തടസപ്പെടുത്താനുള്ള ആലോചനകളും നടത്തുന്നുണ്ട്. വേദികയെ യാത്രയ്ക്ക് ക്ഷണിക്കാത്തതിന്റെ പേരിൽ സരസ്വതിയമ്മയും നീരസം പ്രകടിപ്പിച്ചിരുന്നു. കുടുംബാം​ഗമല്ലാത്ത കൊണ്ടാണ് വേദികയ ടൂറിന് ക്ഷണിക്കാതിരുന്നതെന്ന് അനിരു​ദ്ധ് പറഞ്ഞപ്പോൾ അങ്ങനെയെങ്കിൽ വിവാഹമോചിതയായ സുമിത്രയ്ക്കും നമ്മുടെ യാത്രയിൽ പങ്കെടുക്കാൻ അവകാശമില്ലെന്നാണ് സരസ്വതി അമ്മ പറഞ്ഞത്. സരസ്വതി അമ്മയുടെ കുത്തിനോവിക്കൽ കേട്ട് യാത്രയിൽ താൻ ഭാ​ഗമാകില്ലെന്ന് സുമിത്രയും പറഞ്ഞിരുന്നു. യാത്ര മുടക്കാനായി പുതിയ തടസം സുമിത്രയ്ക്ക് മുമ്പിൽ വന്നതോടെ സുമിത്രയ്ക്ക് കുടുംബത്തോടൊപ്പമുള്ള യാത്ര ഭാ​ഗ്യമില്ലേയെന്നാണ് ആരാധകർ കമന്റിലൂടെ ചോദിക്കുന്നത്. സുമിത്രയുടെ യാത്രയ്ക്ക് രോഹിത്ത് തടസം പറഞ്ഞതോടെ രോഹിത്തിനെ വില്ലനായി മാറ്റാനാണോ സംവിധായകന്റെ ലക്ഷ്യമെന്നും സീരിയൽ ആരാദകർ കമന്റായി ചോദിക്കുന്നുണ്ട്.

  Read more about: Kudumbavilakku
  English summary
  Kudumbavilakku Serial promo: New obstacle for Sumitra to go on a trip with her family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X